കൊച്ചി: സെന്റർ സ്‌ക്വയർ മാളിന്റെ റീലോഞ്ച് ഞായറാഴ്ച (ഏപ്രിൽ 15)നടൻ ഫഹദ് ഫാസിൽ നിർവഹിക്കും. പി.വി. അബ്ദുൾ വഹാബ് എംപിയുടെനേതൃത്വത്തിലുള്ള ബ്രിഡ്ജ് വേ ഹോൾഡിങ് മാൾ ഏറ്റെടുത്തതിനെതുടർന്നാണ് മാളിന് പുതിയ മുഖം നൽകികൊണ്ട് റീലോഞ്ച് ചെയ്യാനുള്ള തീരുമാനം. റീലോഞ്ചിന്റെ ഭാഗമായി മാളിന്റെ പുതിയ ലോഗോയും ഫഹദ് ഫാസിൽപ്രകാശനം ചെയ്യും.

ഷോപ്പിങ്ങിന് പുറമേ വിനോദിനുള്ള ഇടമെന്ന നിലയിലും മാളിനെഉയർത്തിക്കാട്ടുകയാണ് റീലോഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് സെന്റർസ്‌ക്വയർ മാൾ ഡയറക്ടർ അജ്മൽ അബ്ദുൾ വഹാബ് പറഞ്ഞു. ഇതിന്റെ ഭാഗമായിഎന്നും വൈകീട്ട് കുട്ടികൾക്കായി വിവിധ മത്സരങ്ങളും കളികളും മാളിൽസംഘടിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ മുതിർന്നവർക്കും പങ്കെടുക്കാവുന്നമത്സര പരിപാടികളും വിവിധ സമ്മാനപദ്ധതികളും മാളിൽ ഒരുക്കിയിട്ടുണ്ട്.

റീബ്രാൻഡിങ്ങിന്റെ ഭാഗമായി രണ്ട് മാസം നീണ്ടുനിൽക്കുന്ന ലവ് കൊച്ചിഷോപ്പിങ് ഫെസ്റ്റിവൽ പുരോഗമിക്കുകയാണ്. ജൂൺ 15 വരെ നടക്കുന്ന ഷോപ്പിങ്ഫെസ്റ്റിൽ ഉപഭോക്താക്കൾക്കായി 50 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ്ഒരുക്കിയിരിക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രശസ്ത സിനിമ താരങ്ങളോടൊപ്പംഷോപ്പ് ചെയ്യാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും കൈ നിറയെ സമ്മാനങ്ങൾനേടാനും അവസരമുണ്ടാകും.

കേരളത്തിലാദ്യമായി സെലബ്രിറ്റി ഹണ്ടിലൂടെ പ്രശസ്ത താരം മിയയുടെഅടുത്തെത്തുന്ന യാൾക്ക് മിയയോടൊപ്പം അൽപസമയം ചെലവിടാനും സമ്മാനം നേടാനുംഅവസരമുണ്ടാകും. ഇതുകൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹണി റോസിനൊപ്പംസെൽഫിയെടുക്കാനും ഇഷാ തൽവാറിനൊപ്പം ഭക്ഷണം കഴിക്കാനും അവസരമൊരുക്കും.സിനിമാതാരങ്ങളായ അനു സിത്താര, അതിഥി രവി, നീരജ് മാധവ്, നൂറിൻ, രമേഷ്പിഷാരടി, ആസിഫ് അലി എന്നിവരും വരും ദിവസങ്ങളിൽ മാളിലെത്തും