കൊച്ചി: പാൽ കസ്റ്റഡിയിൽ കമിങ് സൂൺ എന്ന പേരിൽ ഫഹദ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് കണ്ട് എല്ലാവരും ഞെട്ടി. ഇത് പുതിയ പടം ആണോ അതോ കാർബണിന്റെ ടീസറാണോ എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. പിന്നെയാണ് മിൽമക്ക് വേണ്ടി ആഷിക് അബു ചെയ്ത മിൽമയുടെ കിടിലൻ പരസ്യമാണെന്ന് പിടികിട്ടിയത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പൊലീസ് സ്റ്റേഷൻ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഫഹദ് ഫാസിലും ദിലീഷും പോത്തനും മറ്റ് ചില താരങ്ങളുമാണ് പരസ്യത്തിലുള്ളത്.ക്ഷീരകർഷകർക്ക് കൈത്താങ്ങായി പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ മിൽമയുടെ നന്മ പ്രചരിപ്പിക്കാനാണ് ഫഹദ് ഫാസിൽ പുതിയ പരസ്യമിറക്കിയത്.

ദിലീപ് പോത്തൻ എസ്‌ഐയായ സ്റ്റേഷനിലേക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് ഫഹദിനെ എത്തിക്കുന്നതും തുടർന്ന് ഇംപോസിഷൻ നൽകുന്നതും ശേഷമുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാണ് 3.32 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.