- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെയ്ക്ക് ശേഷമുള്ള നസ്രിയയുടെ ചിത്രം ഫഹദിനൊപ്പം; താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നത് അൻവർ റഷീദ് ചിത്രം ട്രാൻസിലൂടെ
അൻവർ റഷീദ് എന്റെർ ടെയ്മെന്റെിന്റെ ബാനറിൽ അൻവർ റഷീദ് ഒരുക്കുന്ന ചിത്രത്തിൽ ഫഹദും, നസ്രിയയും വീണ്ടും ഒന്നിക്കുന്നു. 'ട്രാൻസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നീണ്ട ഇടവേളയ്ക്ക്ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപത്രമായി എത്തുന്ന നസ്രിയയും ഫഹദും ഒന്നിച്ച അവസാന ചിത്രം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ളൂർ ഡേയ്സ് ആണ്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് മാറി നിന്ന നസ്രിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് തിരികെ വന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിച്ചത്. വാർത്തകൾ യാഥാർത്ഥ്യമായാൽ തിരിച്ചുവരവിൽ നായികയാകുന്ന ചിത്രം കൂടിയാണ് ട്രാൻസ്. ഒരഭിമുഖത്തിൽ അവളെ എന്റെ അടുത്ത ചിത്രത്തിൽ കാണാം എന്ന് ഫഹദ് പറഞ്ഞിരുന്നു. താരത്തിന്റെ അടുത്ത ചിത്രം ട്രാൻസാണ്. അതുകൊണ്ടാണ് ഇരുവരും ട്രാൻസിൽ ഒന്നിച്ചെത്തുമെന്ന് ആരാധകർ കാത്തിരിക്കുന്നതും. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ട്രാൻസ് ശ്രദ്ധനേടിയിരുന്നു. വിൻസന്റ് വടക്കനാണ് ചിത്രത്തിന്
അൻവർ റഷീദ് എന്റെർ ടെയ്മെന്റെിന്റെ ബാനറിൽ അൻവർ റഷീദ് ഒരുക്കുന്ന ചിത്രത്തിൽ ഫഹദും, നസ്രിയയും വീണ്ടും ഒന്നിക്കുന്നു. 'ട്രാൻസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നീണ്ട ഇടവേളയ്ക്ക്ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപത്രമായി എത്തുന്ന നസ്രിയയും ഫഹദും ഒന്നിച്ച അവസാന ചിത്രം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ളൂർ ഡേയ്സ് ആണ്.
വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് മാറി നിന്ന നസ്രിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് തിരികെ വന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിച്ചത്. വാർത്തകൾ യാഥാർത്ഥ്യമായാൽ തിരിച്ചുവരവിൽ നായികയാകുന്ന ചിത്രം കൂടിയാണ് ട്രാൻസ്. ഒരഭിമുഖത്തിൽ അവളെ എന്റെ അടുത്ത ചിത്രത്തിൽ കാണാം എന്ന് ഫഹദ് പറഞ്ഞിരുന്നു. താരത്തിന്റെ അടുത്ത ചിത്രം ട്രാൻസാണ്. അതുകൊണ്ടാണ് ഇരുവരും ട്രാൻസിൽ ഒന്നിച്ചെത്തുമെന്ന് ആരാധകർ കാത്തിരിക്കുന്നതും.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ട്രാൻസ് ശ്രദ്ധനേടിയിരുന്നു. വിൻസന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അൻവർ റഷീദ് എന്റർടെയ്ന്മെന്റ്‌സ് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ചിൽ തിയേറ്ററുകളിലെത്തും. സത്യൻ അന്തിക്കാട് ചിത്രമായ ഞാൻ പ്രകാശന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാകും ഫഹദ് ട്രാൻസിൽ ജോയിൻ ചെയ്യുക.