- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നല്ല നടൻ എന്ന് പറഞ്ഞാൽ പോരാ; അതിലും മുകളിലാണ് ഫഹദിന്റെ സ്ഥാനം; ഫഹദിനൊപ്പം ജോലി ചെയ്തപ്പോൾ എനിക്കും ഒരുപാട് പഠിക്കാൻ പറ്റി; കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങി ചെന്നാണ് ഫഹദ് അഭിനയിക്കുന്നത്; ഫഹദിന്റെ അഭിനയത്തെ പുകഴ്ത്തി സംവിധായകൻ വേണു
കൊച്ചി: ഫഹദിനെപ്പോലുള്ള ഒരു മികച്ച നടന്റെ സാന്നിധ്യമാണ് കാർബണിനെ വിജയമാക്കി തീർത്തതെന്ന് സംവിധായകൻ വേണു പറഞ്ഞു. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന അഭിനേതാക്കളിൽ ഫഹദിന്റെ സ്ഥാനം ഒന്നാം നിരയിലാണെന്നും 'നല്ല നടൻ എന്ന് പറഞ്ഞാൽ പോരാ. അതിലും മുകളിലാണ് ഫഹദിന്റെ സ്ഥാനമെന്നും സംവിധായകൻ പറയുന്നു. ഫഹദിനൊപ്പം ജോലി ചെയ്തപ്പോൾ എനിക്കും ഒരുപാട് പഠിക്കാൻ പറ്റി. എല്ലാത്തിനെയും സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളുള്ള നടനാണ്. ഫഹദിന്റെ നിർദ്ദേശങ്ങൾ എനിക്ക് ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്. കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങി ചെന്നാണ് ഫഹദ് അഭിനയിക്കുന്നത്. ശാരീരികമായി മാത്രമല്ല മാനസികമായി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുപാട് ചിന്തിക്കുന്ന നടനാണ്. വളരെ പോസിറ്റീവ് ആയി കാര്യങ്ങൾ നോക്കി കാണുന്ന നടനാണെന്നും വേണു പറഞ്ഞു.
കൊച്ചി: ഫഹദിനെപ്പോലുള്ള ഒരു മികച്ച നടന്റെ സാന്നിധ്യമാണ് കാർബണിനെ വിജയമാക്കി തീർത്തതെന്ന് സംവിധായകൻ വേണു പറഞ്ഞു. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന അഭിനേതാക്കളിൽ ഫഹദിന്റെ സ്ഥാനം ഒന്നാം നിരയിലാണെന്നും 'നല്ല നടൻ എന്ന് പറഞ്ഞാൽ പോരാ. അതിലും മുകളിലാണ് ഫഹദിന്റെ സ്ഥാനമെന്നും സംവിധായകൻ പറയുന്നു.
ഫഹദിനൊപ്പം ജോലി ചെയ്തപ്പോൾ എനിക്കും ഒരുപാട് പഠിക്കാൻ പറ്റി. എല്ലാത്തിനെയും സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളുള്ള നടനാണ്. ഫഹദിന്റെ നിർദ്ദേശങ്ങൾ എനിക്ക് ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്. കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങി ചെന്നാണ് ഫഹദ് അഭിനയിക്കുന്നത്. ശാരീരികമായി മാത്രമല്ല മാനസികമായി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുപാട് ചിന്തിക്കുന്ന നടനാണ്. വളരെ പോസിറ്റീവ് ആയി കാര്യങ്ങൾ നോക്കി കാണുന്ന നടനാണെന്നും വേണു പറഞ്ഞു.
Next Story