- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റിൽ അക്കൗണ്ട് തുറന്ന 'ഇന്ത്യൻ പ്രസിഡന്റ്' ഇന്ത്യയുടെ കുറ്റം പറഞ്ഞ് ചൈനയുടെ കൈയടി നേടുന്നു; വ്യാജന്മാരുടെ വിളനിലമായ ചൈന ഏറ്റവും ഒടുവിൽ ഡൂപ്ലിക്കേറ്റ് ചമച്ചത് ഇന്ത്യൻ പ്രസിഡന്റിന്റെ പേരിൽ
ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജിയുടെ പേരിൽ ചൈനീസ് സോഷ്യൻ നെറ്റ്‌വർക്കിൽ വ്യാജ അക്കൗണ്ട്. ഇന്ത്യയുടെ കുറ്റവും കുറവുകളും പറയുന്ന ഈ വ്യാജന് ചൈനയിൽ വൻ കൈയടി. ട്വിറ്ററിന് സമാനമായ ചൈനീസ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റായ സിന വെയ്‌ബോയിലാണ് വ്യാജൻ അരങ്ങുതകർക്കുന്നത്. 50 കോടിയിലേറെ ഉപഭോക്താക്കളുള്ള സോഷ്യൽ നെറ്റ്‌വർക്കാണിത്. ഇന്ത്യ പ്രസിഡന്റ് എന്ന പേരിലാണ് അക്കൗണ്ട് തുറന്നിട്ടുള്ളത്. ഇന്ത്യയുടെ ഭൂപടം ഉൾപ്പെടെയുള്ളവ ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണബ് മുഖർജിയുടെ നാലുദിവസത്തെ ചൈനീസ് സന്ദർശനത്തിന് മുന്നോടിയെന്നോണം ഇന്ത്യയെ ആക്ഷേപിക്കുന്ന നിരവധി പോസ്റ്റുകളും ഇതിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വികസനം ചൈനയോളം വരില്ലെന്നും ഇന്ത്യയിലെ ജനങ്ങൾ ചൈനക്കാരോളം പ്രബുദ്ധരല്ലെന്നുമൊക്കെയാണ് പോസ്റ്റുകൾ. കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുള്ള സിന വെയ്‌ബോയിൽ ഇത്തരമൊരു വ്യാജ അക്കൗണ്ട് വന്നതും സംശയകരമാണ്. തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റുകൾക്ക് ചൈനയിൽ വിലക്ക് വരാറുണ്ട്. ആ നിലയ്ക്ക് ഈ വ്യാജ അക്കൗണ്ടിന് ഔദ്യേ
ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജിയുടെ പേരിൽ ചൈനീസ് സോഷ്യൻ നെറ്റ്‌വർക്കിൽ വ്യാജ അക്കൗണ്ട്. ഇന്ത്യയുടെ കുറ്റവും കുറവുകളും പറയുന്ന ഈ വ്യാജന് ചൈനയിൽ വൻ കൈയടി. ട്വിറ്ററിന് സമാനമായ ചൈനീസ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റായ സിന വെയ്‌ബോയിലാണ് വ്യാജൻ അരങ്ങുതകർക്കുന്നത്. 50 കോടിയിലേറെ ഉപഭോക്താക്കളുള്ള സോഷ്യൽ നെറ്റ്‌വർക്കാണിത്.
ഇന്ത്യ പ്രസിഡന്റ് എന്ന പേരിലാണ് അക്കൗണ്ട് തുറന്നിട്ടുള്ളത്. ഇന്ത്യയുടെ ഭൂപടം ഉൾപ്പെടെയുള്ളവ ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണബ് മുഖർജിയുടെ നാലുദിവസത്തെ ചൈനീസ് സന്ദർശനത്തിന് മുന്നോടിയെന്നോണം ഇന്ത്യയെ ആക്ഷേപിക്കുന്ന നിരവധി പോസ്റ്റുകളും ഇതിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ വികസനം ചൈനയോളം വരില്ലെന്നും ഇന്ത്യയിലെ ജനങ്ങൾ ചൈനക്കാരോളം പ്രബുദ്ധരല്ലെന്നുമൊക്കെയാണ് പോസ്റ്റുകൾ. കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുള്ള സിന വെയ്‌ബോയിൽ ഇത്തരമൊരു വ്യാജ അക്കൗണ്ട് വന്നതും സംശയകരമാണ്. തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റുകൾക്ക് ചൈനയിൽ വിലക്ക് വരാറുണ്ട്. ആ നിലയ്ക്ക് ഈ വ്യാജ അക്കൗണ്ടിന് ഔദ്യോഗിക സ്വഭാവമുണ്ടോ എന്ന സംശയവും ശക്തമാണ്.