- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരച്ചുകൊണ്ട് ഓടി വരുന്ന നായക്ക് മുന്നിൽ ഭയന്നോടി പ്രകാശൻ; സത്യൻ അന്തിക്കാട്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഞാൻ പ്രകാശിന്റെ പോസ്റ്ററും സൂപ്പർഹിറ്റ്
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാൻ പ്രകാശന്റെ പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്തിറക്കിയത്. ഫഹദിനെ ഒരു നായ ഓടിച്ചിരുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർ സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെ അല്ലേ പ്രകാശൻ എന്നാണ് അന്തിക്കാട് പോസ്റ്ററിന് കുറിപ്പ് നൽകിയിരിക്കുന്നത്. മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. യമഹ ബൈക്ക് നിന്ന് കൊണ്ട് ഓടിക്കുന്ന പ്രകാശനായിരുന്നു ഫസ്റ്റ് ലുക്കിൽ ഉള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ രണ്ടാം പോസ്റ്റും പറയുന്ന കോമഡി കലർന്ന കുടുംബ ചിത്രമായിരിക്കുമെന്ന് തന്നെയാണ്.നാടൻ ടച്ചുള്ള പ്രകാശൻ എന്ന യുവാവിന്റെ റോളിലാണ് ഫഹദ് എത്തുന്നത്. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ് എന്നാണ് ഫഹദിന്റെ റോളിനെ സത്യൻ അന്തിക്കാട് വിശേഷിപ്പിക്കുന്നത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാൻ പ്രകാശന്റെ പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്തിറക്കിയത്. ഫഹദിനെ ഒരു നായ ഓടിച്ചിരുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർ സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെ അല്ലേ പ്രകാശൻ എന്നാണ് അന്തിക്കാട് പോസ്റ്ററിന് കുറിപ്പ് നൽകിയിരിക്കുന്നത്.
മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. യമഹ ബൈക്ക് നിന്ന് കൊണ്ട് ഓടിക്കുന്ന പ്രകാശനായിരുന്നു ഫസ്റ്റ് ലുക്കിൽ ഉള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ രണ്ടാം പോസ്റ്റും പറയുന്ന കോമഡി കലർന്ന കുടുംബ ചിത്രമായിരിക്കുമെന്ന് തന്നെയാണ്.നാടൻ ടച്ചുള്ള പ്രകാശൻ എന്ന യുവാവിന്റെ റോളിലാണ് ഫഹദ് എത്തുന്നത്. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ് എന്നാണ് ഫഹദിന്റെ റോളിനെ സത്യൻ അന്തിക്കാട് വിശേഷിപ്പിക്കുന്നത്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്. വർഷങ്ങൾക്ക് ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാട് ടീം ഒന്നിക്കുമ്പോൾ ഒരു മികച്ച കുടുംബചിത്രം എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.
ചിത്രത്തിൽ നിർണായകമായൊരു വേഷത്തിൽ ശ്രീനിവാസനും അഭിനയിക്കുന്നുമുണ്ട്. ഗോപാൽജി എന്നാണ് ശ്രീനിവാസൻ കഥാപാത്രത്തിന്റെ പേര്.നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കെ.പി.എ.സി. ലളിത, സബിതാ ആനന്ദ്, വീണാ നായർ, മഞ്ജുള, മഞ്ജുഷ, ജയശങ്കർ, മുൻഷി ദിലീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഷാൻ റഹമാന്റെതാണ് സംഗീതം. കെ. രാജഗോപാൽ എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.കുമാറാണ്. കലാസംഗം റിലീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.