ഹദ് ഫാസിലിനെ നായകനാക്കി സിദ്ദിഖ് പുതിയ സിനിമ ഒരുക്കുന്ന  കാര്യം
വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത്‌ആ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നാണ്. ചിത്രം പൂർണമായും ഉപേക്ഷിച്ചെന്നും ഇനി ആ സിനിമ മുന്നോട്ട് കൊണ്ടു പോകില്ലെന്നും ആദ്യം വാർത്ത പുറത്തുവന്നെങ്കിലും ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച് ചിത്രം മുന്നോട്ട് കൊണ്ടു പോകുമെന്നും ഫഹദിന് പകരം മറ്റൊരു പ്രമുഖ നടൻ ചിത്രത്തിൽ നായകനായെത്തുമെന്നുമാണ്. ആ പ്രമുഖ നടന് വേണ്ടിയാണ് സിദ്ദിഖ് ഫഹദിനെ ഒഴിവാക്കിയതാണെന്നും പാപ്പരാസികൾ കണ്ടെത്തി കഴിഞ്ഞു.

ഷൂട്ടിങ് ഡിസംബറിൽ ആരംഭിക്കാനിരിക്കെയാണ് ചിത്രം ഉപേക്ഷിക്കുന്നതായി അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. എന്നാൽ ഫഹദ് ചിത്രത്തിൽനിന്ന് പിന്മാറുകയായിരുന്നോ, അതോ സിദ്ദിഖ് ചിത്രം ഉപേക്ഷിക്കാൻ തയ്യാറായതാണോ എന്നത് ഇനിയും വ്യക്തമല്ല.സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കിക്കണ്ടത്.

ചിത്രത്തിൽ നായകസ്ഥാനത്തേയ്ക്ക് ഫഹദിനെയല്ലാതെ മറ്റാരെയും പരിഗണിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സിദ്ദിഖ്. അതുകൊണ്ടുതന്നെ ഏറെ എറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രവുമായി മുന്നോട്ടു പോകാൻ ഇരുവരും തീരുമാനമായത്. ഷൂട്ടിങ്ങിനുള്ള പേപ്പർ വർക്കുകൾ പോലും സിദ്ദിഖ് പൂർത്തിയാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ചിത്രം ഉപേക്ഷിക്കുന്നതായി അണിയറ പ്രവർത്തകർ പിന്നീട് വ്യക്തമാക്കുകയായിരുന്നു.

ഫഹദ് ഫാസിലിന്റെ അവസാന ചിത്രം 'അയാൾ ഞാനല്ല' തിയേറ്ററുകളിൽ  പ്രതീക്ഷിച്ച നേട്ടം കൊയ്യാതിരുന്നത് താരത്തിന്റെ താരമൂല്യം കുറച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കഥാപാത്രമൂല്യമുള്ള ചിത്രത്തിൽ ഫഹദിനെ വീണ്ടും നായകനാക്കി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർ സിനിമയെ എങ്ങനെ ഉൾക്കൊള്ളുമെന്ന സംശയം മൂലമാണ് സിദ്ദിഖ് പിന്മാറാൻ കാരണമെന്നും വാർത്തകൾ വരുന്നണ്ട്.

ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്ന സിദ്ദിഖ് 'കിങ് ലിയർ' എന്ന ചിത്രത്തിന്റെ അണിയറയിലാണിപ്പോൾ. ദിലീപ് നായകനാകുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യനാണ് നായിക. മഹേഷിന്റെ 'പ്രതികാരം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ഫഹദ് നിലവിൽ അവധിയാഘോഷങ്ങളുമായി വിദേശത്താണ്.അതേ സമയം ഫഹദ് ഫാസിലോ സിദ്ധിഖോ ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.