- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ ടവറിലെ അഗ്‌നിബാധയിൽ ഭാര്യയും മകനും മരിച്ചെന്ന് പറഞ്ഞ് വിലപിച്ച് സൗജന്യം താമസവും ഭക്ഷണവും പണവും നൽകി അധികൃതർ; തട്ടിപ്പുകാരന്റെ തനിനിറം പുറത്തായപ്പോൾ നേരെ ജയിലിലേക്ക്
ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്‌നിബാധയുടെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്തിയ വിയറ്റ്നാം കാരൻ അൻഹ് ഹു എൻഗുയെൻ (52) പിടിയിലായി. ദിവസങ്ങൾക്ക് മുമ്പുണ്ടായ അഗ്‌നിബാധയിൽ തന്റെ ഭാര്യയും മകനും മരിച്ചെന്ന് പറഞ്ഞ് വിലപിച്ച് ഇയാൾ അധികൃതരിൽ നിന്നും സൗജന്യ താമസവും ഭക്ഷണവും പണവും മുതലാക്കുകയായിരുന്നു. എന്നാൽ തട്ടിപ്പുകാരന്റെ തനിനിറം അധികം വൈകാതെ പുറത്തായതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് നേരെ ജയിലിലേക്ക് അയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സൗജന്യ താമസത്തിന് പുറമെ 10,000 പൗണ്ട് വില വരുന്ന തുണിത്തരങ്ങളും വീട്ടുപകരണങ്ങളും ഇയാൾ അധികൃതരിൽ നിന്നും കരസ്ഥമാക്കിയിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. തന്റെ ഭാര്യയെയും മകനെയും തീപിടിത്തത്തിൽ നഷ്ടപ്പെട്ടുവെന്ന് ഇയാൾ വിലപിച്ചതിനെ തുടർന്ന് ഇയാളെ ഒരു ഫാമിലി ലെയ്സൻ ഓഫീസറുടെ അടുത്തേക്ക് വിടുകയായിരുന്നു എന്നാൽ പിന്നീട് ഇയാൾ പറഞ്ഞ കഥകളിൽ പൊലീസിന് അവിശ്വസനീയത തോന്നുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് വെളിപ്പെടുകയുമായിരുന്നുവെന്നാണ് വെസ്റ്
ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്‌നിബാധയുടെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്തിയ വിയറ്റ്നാം കാരൻ അൻഹ് ഹു എൻഗുയെൻ (52) പിടിയിലായി. ദിവസങ്ങൾക്ക് മുമ്പുണ്ടായ അഗ്‌നിബാധയിൽ തന്റെ ഭാര്യയും മകനും മരിച്ചെന്ന് പറഞ്ഞ് വിലപിച്ച് ഇയാൾ അധികൃതരിൽ നിന്നും സൗജന്യ താമസവും ഭക്ഷണവും പണവും മുതലാക്കുകയായിരുന്നു. എന്നാൽ തട്ടിപ്പുകാരന്റെ തനിനിറം അധികം വൈകാതെ പുറത്തായതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് നേരെ ജയിലിലേക്ക് അയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സൗജന്യ താമസത്തിന് പുറമെ 10,000 പൗണ്ട് വില വരുന്ന തുണിത്തരങ്ങളും വീട്ടുപകരണങ്ങളും ഇയാൾ അധികൃതരിൽ നിന്നും കരസ്ഥമാക്കിയിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.
തന്റെ ഭാര്യയെയും മകനെയും തീപിടിത്തത്തിൽ നഷ്ടപ്പെട്ടുവെന്ന് ഇയാൾ വിലപിച്ചതിനെ തുടർന്ന് ഇയാളെ ഒരു ഫാമിലി ലെയ്സൻ ഓഫീസറുടെ അടുത്തേക്ക് വിടുകയായിരുന്നു എന്നാൽ പിന്നീട് ഇയാൾ പറഞ്ഞ കഥകളിൽ പൊലീസിന് അവിശ്വസനീയത തോന്നുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് വെളിപ്പെടുകയുമായിരുന്നുവെന്നാണ് വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ്സ് പറയുന്നത്. അൻഹ് സഹതാപം പിടിച്ച് പറ്റി പണം കരസ്ഥമാക്കുകയും അഗ്‌നിബാധയിൽ നിന്നും രക്ഷപ്പെട്ടവർക്ക് റോയൽ ബറോ ഓഫ് കെൻസിങ്ടൺ ആൻഡ് ചെൽസിയ ഒരുക്കിയ സൗജന്യമായി ഒരുക്കിയ താമസസൗകര്യം ദുരുപയോഗിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ വിചാരണക്കിടെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
തീപിടിത്തത്തെ തുടർന്ന് തന്റെ ഭാര്യയെയും 12 കാരനായ മകനെയും നഷ്ടപ്പെട്ടുവെന്നാണ് അൻഹ് വെളിപ്പെടുത്തിയിരുന്നത്. കട്ടിയേറിയ പുകയിൽ ഇവരെ കാണാതായതിനാൽ ഫയർ ഫൈറ്റർമാർക്ക് ഇവരെ പിന്നീട് കണ്ടെത്താനായില്ലെന്നായിരുന്നു അൻഹ് ദുഃഖമഭിനയിച്ച് കൊണ്ട് അധികൃതർക്ക് മുന്നിൽ ബോധിപ്പിച്ചിരുന്നത്. കഴിഞ്ഞ 20 വർഷങ്ങളായി താൻ ടവറിന്റെ 15ാം നിലയിലാണ് താമസിച്ച് വരുന്നതെന്നായിരുന്നു അൻഹ് ബോധിപ്പിച്ചിരുന്നത്. ഹോംഗ് കോംഗിൽ നിന്നാണ് താൻ യുകെയിലേക്ക് കുടിയേറിയതെന്നും അയാൾ വെളിപ്പെടുത്തിയിരുന്നു. തീപിടിത്തമുണ്ടാകുമ്പോൾ താൻ ചായ ഉണ്ടാക്കുകയായിരുന്നുവെന്നും അൻഹ് ബോധിപ്പിച്ചിരുന്നു.
തീപിടിത്തത്തിൽ എല്ലാം നഷ്ടപ്പെട്ട തനിക്ക് ഉടുതുണി പോലുമില്ലെന്ന് പറഞ്ഞായിരുന്നു ബ്രിട്ടീഷ് പൗരനായ ഇയാൾ വസ്ത്രങ്ങൾ , ഷൂസുകൾ, ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, തുടങ്ങിയവ ചാരിറ്റികളിൽ നിന്നും കരസ്ഥമാക്കിയിരുന്നത്. ടവറിലെ ഫ്ലാറ്റ് 17ൽ ജീവിച്ചിരുന്ന ആളെന്ന പേരിൽ അൻഹ് അടുത്തിടെ നിരവധി യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. തെറ്റായ രീതിയിൽ പ്രതിനിധീകരിക്കൽ ,തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ബെക്കെൻഹാമിൽ താമസിക്കുന്ന ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ജൂലൈ 28ന് സൗത്ത് വാർക്ക് ക്രൗൺ കോർട്ടിൽ കേസിന്റെ വിചാരണ നടക്കും. ആ തിയതി വരെ അൻഹിനെ കസ്റ്റഡിയിൽ വയ്ക്കാനാണ് ഡിസ്ട്രിക്ട് ജഡ്ജ് ടാൻ ഇക്രം ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ 80 പേർ അഗ്‌നിബാധയിൽ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. എന്നാൽ കൃത്യ എണ്ണം പറയാൻ കൂടുതൽ മാസങ്ങൾ തന്നെ വേണ്ടി വരുമെന്നാണ് ഇൻവെസ്റ്റിഗേറ്റർമാർ പറയുന്നത്. ജൂൺ 14ന് പുലർച്ചെയായിരുന്നു ഗ്രെൻഫെലിൽ തീപിടിത്തം ഉണ്ടായത്. നാലാം നിലയിൽ നിന്നും പിടിച്ച തീ 24 നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലകളിലേക്ക് കത്തിപ്പടരുകയായിരുന്നു.