ക്കഴിഞ്ഞ വനിതാ ഫിലിം അവാർഡ് വേദിയിൽ തിളങ്ങിയത് മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസായ ഫഹദും നസ്രിയയും ആണ്. വനിതയുടെ മികച്ച നടനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ഫഹദ് ആയിരുന്നു. ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു ഫഹദ് പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ എത്തിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ഫഹദിനെ തേടി അവാർഡ് എത്തിയത്.

അവാർഡ് നൽകുന്നതിനായി ഫഹദിന്റെ പേര് അനൗൺസ് ചെയ്തപ്പോൾ തന്നെ വലിയ ആരവമാണ് വേദിയിൽ ഉണ്ടായത്. ഫഹദ് വേദിയിലെത്തിയപ്പോൾ അവതാരകർ നസ്രിയയേയും വേദിയിലേക്ക് ക്ഷണിച്ചു. ഇത് തന്റെ മൂന്നാമത്തെ വനിതാ അവാർഡാണെന്ന് പറഞ്ഞ ഫഹദ് ജീവിതത്തിൽ സ്വാധീനിച്ച വനിതകളേയും സ്മരിച്ചു.

എന്നിൽ വിശ്വാസമുണ്ടായിരുന്ന ഏക ആള് ഉമ്മയാണ്. അമ്മയ്ക്ക് പത്തൊൻപത് വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്.എന്റെ രണ്ട് സഹോദരിമാർ പിന്നെ എന്റെ ഭാര്യ. എന്നെ ഇട്ടിട്ട് പോകാതിരുന്നത് നസ്രിയയോട് നന്ദിയുണ്ട്. എനിക്കായി നൽകിയ ക്ഷമയ്ക്കും ഒരവസരം തന്നതിനും നന്ദി, ഐ ലവ് യു നസ്രിയ.'ഫഹദ് പറഞ്ഞു. വൻ കയ്യടിയാണ് ഫഹദിന്റെ വാക്കുകൾക്ക് വേദിയിൽ ഉയർന്നത്.