- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടേത് ആൻഡ്രോയ്ഡ് ഫോൺ ആണോ; ഈ ആപ്ലിക്കേഷനുകൾ നിങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ; എങ്കിൽ സൂക്ഷിക്കുക, ബാങ്ക് വിവരങ്ങൾ വരെ കൊള്ളക്കാർ കൊണ്ടുപോകും
നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ഈ മാൽവെയർ അപ്ലിക്കേഷനുകളൊന്നും ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ ഉടൻ തന്നെ ഫോണുകൾ പരിശോധിക്കുക. ഏറ്റവും പുതിയ ആക്രമണം, ഉപകരണങ്ങളിലേക്ക് ആക്സസ് നേടുന്നതിനും വിവരങ്ങൾ തട്ടിയെടുക്കുന്നതിനും ഹാക്കർമാർ പുതിയ രീതികളെയാണ് ആശ്രയിക്കുന്നതെന്ന് ബിറ്റ്ഡെഫെൻഡർ ടീം കണ്ടെത്തിയിരിക്കുന്നു.
ഈ മാൽവെയർ അപ്ലിക്കേഷനുകളിലൂടെ ഹാക്കർമാർക്ക് നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ പോലും കാണാനാകും, മാത്രമല്ല അവർക്ക് നിങ്ങളുടെ ഫോണുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലും അറിയാൻ സാധിക്കും.
അതിനായി അവർ പ്ലേ സ്റ്റോറിന് പുറത്ത് വ്യാജ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുന്നു, ആന്റി വൈറസ് സോഫ്റ്റ്വെയറും സൗജന്യം ടിവി സേവനങ്ങളും വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ പ്രലോഭിപ്പിക്കുന്നു.
ആപ്പിളിന്റെ ഐഒഎസിൽ നിന്ന് വ്യത്യസ്തമായി, ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെയും ടാബ്ലെറ്റ് ഉടമകളെയും സ്വന്തം അപ്ലിക്കേഷൻ സ്റ്റോറിന് പുറത്തുനിന്നുള്ള ഡൗൺലോഡുകൾ അംഗീകരിക്കാൻ ഗൂഗിൾ അനുവദിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ഗാഡ്ജെറ്റുകളിൽ കൂടുതൽ നിയന്ത്രണം പ്രാപ്തമാക്കുമെങ്കിലും - ഇത് ഉപകരണങ്ങളെ അപകടസാധ്യതകളിലേക്ക് തള്ളിവിടുന്നു എന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ