- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; ബഹ്റൈനിൽ അറസ്റ്റിലായെന്ന പ്രചാരണത്തിനെതിരെ പരാതി നൽകി തിരുവല്ല സ്വദേശി; പ്രചാരണത്തിന് പിന്നിൽ തിരുവനന്തപുരത്തെ എസ്ഡിപിഐ പ്രവർത്തനും 'ഈ മൗനം കുറ്റകരം' എന്ന ഫേസ്‌ബുക്ക് പേജുമെന്ന് ആക്ഷേപം
തിരുവല്ല: പ്രവാചകൻ മുഹമ്മദ് നബിയെ മോശകരമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ബിജെപി പ്രവർത്തകൻ അറസ്റ്റിലായതായി വ്യാജ പ്രചരണം. പത്തനം തിട്ട തിരുവല്ല തോലശ്ശേരി സ്വദേശിയായ സിനു പരിയാരത്ത് മലയിൽ എന്ന യുവാവിനെതിരരെയാണ് വ്യാജപ്രചരണം നടക്കുന്നത്. തിരുവനന്തപുരം സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ മുഹമ്മദ് കാമിൽ ഷാ, 'ഈ മൗനം കുറ്റകരം' എന്ന ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിൻ എന്നിവരാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നും ഇരുവർക്കുമെതിരെ തിരുവല്ല ഡിവൈഎസ്‌പിക്ക് പരാതി നൽകിയതായും സൈനു മറുനാടനോട് പറഞ്ഞു. ഫേസ്‌ബുക് വഴിയാണ് മുഹമ്മദ് കാമിൽ ഷായും സിനുവും തമ്മിൽ പരിചയപ്പെടുന്നത്. തിങ്കളാഴ്ച മുഹമ്മദ് കാമിൽ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് കേസ്. പോസ്റ്റിന് കീഴിൽ താൻ മുസ്ലിം പ്രവാചകനായ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്നാണ് ആരോപണം എന്നാൽ പോസ്റ്റിന് കീഴിൽ താൻ ഇട്ട കമന്റുകൾ എന്ന രീതിയിൽ പ്രചരിക്കുന്നത് കൃത്രിമമായി നിർമ്മിച്ചതാണെന്നാണ് സിനുവിന്റെ ആരോപണം. നബിയേയും മുസ്ലിം മതത്തേയും അധിക്ഷേപിച്ച യുവാവ് ബഹറൈനി
തിരുവല്ല: പ്രവാചകൻ മുഹമ്മദ് നബിയെ മോശകരമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ബിജെപി പ്രവർത്തകൻ അറസ്റ്റിലായതായി വ്യാജ പ്രചരണം. പത്തനം തിട്ട തിരുവല്ല തോലശ്ശേരി സ്വദേശിയായ സിനു പരിയാരത്ത് മലയിൽ എന്ന യുവാവിനെതിരരെയാണ് വ്യാജപ്രചരണം നടക്കുന്നത്.
തിരുവനന്തപുരം സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ മുഹമ്മദ് കാമിൽ ഷാ, 'ഈ മൗനം കുറ്റകരം' എന്ന ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിൻ എന്നിവരാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നും ഇരുവർക്കുമെതിരെ തിരുവല്ല ഡിവൈഎസ്‌പിക്ക് പരാതി നൽകിയതായും സൈനു മറുനാടനോട് പറഞ്ഞു.
ഫേസ്‌ബുക് വഴിയാണ് മുഹമ്മദ് കാമിൽ ഷായും സിനുവും തമ്മിൽ പരിചയപ്പെടുന്നത്. തിങ്കളാഴ്ച മുഹമ്മദ് കാമിൽ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് കേസ്. പോസ്റ്റിന് കീഴിൽ താൻ മുസ്ലിം പ്രവാചകനായ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്നാണ് ആരോപണം എന്നാൽ പോസ്റ്റിന് കീഴിൽ താൻ ഇട്ട കമന്റുകൾ എന്ന രീതിയിൽ പ്രചരിക്കുന്നത്
കൃത്രിമമായി നിർമ്മിച്ചതാണെന്നാണ് സിനുവിന്റെ ആരോപണം. നബിയേയും മുസ്ലിം മതത്തേയും അധിക്ഷേപിച്ച യുവാവ് ബഹറൈനിൽ പിടിയിലായി എന്നാണ് വ്യാജ പ്രചരണം. ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലും 'ഈ മൗനം കുറ്റകരം' എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലുമാണ് വ്യാജ പോസ്റ്റുകൾ ഷെയർ ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റിൽ ബഹറൈനിൽ നിന്നും ജോലി അവസാനിപ്പിച്ച് വന്ന തന്നെയാണ് അവിടെ വച്ച് അറസ്റ്റിലായതായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താൻ മുഹമ്മദ് കാമിൽ ശ്രമിക്കുന്നതെന്നും മറുനാടനോട് സിനു വിശദീകരിച്ചു. എട്ട് വർഷം ബഹറൈനിൽ എയർടെക്ക് സൊല്യൂഷൻസ് എന്ന കമ്പനിയിൽ ഡക്റ്റ് ഫാബ്രിക്കേറ്ററായി ജോലി നോക്കിയിട്ടുണ്ട് സിനു. തനിക്ക് നിരവധി മുസ്ലിം സുഹൃത്തുക്കളുണ്ടെന്നും താൻ അത്തരത്തിൽ ഒരു മതത്തേയും അധക്ഷേപിക്കില്ലെന്നും സിനു പറയുന്നു.
ബഹറൈനിൽ ആണ് ഇപ്പോഴും താൻ ജോലി ചെയ്യുന്നതെന്ന് കരുതിയാണ് ബഹറൈനിൽ അറസ്റ്റിലായതായി വ്യാജ പ്രചരണം നടന്നത്. തന്നെ നേരിട്ട് പരിചയമില്ലാത്തതിനാൽ തന്നെ നാട്ടിലാണോ വിദേശത്താണൊ ജോലി എന്ന് അറിയാത്ത പോസ്റ്റ് ആണെന്നും സിനു പറയുന്നു. ഒരു അപകടത്തിൽ പെട്ട ശേഷം താൻ ബഹറൈനിലേക്ക് മടങ്ങിയില്ലെന്നും സിനു പറയുന്നു.
ബഹറൈനിൽ ഇരുന്ന് ജോലി ചെയ്തിട്ട് നീ പ്രവചകനേയും മുസ്ളീങ്ങളേയും കുറ്റം പറയുന്നു അല്ലേ ഇതിന്റെ പ്രത്യഘാതം വളരെ വലുതായിരിക്കും എന്നും തന്നെ ഭീഷണിപ്പെടുത്തിയതായി സിനു പറയുന്നു. അര മണിക്കൂർ കഴിയുന്നതിന് മുൻപ് ഫേസ്‌ബുക്ക് ഗ്രൂപ്പിലൊക്കെ പോസ്റ്റ് പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും സിനു പറയുന്നു.
ബഹറൈനിൽ ഇരുന്ന് താൻ നബിയെ അധിക്ഷേപിച്ചുവെന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ പറ്റും എന്നും അത് നിങ്ങൾക്ക് സ്ത്രീധനം കിട്ടിയതാണോ എന്നുമായിരുന്നു സിനുവിന്റെ മറുപടി. ഡിവൈഎസ്‌പിക്ക് നൽകിയ പരാതി പരിശോധിച്ച ശേഷം സൈബർ സെല്ലിന് പരാതി കൈമാറിയതായി ഡിവൈഎസ്‌പി സിനുവിനെ അറിയിക്കുകയും ചെയ്തു.
വിദേശികൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും നൽകുന്ന ബഹ്റൈനിൽ നിന്നുകൊണ്ട് പ്രവാചകനെതിരെ മോശമായ രീതിയിൽ പരാമർശം നടത്തിയതിനെതിരെ ജാതി മത വ്യത്യാസമില്ലാതെ മലയാളികൾ രംഗത്തെത്തിയെന്നും ലക്ഷക്കണക്കിന് വരുന്ന മലയാളികൾക്കും ഇന്ത്യക്കാർക്കും അപമാനം വരുത്തി വെച്ചിരിക്കുന്ന ഇയാൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ടെന്നും പ്രചരിപ്പിച്ചിരുന്നു.
അതേ സമയം സിനു നബിയെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റ് ഇടുകയും കമ്മന്റ് ചെയ്ത് അപമാനിച്ചത് പുറംലോകത്തെ അറിയിച്ചത് താനാണെന്നും വിശദീകരിച്ച് കൊണ്ടുള്ള പോസ്റ്റും കാമിൽ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.