ഫഹാഹീൽ: സൗഹൃദ വേദി ഫഹാഹീൽ ചർച്ചാ യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു . ''സാംസ്‌കാരിക കേരളം എങ്ങോട്ട''് എന്ന വിഷയത്തിൽ ഹബീബ് മസൂദ് പുറക്കാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. മൂല്യ രഹിതമായിട്ടുള്ള, മൂല്യങ്ങൾ പൂർണ്ണമായും അസ്തമിച്ചുപോയ ഒരു വരണ്ട മാനസികാവസ്ഥയിൽ ആണ് ഇന്നത്തെ കേരള സമൂഹം ഉള്ളത് . മനുഷ്യന്റെ ജീവിതത്തിൽ മത മൂല്യങ്ങളുടെ സ്ഥാനം ഇല്ലാതായാൽ എന്താണ് സംഭവിക്കുകയെന്നുള്ളത് ഇന്ന് നമ്മൾ നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ ഭൗതീകമായി വ്യാഖ്യാനിക്കുന്ന ദർശനങ്ങളിൽ പ്രതീക്ഷയർപ്പിച്ച ഒരു സമൂഹത്തിന്റെ അഭാവം കേരളത്തെ വളരെയധികം പിന്നോട്ടടിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കെ. ഐ. ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു, രാധ ഗോപിനാഥ്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു .

ശേഷം നടന്ന പരിപാടിയിൽ യുവ പ്രാസംഗികയും ട്രെയിനിങ് ഇൻസ്‌പെക്ടറുമായ ബയാന ബീവി ഛങട കുടുംബങ്ങൾക്കായി അവതരിപ്പിച്ച 'ലൈഫ് സ്‌കിൽ ട്രെയിനിങ് പ്രോഗ്രാം ശ്രദ്ധേയമായി . അവർക്കുള്ള ഉപഹാരം കെ. ഐ .ജി ഈസ്റ്റ് മേഖല പ്രസിഡണ്ട് മൊയ്തു കെ നൽകി. ഫഹാഹീൽ യൂനിറ്റി സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡന്റ് ഗോപിനാഥൻ എ ഡി അധ്യക്ഷത വഹിച്ചു . സൗഹൃദ വേദി കൺവീനർ ഗഫൂർ എം കെ സ്വാഗതവും , സെക്രട്ടറി ബാബു സജിത്ത് നന്ദിയും പറഞ്ഞു.