ജോർജിയ: സ്വവർഗ്ഗ ദമ്പതിമാർ ദത്തെടുക്കണമെന്ന ആവശ്യവുമായിസമീപിച്ചാൽ അഡോപ്ഷൻ ഏജൻസികൾക്ക് അവരുടെ വിശ്വാസമനുസരിച്ച് അപേക്ഷനിരസിക്കുന്നതിനുള്ള നിയമം ജോർജിയ സെനറ്റ് പത്തൊമ്പതിനെതിരേമുപ്പത്തഞ്ച് വോട്ടുകളോടെ പാസാക്കി.

ശക്തമായ വാദ പ്രതിവാദങ്ങൾക്കുശേഷമാണ് വെള്ളിയാഴ്ച സെനറ്റ് ബിൽപാസാക്കിയത്. ടാക്സ് പെയേഴ്സിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്നഫോസ്റ്റർ കെയർ സിസ്റ്റം സ്വവർഗ്ഗ ദമ്പതിമാർക്ക് കുട്ടികളെദത്തെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു ഡമോക്രാറ്റിക് ജോർജിയ സെനറ്റർ നാൻ ഒറോക്ക് പറഞ്ഞു.

ട്രാൻസ്ജന്റർ, സിംഗിൾ പേരന്റ്സ് എന്നിവർക്കുംദത്തെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നതിനുള്ള അവകാശവും ഒരുപരിധിവരെ ഈ ബില്ല് അഡോപ്ഷൻ ഏജൻസികൾക്ക് നൽകുന്നുണ്ട്.ജോർജിയ റിപ്പബ്ലിക്കൻ സെനറ്റർ വില്യം ലിഗാണ് ബില്ലിന്റെ അവതാരകൻ.ജോർജിയ സെനറ്റ് പാസാക്കിയ ഈ ബില്ല് ചൂടേറിയ ചർച്ചകൾക്ക്‌വഴിമരുന്നിട്ടിട്ടുണ്ട്.