- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസ്രിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച ശേഷം ഉണ്ടായത് വലിയ മാറ്റം; താൽപര്യമില്ലെങ്കിൽ ആർക്കുവേണ്ടിയാണെങ്കിൽ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും: പ്രസക്തി നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് തിരിച്ചു വരവ് സാധ്യമായത് നസ്രിയയുടെ വരവോടെയെന്ന് ഫഹദ് ഫാസിൽ
നസ്രിയ ജീവിതത്തിൽ വന്നതിന്‌ശേഷം തനിക്ക് വന്ന മാറ്റം വളരെ വലുതാണെന്ന് ഫഹദ് ഫാസിൽ. സിനിമയിൽ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടത്തിൽ നിന്ന് തിരിച്ചുവരവ് സാധ്യമായത് നസ്രിയയുടെ വരവോടെയായിരുന്നെന്നും ഫഹദ് പറഞ്ഞു. കാർബൺ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഫഹദ്. ഫഹദിന്റെ വാക്കുകളിലേക്ക് 'കാർബൺ സിനിമയുടെ കഥ കേട്ട് ഒന്നരവർഷം കഴിഞ്ഞതിന് ശേഷമാണ് ഇത് ഷൂട്ട് ചെയ്യാമെന്ന് ഞാൻ പറയുന്നത്. അതിനിടയിൽ ഒന്നും ചെയ്യാതിരുന്ന കാലഘട്ടം ഉണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ വേണു സാറിനോട് പറഞ്ഞൊരു കാര്യമുണ്ട്. ഒന്നുകിൽ ഇത് വേറെ ആളെ വെച്ച് സാറിന് ചെയ്യാം. അതല്ലെങ്കിൽ വേറൊരു പടം ചെയ്തിട്ട് ഇത് പിന്നെ ചെയ്യാം. താനില്ലാതെ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് വേണുചേട്ടൻ സിനിമ മാറ്റിവെച്ചു. ഇങ്ങനെ പറഞ്ഞ് ഒന്നരവർഷത്തിന് ശേഷം ഞാൻ സാറിനെ വിളിച്ചു, ഈ സിനിമ ചെയ്യാൻ ഇപ്പോഴും താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ചെയ്താൽ കൊള്ളാമെന്ന് പറഞ്ഞു. ഉറപ്പാണോ എന്നു സാർ ചോദിച്ചു. ഉറപ്പാണെന്ന് ഞാൻ പറഞ്ഞു. ഈ കഥ അന്ന്
നസ്രിയ ജീവിതത്തിൽ വന്നതിന്‌ശേഷം തനിക്ക് വന്ന മാറ്റം വളരെ വലുതാണെന്ന് ഫഹദ് ഫാസിൽ. സിനിമയിൽ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടത്തിൽ നിന്ന് തിരിച്ചുവരവ് സാധ്യമായത് നസ്രിയയുടെ വരവോടെയായിരുന്നെന്നും ഫഹദ് പറഞ്ഞു. കാർബൺ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഫഹദ്.
ഫഹദിന്റെ വാക്കുകളിലേക്ക്
'കാർബൺ സിനിമയുടെ കഥ കേട്ട് ഒന്നരവർഷം കഴിഞ്ഞതിന് ശേഷമാണ് ഇത് ഷൂട്ട് ചെയ്യാമെന്ന് ഞാൻ പറയുന്നത്. അതിനിടയിൽ ഒന്നും ചെയ്യാതിരുന്ന കാലഘട്ടം ഉണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ വേണു സാറിനോട് പറഞ്ഞൊരു കാര്യമുണ്ട്. ഒന്നുകിൽ ഇത് വേറെ ആളെ വെച്ച് സാറിന് ചെയ്യാം. അതല്ലെങ്കിൽ വേറൊരു പടം ചെയ്തിട്ട് ഇത് പിന്നെ ചെയ്യാം. താനില്ലാതെ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് വേണുചേട്ടൻ സിനിമ മാറ്റിവെച്ചു.
ഇങ്ങനെ പറഞ്ഞ് ഒന്നരവർഷത്തിന് ശേഷം ഞാൻ സാറിനെ വിളിച്ചു, ഈ സിനിമ ചെയ്യാൻ ഇപ്പോഴും താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ചെയ്താൽ കൊള്ളാമെന്ന് പറഞ്ഞു. ഉറപ്പാണോ എന്നു സാർ ചോദിച്ചു. ഉറപ്പാണെന്ന് ഞാൻ പറഞ്ഞു. ഈ കഥ അന്ന് മുതലേ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ഇതിലെ എന്തോ ഒന്ന് എന്നിലും ഉണ്ടായിരുന്നു. സിനിമ ചെയ്തതിന് ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത്, എന്നിലും ഒരു സിബി ഉണ്ടെന്ന കാര്യം.
ഞാൻ പോയ അവസ്ഥയിലൂടെയാണ് സിബിയും സഞ്ചരിച്ചത്. അതിജീവനമാണ് പ്രമേയം. എല്ലാ മനുഷ്യരും ഈ അവസ്ഥയിലൂടെ ഒക്കെ സഞ്ചരിച്ചിട്ട് കാണും.
ട്രാൻസിന് വേണ്ടിയാണ് ഈ കട്ടിത്താടിയും രൂപവും. അതിന്റെ ഒരു ഷെഡ്യൂൾ കഴിഞ്ഞു.
സിനിമയിൽ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടമുണ്ടായിരുന്നു. അത് എനിക്കൊരു പേഴ്സണൽ ലൈഫ് ഇല്ലാത്തതിനാലാണ് ഇതെന്ന തോന്നലുണ്ടായി. മുഴുവൻ സമയം സിനിമയുടെ തിരക്കിലായിരുന്നു. 2013 ൽ 13 സിനിമകൾ ചെയ്തു. നസ്രിയ എന്റെ ജീവിത്തിലേയ്ക്ക് വന്നപ്പോൾ എല്ലാം ബാലൻസ്ഡ് ആയി.
താൽപര്യമില്ലെങ്കിൽ ആർക്കുവേണ്ടിയാണെങ്കിൽ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും. അതാണ് അവളുടെ ഗുണം. നിരവധി വലിയ പ്രോജക്ടുകൾ ഇങ്ങനെ ഞാൻ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇഷ്ടമല്ലെങ്കിൽ ചെയ്യണ്ട, പക്ഷേ അത് ആ സിനിമയുടെ സംവിധായകനോട് തുറന്നുപറയണമെന്ന് നസ്രിയ പറയും.
അത്രയും സപ്പോർട്ട് നൽകുന്ന ഒരാൾ വീട്ടിലുള്ളപ്പോൾ എന്റെ ജോലി വളരെ എളുപ്പമാകുന്നു. നസ്രിയ അത് എൻജോയ് ചെയ്യുന്നില്ലെങ്കിൽ സിനിമ ചെയ്യേണ്ടെന്ന് ഞാൻ പറയുമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യാൻ അവൾക്കും ഇഷ്ടമാണ്.
എനിക്കും എന്റെ കുടുംബത്തിനും എല്ലാം തന്നത് സിനിമയാണ്. അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ ഈ പ്രൊഫഷനോട് ഞാൻ കടപ്പെട്ടിരിക്കും. ഞാൻ അമേരിക്കയിൽ നിന്ന് പഠിത്തം നിർത്തി ഇവിടെ വന്നത് സിനിമ ചെയ്യാനല്ല. എന്റെ ഗ്രാൻഡ് മദറിന്റെ അടക്കിന് വേണ്ടി എത്തിയതാണ്. പിന്നെ ഇവിടെ നിന്നു. ചിലപ്പോൾ ഞാൻ ഇനിയും പോകുമായിരിക്കും. ഒട്ടും പ്രൊഫഷനൽ അല്ല ഞാൻ. കാർബൺ സിനിമയുടെ ഷൂട്ടിങിനിടെ തന്നെ വേണു ചേട്ടനെ വിളിച്ച് ഷൂട്ട് ഒന്നുമാറ്റിവെക്കാമോ എന്നു ചോദിക്കുമായിരുന്നു. പ്രൊഫഷനലായി ജോലി ചെയ്യാൻ അറിയില്ല. ചെയ്യുന്ന കാര്യം ഇഷ്ടപ്പെട്ട് ചെയ്യുന്നു.
നാളെ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കാറില്ല. എനിക്കിഷ്ടമുള്ള കാര്യങ്ങൾ മാത്രമാണിപ്പോൾ ചെയ്യുന്നത്. മറിച്ചാണു ചെയ്യുന്നതെങ്കിൽ അത്തരം പ്രവൃത്തികൾ നമ്മളെ നമ്മളല്ലാതാക്കി മാറ്റും.'ഫഹദ് പറഞ്ഞു.