സ്രിയയെ തോളോട് ചേർത്ത് നിർത്തിയുള്ള ഫഹദിന്റെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ടെക്നോ പാർക്കിൽ നടന്ന സൈബർ സുരക്ഷ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനം 'കൊക്കൂൺ 11'ന്റെ ഉദ്ഘാടനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് നീങ്ങിയ നസ്രിയയെ ചേർത്ത് പിടിച്ചു നിർത്തി ഫഹദ് നടത്തിയ പ്രസംഗമാണ് വൈറലായിരിക്കുന്നത്. പരിപാടിയുടെ ടീസർ വീഡിയോയാണ് ഇരുവരും ചേർന്ന് പ്രകാശനം ചെയ്തത്.

'ഞാൻ ഉദ്ഘാടനം ചെയ്താൽ മതി, ഇവൾ സംസാരിച്ചോളാമെന്നാണ് പറഞ്ഞത്', സദസ്സിനോട് ഫഹദ് തമാശ പറഞ്ഞു. ഇവിടെയെത്തിയപ്പോൾ പ്ലാൻ മാറ്റിയെന്നും ഇപ്പോൾ ഞാനാണ് ഉദ്ഘാടനം ചെയ്തതെന്നും അതിനാൽ നിങ്ങൾ സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ കൗണ്ടർ. താരദമ്പതികളുടെ സാന്നിധ്യം ടെക്നോപാർക്ക് ജീവനക്കാർ നന്നായി ആസ്വദിച്ചു. ആധുനിക ജീവിതത്തിലെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ട വിഷയമാണ് സൈബർ സുരക്ഷയെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.

സെബർ സുരക്ഷയെക്കുറിച്ച് ലളിതമായി വിവരിക്കാനും ഫഹദ് ഇരുവർക്കുമിടയിലുണ്ടായ സംഭാഷണത്തെക്കുറിച്ച് പറഞ്ഞു. സൈബർ സെക്യൂരിറ്റി നമ്മുടെ ജീവിതത്തിൽ എങ്ങനെയാണ് ഇടപെടുകയെന്ന് ഇങ്ങോട്ടുള്ള യാത്രയ്ക്കിടെ നസ്രിയ തന്നോട് ചോദിച്ചെന്നും ഫുഡ് ഹോം ഡെലിവെറി ആപ്പുകളുടെ അത്രതന്നെ പ്രാധാന്യമുണ്ട് സൈബർ സെക്യൂരിറ്റിക്ക് എന്നായിരുന്നു തന്റെ മറുപടിയെന്നും ഫഹദ് പറഞ്ഞു. സൈബർ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ പ്രധാനപ്പെട്ട പരിപാടിയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.