ഫഹാഹീൽ : സമൂഹത്തിൽ ചിദ്രതയും വിഭാഗീയതയും സൃഷ്ട്ടിക്കുവാൻ ചിലതൽപര കക്ഷികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ കേരളത്തിന്റെ തനതായ സൗഹൃദവും പരസ്പരമുള്ള സഹവർത്തിത്വവും നിലനിർത്തുവാനുള്ള അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സാമൂഹിക പ്രവർത്തകൻ അൻവർ സയീദ് പറഞ്ഞു.

ഫഹാഹീൽ സൗഹൃദ വേദി സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ റമദാൻ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം .വിശ്വാസം കേവലം പുറംമോടിമാത്രമാകുകയും സാമൂഹികജീവിതത്തിൽ നിർവഹിക്കേണ്ട ബാധ്യതകളിൽ നിന്നുംമാറി നിൽക്കുകയും ചെയ്യുന്നത് യഥാർത്ഥ വിശ്വാസികൾക്ക് ചേർന്നതല്ല. ഏതൊരുമതത്തിലും വിശ്വാസികളുടെ എണ്ണം വർദ്ധിക്കുമ്പോൾ മനുഷ്യരുടെജീവിതസാഹചര്യങ്ങൾ കൂടുതൽ മോശമായി മാറുന്നത് എന്തുകൊണ്ടെന്നുപുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

മതത്തെ കേവലം വികാരമായി കാണുന്ന പ്രവണതഅധികരിച്ചിരിക്കുന്ന സാഹചര്യത്തിൽ മതത്തിന്റെ മാനവിക മൂല്യങ്ങളെ പ്രയോഗവൽക്കരിക്കാൻസമൂഹം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഫഹാഹീൽ യൂണിറ്റി സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ സൗഹൃദ വേദി പ്രസിഡന്റ്ഗോപിനാഥൻ എ.ഡി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസിഡന്റ് മൊയ്ദു കെ, കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു, പ്രേമൻ ഇല്ലത്ത്,കൃഷ്ണ ദാസ്, കൃഷണൻ കുട്ടി, കീർത്തി സുമേഷ് എന്നിവർ സംസാരിച്ചു. സൗഹൃദ വേദികൺവീനർ ഗഫൂർ തൃത്താല സ്വാഗതം പറഞ്ഞു. സെക്രട്ടറി ബാബു സജിത്ത് നന്ദിപ്രകാശിപ്പിച്ചു.