- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്തുകൾ തട്ടിയെടുക്കാൻ ശ്രമിച്ച ബന്ധുവിനെതിരെ കേസ് കൊടുത്തപ്പോൾ മാനഭംഗക്കേസിൽ പ്രതിചേർത്ത് പീഡിപ്പിച്ചു; കാറിൽ കഞ്ചാവുവച്ച് അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി; എസ്ഐക്ക് എതിരെ നടപടിയും വ്യാജ മാനഭംഗ കേസ് നൽകിയ യുവതിക്കും സാക്ഷി പറഞ്ഞവർക്കും എതിരെ കേസുമെടുത്ത് ക്രൈംബ്രാഞ്ച്
തൃശൂർ: എതിർക്കുന്നവരെ നിശബ്ദരാക്കാൻ പൊലീസ് ഏതുവഴിയും പയറ്റുമെന്നും കള്ളക്കേസുകൾ ഉണ്ടാക്കുമെന്നും ഉള്ള ആക്ഷേപങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വേണ്ടപ്പെട്ടവർക്ക് വേണ്ടി നിയമം ദുരുപയോഗം ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരുടെ കഥകളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നപ്പോൾ കുടുങ്ങിയിരിക്കുകയാണ് ഒരു സബ് ഇൻസ്‌പെക്ടറും അയാൾ സഹായിക്കാൻ ശ്രമിച്ച യുവതിയും പരാതിക്കാരന് എതിരെ കള്ളസാക്ഷി പറഞ്ഞവരും. അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ സീനിയർ ഓഡിറ്റർ ആയ ചെറുതുരുത്തി നെടുംപുര സ്വദേശി പടിഞ്ഞാക്കര പി.വി.രാജീവിനെതിരെ മാനഭംഗശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസ് എടുത്തായിരുന്നു എസ്‌ഐയുടെ പ്രതികാര നടപടികൾ. ഇത് പരാതിയായി എത്തിയതോടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കള്ളക്കേസെടുത്തും കഞ്ചാവുകേസിൽ പെടുത്താൻ ശ്രമിച്ചുമെല്ലാം രാജീവിനെ ചെറുതുരുത്തി സ്റ്റേഷനിലെ മുൻ എസ്‌ഐ ബിനു കുടുക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ നടപടിക്ക് ശുപാ
തൃശൂർ: എതിർക്കുന്നവരെ നിശബ്ദരാക്കാൻ പൊലീസ് ഏതുവഴിയും പയറ്റുമെന്നും കള്ളക്കേസുകൾ ഉണ്ടാക്കുമെന്നും ഉള്ള ആക്ഷേപങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വേണ്ടപ്പെട്ടവർക്ക് വേണ്ടി നിയമം ദുരുപയോഗം ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരുടെ കഥകളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നപ്പോൾ കുടുങ്ങിയിരിക്കുകയാണ് ഒരു സബ് ഇൻസ്‌പെക്ടറും അയാൾ സഹായിക്കാൻ ശ്രമിച്ച യുവതിയും പരാതിക്കാരന് എതിരെ കള്ളസാക്ഷി പറഞ്ഞവരും.
അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ സീനിയർ ഓഡിറ്റർ ആയ ചെറുതുരുത്തി നെടുംപുര സ്വദേശി പടിഞ്ഞാക്കര പി.വി.രാജീവിനെതിരെ മാനഭംഗശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസ് എടുത്തായിരുന്നു എസ്‌ഐയുടെ പ്രതികാര നടപടികൾ. ഇത് പരാതിയായി എത്തിയതോടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കള്ളക്കേസെടുത്തും കഞ്ചാവുകേസിൽ പെടുത്താൻ ശ്രമിച്ചുമെല്ലാം രാജീവിനെ ചെറുതുരുത്തി സ്റ്റേഷനിലെ മുൻ എസ്‌ഐ ബിനു കുടുക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ് രാജീവിന്റെ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം.
പരാതി ശരിയാണെന്ന് കണ്ടതോടെയാണ് ചെറുതുരുത്തി സ്റ്റേഷനിലെ മുൻ എസ്‌ഐ ബിനു തോമസിനെതിരെ നടപടിക്കു ശുപാർശ ചെയ്തിട്ടുള്ളത്. രാജീവും ബന്ധുവും തമ്മിലുള്ള സ്വത്തുതർക്കത്തെ തുടർന്ന് എസ്‌ഐ കള്ളക്കേസ് ചുമത്തി കുടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഇത് ശരിയാണെന്നാണ് പരാതി അന്വേഷിച്ച റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ കണ്ടെത്തൽ.
രാജീവിന്റെ കോടികൾ വിലവരുന്ന വസ്തുക്കൾ വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ബന്ധു ശ്രമിച്ചെന്നും ഇവരെ സഹായിക്കാൻ പൊലീസ് കൂട്ടുനിന്നുവെന്നും ആണ് ആക്ഷേപം ഉയർന്നത്. രാജീവിനെതിരെ എസ്‌ഐ വ്യാജ പീഡനക്കേസ് ചുമത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പൊലീസ് സംരക്ഷണത്തിൽ കോടതി ഉത്തരവുപ്രകാരം കെട്ടിയ കമ്പിവേലി പൊളിച്ചുനീക്കാൻ രാജീവിന്റെ ബന്ധുവിന് ബിനു ഒത്താശ ചെയ്‌തെന്നും റിപ്പോർട്ടിലുണ്ട്.
ബിനുവിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രാജീവിന്റെ പരാതിയിൽ പൊലീസ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടർന്ന് എസ്‌ഐക്കെതിരെ മൂന്നു വർഷത്തേക്കു വേതന വർധന തടഞ്ഞുള്ള വകുപ്പുതല നടപടിയെടുത്തിരുന്നു. കൂടുതൽ നടപടികൾക്കാണു ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണത്തിന് ശേഷം ശുപാർശ ചെയ്തിട്ടുള്ളത്. കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി രാജീവ് സംസ്ഥാന പൊലീസ് മേധാവിക്കു കൊടുത്ത പരാതിയിലാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നു റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നിർദേശിച്ചു.
ഉദ്യോഗസ്ഥന് എതിരായ നടപടിക്ക് പുറമെ വ്യാജ പീഡനക്കേസ് കൊടുത്ത സ്ത്രീക്കെതിരെ ഐപിസി 182ാം വകുപ്പുപ്രകാരം കേസ് എടുക്കുന്നതിന് അനുമതിക്കായി വടക്കാഞ്ചേരി മജിസ്‌ട്രേട്ട് കോടതിയിൽ വടക്കാഞ്ചേരി സിഐ ഹർജി നൽകിയിട്ടുണ്ട്. വ്യാജ പീഡനക്കേസിൽ കള്ളസാക്ഷി പറഞ്ഞവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പി.വി.രാജീവിന്റെ കാറിൽ കഞ്ചാവ് വച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ജീവനക്കാരന് അനുകൂലമായി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ എസ്‌ഐ ബിനു നിലവിൽ മലപ്പുറത്ത് ജോലി ചെയ്യുകയാണ്.