- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഫെയർനസ് ക്രീമുകൾ ഫലം നൽകാറില്ലെന്ന് കോൺഗ്രസ് എംപി; സ്ത്രീകൾക്കിടയിൽ കോംപ്ലക്സ് ഉണ്ടാക്കാൻ മാത്രം സഹായകമാകുന്നവ; ക്രീമുകൾ നിരോധിക്കണമെന്നാവിശ്യപ്പെട്ട് രംഗത്തെത്തിയത് ഹിമാചലിൽ നിന്നുള്ള രാജ്യസഭാംഗം
ഡൽഹി: ഫെയർനെസ് ക്രീമുകൾ നിരോധിക്കണമെന്നാവിശ്യപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസ് എംപി രംഗത്ത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ വിപ്ലവ് താക്കൂർ എംപിയാണ് ഇത്തരമൊരാവശ്യമുന്നയിച്ചത്.ഫെയർ ആൻഡ് ലവ്ലി, പോണ്സ് ഫെയ്സ് ക്രീം എന്നിവയുടെ പരസ്യങ്ങൾ സ്ത്രീകളെ തരംതാഴ്‌ത്തുന്നവയാണെന്നാണ് വിപ്ലവ് താക്കൂർ പറഞ്ഞത്. മുഖത്തിന് കാന്തി നൽകുമെന്നും കൂടുതൽ സുന്ദരമാക്കുമെ്‌നനുമുള്ള വാഗ്ദാനങ്ങളുമായി എത്തുന്ന ഇത്തരം ക്രീമുകൾ ജനത്തെ പറ്റിക്കുകയാണ് ചെയ്യുന്നതെന്നും അവർ രാജ്യസഭയിൽ പറഞ്ഞു.എല്ലാ ഫെയർനെസ് ക്രീം സുന്ദരമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇവയുടെ ഫലം പരിശോധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ നിരോധിക്കേണ്ടതുണ്ട്. ഇത്തരം പരസ്യങ്ങൾ സ്ത്രീകൾക്കുള്ളിൽ ഒരു തരം കോംപ്ലെക്സ് സൃഷ്ടിക്കുന്നുവെന്നുമാണ് എംപിയുടെ വാദം. തെറ്റായ അവകാശവാദങ്ങളാണ് ഇത്തരം പരസ്യങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.ഇത്തരം ഉല്പന്നങ്ങളുടെ ഫലം യഥാർത്ഥത്തിൽ ഇതുമായി ബന്ധപ്പെട്ട ഏതെങ്കി
ഡൽഹി: ഫെയർനെസ് ക്രീമുകൾ നിരോധിക്കണമെന്നാവിശ്യപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസ് എംപി രംഗത്ത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ വിപ്ലവ് താക്കൂർ എംപിയാണ് ഇത്തരമൊരാവശ്യമുന്നയിച്ചത്.ഫെയർ ആൻഡ് ലവ്ലി, പോണ്സ് ഫെയ്സ് ക്രീം എന്നിവയുടെ പരസ്യങ്ങൾ സ്ത്രീകളെ തരംതാഴ്‌ത്തുന്നവയാണെന്നാണ് വിപ്ലവ് താക്കൂർ പറഞ്ഞത്. മുഖത്തിന് കാന്തി നൽകുമെന്നും കൂടുതൽ സുന്ദരമാക്കുമെ്‌നനുമുള്ള വാഗ്ദാനങ്ങളുമായി എത്തുന്ന ഇത്തരം ക്രീമുകൾ ജനത്തെ പറ്റിക്കുകയാണ് ചെയ്യുന്നതെന്നും അവർ രാജ്യസഭയിൽ പറഞ്ഞു.എല്ലാ ഫെയർനെസ് ക്രീം സുന്ദരമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇവയുടെ ഫലം പരിശോധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ നിരോധിക്കേണ്ടതുണ്ട്. ഇത്തരം പരസ്യങ്ങൾ സ്ത്രീകൾക്കുള്ളിൽ ഒരു തരം കോംപ്ലെക്സ് സൃഷ്ടിക്കുന്നുവെന്നുമാണ് എംപിയുടെ വാദം. തെറ്റായ അവകാശവാദങ്ങളാണ് ഇത്തരം പരസ്യങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.ഇത്തരം ഉല്പന്നങ്ങളുടെ ഫലം യഥാർത്ഥത്തിൽ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഏജൻസി പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടോയെന്നും അവർ ചോദിച്ചു.
ഫെയർ ആൻഡ് ലവ്ലിയിൽ മെർക്കുറി, ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.കരൾ, കിഡ്നി, തലച്ചോറ് എന്നിവയെ ബാധിക്കുന്ന വിഷാംശങ്ങളാണ് ഇതിൽ നിന്നും കണ്ടെത്തിയയതെന്നും റിപ്പോർട്ടുകളുണ്ടായികരുന്നു. സൗദിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ നിശ്ചയിച്ച പരിധിയിൽ താഴെയാണ് ഇതിലെ മെർക്കുറി സാന്നിധ്യമെങ്കിലും ഇവയ്ക്ക് വൃക്ക, കരൾ, തലച്ചോറ് എന്നിവിടങ്ങളിലെ കോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്താൻ സാധിക്കുമെന്നാണ് പരിശോധനയിൽ വ്യക്തമായതെന്നാണ് സൂചന.സൗന്ദര്യ വർധന വസ്തുക്കൾ നിർമ്മിക്കുമ്പോൾ മെർക്കുറി ചേർക്കുന്നതിനു കർശനമായ നിരോധനം കൊണ്ടുവരണം എന്നാണു വിദഗ്ധ സംഘം നൽകുന്ന മുന്നറിയിപ്പ്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങളെ ബോധാവാന്മാരാക്കണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.