- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിക്കട്ടയായി വേണു; വജ്രമായി ഫഹദ് ഫാസിൽ! കൈ്ളമാക്സിൽ കലമുടച്ച് കാർബൺ;
പകലു മുഴുവൻ വെള്ളംകോരുക.എന്നിട്ട് വൈകീട്ട് കുടമെറിഞ്ഞ് ഉടക്കുക! പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേണുവിന്റെ പുതിയ ചിത്രമായ 'കാർബൺ' ന്യൂജൻ ശൈലി എന്നൊക്കെ പറയുന്നപോലെ പുതിയൊന്ന് മലയാളത്തിന് നൽകുന്നുണ്ട്. അതാണ് നാറാണത്തുഭ്രാന്തൻ സ്റ്റെൽ! ഈ ചിത്രത്തിന്റെ 90 ശതമാനം ഭാഗങ്ങളും ഒരു അഡ്വവെഞ്ചർ ത്രില്ലർ എന്ന രീതിയിൽ ഗംഭീരമായി എടുത്തിട്ടുണ്ട്. എന്നാൽ കൈ്‌ളമാക്‌സ് അടക്കമുള്ള അവസാനത്തെ ഏതാനും രംഗങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് പ്രേക്ഷകന് മനസ്സിലാവണമെങ്കിൽ സംവിധായകൻ ഒപ്പം കസേരയിട്ട് ഇരുന്ന് വിശദീകരിക്കേണ്ടി വരും. ( പിന്നെ എങ്ങനെയും നിങ്ങൾക്ക് വ്യാഖാനിക്കാം, കേട്ടോ) ഫിക്ഷനേത്, ഫാന്റസിയേത്, റിയലിസമേത് എന്ന് മനസ്സിലാവാത്ത കൂട്ടക്കുഴപ്പത്തിൽ പ്രേക്ഷകനെ വിട്ടിട്ടാണ് കാർബൺ കടന്നുപോവുന്നത്. ഇത് ഒരുതരം ജാടതന്നെയാണ്. മലയാള സിനിമയിൽനിന്ന് പ്രേക്ഷകനെ അകറ്റിയ, തീയേറ്ററുകളെ കല്യാണമണ്ഡപങ്ങളാക്കാൻ കൂട്ടുനിന്ന ഇത്തരം അരവട്ടുകൾ, 90കളോടെ കളംവിട്ടൊഴിഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങനെയാരു പടപ്പ്. ഒരു നല്ല സിനിമയെ
പകലു മുഴുവൻ വെള്ളംകോരുക.എന്നിട്ട് വൈകീട്ട് കുടമെറിഞ്ഞ് ഉടക്കുക! പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേണുവിന്റെ പുതിയ ചിത്രമായ 'കാർബൺ' ന്യൂജൻ ശൈലി എന്നൊക്കെ പറയുന്നപോലെ പുതിയൊന്ന് മലയാളത്തിന് നൽകുന്നുണ്ട്. അതാണ് നാറാണത്തുഭ്രാന്തൻ സ്റ്റെൽ!
ഈ ചിത്രത്തിന്റെ 90 ശതമാനം ഭാഗങ്ങളും ഒരു അഡ്വവെഞ്ചർ ത്രില്ലർ എന്ന രീതിയിൽ ഗംഭീരമായി എടുത്തിട്ടുണ്ട്. എന്നാൽ കൈ്‌ളമാക്‌സ് അടക്കമുള്ള അവസാനത്തെ ഏതാനും രംഗങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് പ്രേക്ഷകന് മനസ്സിലാവണമെങ്കിൽ സംവിധായകൻ ഒപ്പം കസേരയിട്ട് ഇരുന്ന് വിശദീകരിക്കേണ്ടി വരും. ( പിന്നെ എങ്ങനെയും നിങ്ങൾക്ക് വ്യാഖാനിക്കാം, കേട്ടോ) ഫിക്ഷനേത്, ഫാന്റസിയേത്, റിയലിസമേത് എന്ന് മനസ്സിലാവാത്ത കൂട്ടക്കുഴപ്പത്തിൽ പ്രേക്ഷകനെ വിട്ടിട്ടാണ് കാർബൺ കടന്നുപോവുന്നത്.
ഇത് ഒരുതരം ജാടതന്നെയാണ്. മലയാള സിനിമയിൽനിന്ന് പ്രേക്ഷകനെ അകറ്റിയ, തീയേറ്ററുകളെ കല്യാണമണ്ഡപങ്ങളാക്കാൻ കൂട്ടുനിന്ന ഇത്തരം അരവട്ടുകൾ, 90കളോടെ കളംവിട്ടൊഴിഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങനെയാരു പടപ്പ്. ഒരു നല്ല സിനിമയെ ബുദ്ധിജീവി ഗിമ്മിക്കുകൾ എങ്ങനെ കൊല്ലുന്നു എന്നതിന്റെ ഉദാഹരണമായിട്ടായിരിക്കും ഭാവിയിൽ 'കാർബൺ' അറിയപ്പെടുക.