- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരെ ആവേശം കൊള്ളിക്കാൻ ഫഹദ് നസ്രിയ ദമ്പതികൾ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു; വിവാഹത്തിന്റെ ബ്രേക്കിന് ശേഷം ഫഹദ്-നസ്രിയ ദമ്പദികൾ ഒരുമിക്കുന്നത് അൻവർ റഷീദിന്റെ ട്രാൻസ് എന്ന ചിത്രത്തിലൂടെ
കൊച്ചി: നസ്രിയ ആരാധകർക്കു സന്തോഷ വാർത്തയുമായി സിനിമാലോകം.അഞ്ജലി മേനോന്റെ അടുത്ത സിനിമയിൽ നസ്രിയ എത്തുന്നു. അൻവർ റഷീദിന്റെ 'ട്രൈസിലൂടെ' നസ്രിയയും ഭർത്താവായ ഫഹദും സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നതായാണ് വൃത്താന്തങ്ങൾ സൂചിപ്പിക്കുന്നത്. അൻവർ റഷീദ് നിർമ്മിച്ച ഹിറ്റ്് സിനിമ ബാംഗ്ലൂർ ഡേയ്സിലാണ് അവസാനമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്. ട്രാൻസിലൂടെ വളരെ നാളുകൾക്കു ശേഷം അൻവർ റഷീദ് എന്ന സംവിധായകനും തിരികെയെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഉസ്താദ് ഹോട്ടൽ ആയിരുന്നു അൻവർ റഷീദ് അവസാനം സംവിധാനം മുഴുനീള ചലച്ചിത്രം. അമൽ നീരദ് ക്യാമറ നിർവ്വഹിക്കുന്ന ചിത്രത്തിൽ പള്ളി വികാരിയുടെ വേഷത്തിലാകും ഫഹദ് എത്തുക. പാർവ്വതി, പൃഥ്വിരാജ് എന്നീ താരനിരകളുള്ള അഞജലി മേനോൻ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് നസ്രിയ ഇപ്പോൾ.പൃഥ്വിരാജിനൊപ്പമുള്ള നസ്രിയയുടെ ആദ്യത്തെ ചിത്രമാണിത്. പൃഥ്വിരാജിന്റെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കൊച്ചി: നസ്രിയ ആരാധകർക്കു സന്തോഷ വാർത്തയുമായി സിനിമാലോകം.അഞ്ജലി മേനോന്റെ അടുത്ത സിനിമയിൽ നസ്രിയ എത്തുന്നു. അൻവർ റഷീദിന്റെ 'ട്രൈസിലൂടെ' നസ്രിയയും ഭർത്താവായ ഫഹദും സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നതായാണ് വൃത്താന്തങ്ങൾ സൂചിപ്പിക്കുന്നത്.
അൻവർ റഷീദ് നിർമ്മിച്ച ഹിറ്റ്് സിനിമ ബാംഗ്ലൂർ ഡേയ്സിലാണ് അവസാനമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്. ട്രാൻസിലൂടെ വളരെ നാളുകൾക്കു ശേഷം അൻവർ റഷീദ് എന്ന സംവിധായകനും തിരികെയെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഉസ്താദ് ഹോട്ടൽ ആയിരുന്നു അൻവർ റഷീദ് അവസാനം സംവിധാനം മുഴുനീള ചലച്ചിത്രം. അമൽ നീരദ് ക്യാമറ നിർവ്വഹിക്കുന്ന ചിത്രത്തിൽ പള്ളി വികാരിയുടെ വേഷത്തിലാകും ഫഹദ് എത്തുക.
പാർവ്വതി, പൃഥ്വിരാജ് എന്നീ താരനിരകളുള്ള അഞജലി മേനോൻ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് നസ്രിയ ഇപ്പോൾ.പൃഥ്വിരാജിനൊപ്പമുള്ള നസ്രിയയുടെ ആദ്യത്തെ ചിത്രമാണിത്. പൃഥ്വിരാജിന്റെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.



