തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ഉണ്ടാക്കിയ വിജയവും തമിഴിലും മലയാളത്തിലും തമിഴിലുമായി കാരറൊപ്പിട്ട ചിത്രങ്ങളുടെ തിരക്കിലുമൊക്കെയാണെങ്കിലും ഫഹദ് ഇത്തവണയും പിറന്നാളാഘോഷിച്ചത് ഭാര്യ നസ്രിയയ്‌ക്കൊപ്പമാണ്. നസ്രിയയാവട്ടെ ഫഹദിന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ഇത്തവണയും അല്പം വ്യത്യസ്തമാക്കി തന്നെയാണ് ആഘോഷിച്ചത്.

ഒരു കുഞ്ഞ് പിറന്നാാൾ സമ്മാനമാണ് ഫഹദിന് നസ്രിയയിൽ നിന്ന് കിട്ടിയത്. ഓമനത്ത മുള്ള ഫഹദിന്റെ കുട്ടിക്കാലത്തെചിത്രം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചാണ് നസ്രിയ ഭർത്താവിന് ആശംസ നേർന്നത്. ഹാപ്പി ബർത്ത് ഡേ ലൗ എന്ന തലക്കെട്ടിൽ ഫഹദിനെ അമ്മ കൊഞ്ചിക്കുന്ന ചിത്രമാണ് നസ്രിയ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ചി ത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതും.

കഴിഞ്ഞ പിറന്നാളിന് ഒരു കിടിലൻ ബെർത്ത്‌ഡേ കാർഡ് നൽകിയാണ് നസ്‌റിയ ഫഹദിനെ ഞെട്ടിച്ചത്. ഫഹദ് കേക്കിന് മുന്നിൽ നിൽക്കുന്നതും രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോസും ചേർത്ത് ഒരുക്കിയ ബർത്ത് ഡേ കാർഡാണ് നസ്രിയ നൽകിയത്.

എന്നാൽ മലയാളത്തിനൊപ്പം തമിഴകത്ത് നിന്നും നടന്റെ പലരും ആശംസയുമായെത്തി. അതിൽ ശ്രദ്ധയമായത് യുവ നടനായ ശിവകാർത്തികേയന്റെ പിറന്നാൾ സമ്മാനമാണ്. ശിവകാർത്തികേയനോടൊപ്പം ഫഹദ് ഫാസിൽ ഒന്നിക്കുന്ന മോഹൻരാജ ചിത്രം 'വേലൈക്കാരന്റെ' പുതിയ പോസ്റ്ററാണ് പിറന്നാൾ സമ്മാനമായി ഫഹദിന് നൽകിയത്.

രാത്രി 12 മണിക്കാണ് ശിവകാർത്തികേയൻ തന്റെ ട്വിറ്ററിലൂടെ പോസറ്റർ നൽകിയത്. നയൻ താര നായികയാവുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഏതൊരു ഹോളിവുഡ് താരത്തോടും അഭിനയത്തിൽ കിടപിടിക്കാൻ കഴിയുന്ന ഒരേയൊരു താരമാണ് ഫഹദ് ഫാസിൽ, ഫഹദിന്റെയൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അംഗീകാരമായി കാണുവെന്നും ശിവകാർത്തികേയൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിറന്നാൾ സമ്മാനവുമായി താരം എത്തിയത്.

തനിയൊരുവന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 24 എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ ഡി രാജയാണ് ചിത്രത്തിന്റെ നിർമ്മാണം. ഓഗസ്റ്റ് 25 ന് ചിത്രം തിയേറ്ററുകളിൽ എത്തും. സ്നേഹ, പ്രകാശ് രാജ്, ആര് ജെ ബാലാജി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ രാംജിയാണ് ക്യാമറ ചെയ്യുന്നത്.