- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് അഭിനയ മോഹമുണ്ടോ? കൊച്ചി സംസാര ശൈലി കൈവശമുണ്ടോ? ഫഹദ് ചിത്രം കുമ്പളങ്ങി നൈറ്റ്സ് നായികയെ തേടുന്നു
കൊച്ചി: നിങ്ങൾക്ക് അഭിനയ മോഹമുണ്ടോ, പ്രായം 18 നും 24 നും ഇടയ്ക്കാണോ, കൊച്ചി സംസാര ശൈലി കൈവശമുണ്ടോ? എങ്കിൽ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിൽ അഭിനയിക്കാൻ അവസരം നിങ്ങളെ കാത്തിരിക്കുന്നു. ചിത്രത്തിലെ നായികയ്ക്ക വേണ്ടിയുള്ള തിരച്ചിലിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ. നസ്റിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ നിർമ്മിച്ച് നാവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലേക്കാണ് നായികയെ തേടുന്നത്. താൽപര്യമുള്ളവർ ഏറ്റവും പുതിയ ഫോട്ടോ, ബയോഡാറ്റ, മൊബൈൽ നമ്പർ എന്നിവ സഹിതം kncasting1@gmail.com മെയിൽ ചെയ്യാം. ഉൾനാടൻ മത്സ്യബന്ധനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഫാമിലി ഡ്രാമ പാറ്റേണിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ഫഹദ് എത്തുന്നത്. കഥ കേട്ട ശേഷം ചിത്രത്തിലെ നെഗറ്റീവ് റോൾ ഫഹദ് ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് തി
കൊച്ചി: നിങ്ങൾക്ക് അഭിനയ മോഹമുണ്ടോ, പ്രായം 18 നും 24 നും ഇടയ്ക്കാണോ, കൊച്ചി സംസാര ശൈലി കൈവശമുണ്ടോ? എങ്കിൽ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിൽ അഭിനയിക്കാൻ അവസരം നിങ്ങളെ കാത്തിരിക്കുന്നു. ചിത്രത്തിലെ നായികയ്ക്ക വേണ്ടിയുള്ള തിരച്ചിലിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
നസ്റിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ നിർമ്മിച്ച് നാവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലേക്കാണ് നായികയെ തേടുന്നത്. താൽപര്യമുള്ളവർ ഏറ്റവും പുതിയ ഫോട്ടോ, ബയോഡാറ്റ, മൊബൈൽ നമ്പർ എന്നിവ സഹിതം kncasting1@gmail.com മെയിൽ ചെയ്യാം.
ഉൾനാടൻ മത്സ്യബന്ധനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഫാമിലി ഡ്രാമ പാറ്റേണിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്.
ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ഫഹദ് എത്തുന്നത്. കഥ കേട്ട ശേഷം ചിത്രത്തിലെ നെഗറ്റീവ് റോൾ ഫഹദ് ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് തിരക്കഥാകൃത്തും നിർമ്മാതാവുമായ ശ്യാം പുഷ്‌കരൻ പറഞ്ഞു.