ഡബ്ലിൻ: യൂ കെ യിലെ സെഹിയോൻ ടീം കുട്ടികൾക്കായി ഒരുക്കുന്ന ഫെയ്ത്ത് ഫോർമേഷൻ ധ്യാനം 20,21,22 തിയ്യതികളിലായി(ഞായർതിങ്കൾ,ചൊവ്വ)ഡബ്ലിൻ ഇഞ്ചിക്കോറിൽ നടത്തപ്പെടും.കിഡ്‌സ്(5 വയസ് മുതൽ 8 വയസ് വരെ)പ്രീ- ടീൻസ്(9 വയസ് മുതൽ 12 വയസ് വരെ)ടീൻസ്(13 വയസ് മുതൽ 16 വയസ് വരെ)യൂത്ത് (പതിനേഴിന് മേൽ )എന്നിങ്ങനെ നാല് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

രാവിലെ 9.30 ന് ആരംഭിക്കുന്ന ധ്യാനം എല്ലാ ദിവസവും വൈകിട്ട് 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇഞ്ചിക്കോർ ട്രൈക്കോണൽ റോഡിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലാണ് ധ്യാനം നടത്തപ്പെടുക.ഇവാഞ്ചലൈസേഷൻ അയർലണ്ടിന്റെ ആഭിമുഖ്യത്തിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

സെഹിയോൻ ടീമിന്റെ പ്രമുഖരായ നേതാക്കളുടെ നേതൃത്വത്തിൽ ഒരുക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:ആന്റോ: 0870698898, ൻ:0857340862