കൊച്ചി : ഒടുവിൽ ഫഹദ് ഫാസിൽ കുറ്റസമ്മതം നടത്തി. ബെൻസ് കാറിന്റെ രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു, ഇനി പോണ്ടിച്ചേരിയിൽ നിന്ന് എൻ.ഒ.സി കിട്ടാനുണ്ട് അത് കിട്ടിയാലുടൻ തന്നെ കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യുമെന്നാണ് ഫഹദ് അറിയിച്ചത്.

മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസുനാണ് ഫഹദ് തന്റെ മറുപടി അറിയിച്ചത്. പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന വിവാദത്തിലാണ് ഫഹദ് കുടുങ്ങിയത്.

തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വാഹന ഉടമകൾക്ക് നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ നമ്പർ പ്ലേറ്റുകൾ മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ നടി അമലപോൾ, സുരേഷ് ഗോപി എന്നിവർ ഇപ്പോഴും നിരീക്ഷണത്തിലാണ്.