- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെയ്മ 'വിഷുക്കൈനീട്ടം' നാളെ
ബംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ സംഘടി പ്പിക്കുന്ന 'വിഷുക്കൈ നീട്ടം' ഏപ്രിൽ ഒമ്പതിന് ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കൾച്ചറൽ അസോസിയേ ഷൻ ഹാളിൽ വൈകുന്നേരം അഞ്ചിന് നടക്കും. ബംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ 'വിഷുക്കൈനീട്ടം' ഉദ്ഘാടനം ചെയ്യും. ഫെയ്മ സംസ്ഥാന പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ഫെയ്മ അഖിലേന്ത്യാ പ്രസിഡന്റ് എംപി പുരുഷോത്തമൻ, അഖിലേ ന്ത്യാ ജനറൽ സെക്രട്ടറി ഭൂപേഷ് ബാബു, സീനിയർ വൈസ് പ്രസിഡന്റ് കെ.പി.കെ ശങ്കരൻ നമ്പ്യാർ, മുൻ കോർപറേറ്റർ കാദർ ഹാജി, സിനിമാ താരം പ്രകാശ് ബാരെ, ക്രിസ്റ്റൽ ഗ്രൂപ്പ് എംഡി ലത നമ്പൂതിരി, സെലിൻ കുഞ്ഞുഞ്ഞ് ആറാട്ടുകുളം തുടങ്ങി ബംഗളൂരുവിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഫെയ്മ മെയിൽ ബറോഡയിൽ സംഘടിക്കുന്ന അഖിലേന്ത്യാ യുവജനോത്സവത്തിൽ പങ്കെടു ക്കുന്ന കലാകാരന്മാർ അവതരി പ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. ഫെയ്മയുടെ നേതൃത്വത്തിൽ ചെന്നൈ, മുംബൈ, ഡൽഹി, ബറോഡ തുടങ്ങി വിവിധ നഗരങ്ങളിലും വിഷുക്കൈനീട്ടം
ബംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ സംഘടി പ്പിക്കുന്ന 'വിഷുക്കൈ നീട്ടം' ഏപ്രിൽ ഒമ്പതിന് ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കൾച്ചറൽ അസോസിയേ ഷൻ ഹാളിൽ വൈകുന്നേരം അഞ്ചിന് നടക്കും.
ബംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ 'വിഷുക്കൈനീട്ടം' ഉദ്ഘാടനം ചെയ്യും. ഫെയ്മ സംസ്ഥാന പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ഫെയ്മ അഖിലേന്ത്യാ പ്രസിഡന്റ് എംപി പുരുഷോത്തമൻ, അഖിലേ ന്ത്യാ ജനറൽ സെക്രട്ടറി ഭൂപേഷ് ബാബു, സീനിയർ വൈസ് പ്രസിഡന്റ് കെ.പി.കെ ശങ്കരൻ നമ്പ്യാർ, മുൻ കോർപറേറ്റർ കാദർ ഹാജി, സിനിമാ താരം പ്രകാശ് ബാരെ, ക്രിസ്റ്റൽ ഗ്രൂപ്പ് എംഡി ലത നമ്പൂതിരി, സെലിൻ കുഞ്ഞുഞ്ഞ് ആറാട്ടുകുളം തുടങ്ങി ബംഗളൂരുവിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഫെയ്മ മെയിൽ ബറോഡയിൽ സംഘടിക്കുന്ന അഖിലേന്ത്യാ യുവജനോത്സവത്തിൽ പങ്കെടു ക്കുന്ന കലാകാരന്മാർ അവതരി പ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. ഫെയ്മയുടെ നേതൃത്വത്തിൽ ചെന്നൈ, മുംബൈ, ഡൽഹി, ബറോഡ തുടങ്ങി വിവിധ നഗരങ്ങളിലും വിഷുക്കൈനീട്ടം സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിഷുക്കൈനീട്ടം നൽകുമെന്നു ദേശീയ സെക്രട്ടറി പി.ജി. ഡേവിഡ്, സംസ്ഥാന സെക്രട്ടറി വി. സോമനാഥൻ എന്നിവർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ഫോൺ: 9449833946 ,9341237946.