- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദിക വേഷമണിഞ്ഞ് വിശ്വാസികളെ പറ്റിച്ചത് പതിനെട്ടുവർഷം; പൗരോഹിത്യം സ്വീകരിച്ചിട്ടില്ലാത്ത കൊളംബിയ സ്വദേശി നടത്തിയത് ഒട്ടേറെ വിവാഹങ്ങളും മാമ്മോദീസകളും; വ്യാജനാണെന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തം നാട്ടിലേക്ക് തിരികെ പോയ്ക്കോളാൻ വ്യാജകത്തോലിക വൈദികനോട് ഉത്തരവിട്ട് സ്‌പെയിനിലെ രൂപത
മാഡ്രിഡ്: വൈദിക വേഷമണിഞ്ഞ് പതിനെട്ടുവർഷം വിശ്വാസികളെ പറ്റിച്ച കൊളംബിയ സ്വദേശി അവസാനം പിടിയിലായി. സ്‌പെയിനിലെ കത്തോലിക്കാ ദേവാലയത്തിൽ സേവനമനുഷ്ഠിച്ചുവരവേയാണ് മിഗൂൽ ഏഞ്ചൽ ഇബറാ വ്യാജ വൈദികനാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് സ്‌പെയിനിലെ കാഡിസ് ആൻഡ് സ്യൂട്ട രൂപത വ്യാജവൈദികനോട് സ്വദേശത്തേയ്ക്കു മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പൗരോഹിത്യം സംബന്ധിച്ച് വ്യാജരേഖകളുണ്ടാക്കിയാണ് ഇബാറ വൈദികനായി ഇത്രയും കാലം വിലസിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇബാറ കൊളംബിയയിൽ നിന്ന് സ്‌പെയിനിലേക്ക് എത്തുന്നത്. സ്‌പെയിനിൽ എത്തിയ ഇബാറ മെദീന സിഡോണിയ ഗ്രാമത്തിലെ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൗരോഹിത്യം സംബന്ധിച്ച് വിശ്വാസികളിൽ ചിലർ സംശയം പ്രകടിപ്പിച്ചതോടെയാണ് ഇബാറയുടെ വ്യാജ പൗരോഹിത്യം വെളിയിൽ വന്നത്. രൂപതയ്ക്ക് ഇതുസംബന്ധിച്ച് ഒരു പരാതി ലഭിക്കുകയും തുടർന്നു നടന്ന അന്വേഷണത്തിൽ ഇബാറയുടെ പൗരോഹിത്യത്തിന്റെ രേഖകളെല്ലാം തന്നെ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പൗരോഹിത്യം സ്വീകരിച്ചിട്ടില്ലാത്ത ഇബാറ പതിനെ
മാഡ്രിഡ്: വൈദിക വേഷമണിഞ്ഞ് പതിനെട്ടുവർഷം വിശ്വാസികളെ പറ്റിച്ച കൊളംബിയ സ്വദേശി അവസാനം പിടിയിലായി. സ്‌പെയിനിലെ കത്തോലിക്കാ ദേവാലയത്തിൽ സേവനമനുഷ്ഠിച്ചുവരവേയാണ് മിഗൂൽ ഏഞ്ചൽ ഇബറാ വ്യാജ വൈദികനാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് സ്‌പെയിനിലെ കാഡിസ് ആൻഡ് സ്യൂട്ട രൂപത വ്യാജവൈദികനോട് സ്വദേശത്തേയ്ക്കു മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
പൗരോഹിത്യം സംബന്ധിച്ച് വ്യാജരേഖകളുണ്ടാക്കിയാണ് ഇബാറ വൈദികനായി ഇത്രയും കാലം വിലസിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇബാറ കൊളംബിയയിൽ നിന്ന് സ്‌പെയിനിലേക്ക് എത്തുന്നത്. സ്‌പെയിനിൽ എത്തിയ ഇബാറ മെദീന സിഡോണിയ ഗ്രാമത്തിലെ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പൗരോഹിത്യം സംബന്ധിച്ച് വിശ്വാസികളിൽ ചിലർ സംശയം പ്രകടിപ്പിച്ചതോടെയാണ് ഇബാറയുടെ വ്യാജ പൗരോഹിത്യം വെളിയിൽ വന്നത്. രൂപതയ്ക്ക് ഇതുസംബന്ധിച്ച് ഒരു പരാതി ലഭിക്കുകയും തുടർന്നു നടന്ന അന്വേഷണത്തിൽ ഇബാറയുടെ പൗരോഹിത്യത്തിന്റെ രേഖകളെല്ലാം തന്നെ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
പൗരോഹിത്യം സ്വീകരിച്ചിട്ടില്ലാത്ത ഇബാറ പതിനെട്ടു വർഷവും വിവാഹങ്ങളും മാമോദീസകളും കുമ്പസാരവുമെല്ലാം നടത്തി വന്നിരുന്നു. അതേസമയം ഇയാൾ സ്‌പെയിനിൽ നടത്തിയ മാമോദീസകളും കുർബാനകളും സാധുവാണെന്നും രൂപത വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെയിനിൽ നിന്ന് കൊളംബിയയിലെ അതിരൂപതയായ സാന്റാ ഫെ ഡി ആന്റിയോക്യയിലേക്ക് തിരിച്ചുപോകാനാണ് ഇബാറയ്ക്കു നൽകിയിരിക്കുന്ന നിർദ്ദേശം.
മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളേയും പോലെ തന്നെ മതേതരത്വം ശക്തമായിക്കൊണ്ടിരിക്കുന്ന സ്‌പെയിനിൽ പൗരോഹിത്യത്തിലേക്ക് ആളെ കിട്ടാൻ വിഷമിക്കുന്നതിനാൽ അടുത്ത കാലത്തായി മറ്റുരാജ്യങ്ങളിൽ നിന്നാണ് വൈദികരെ എത്തിക്കുന്നത്. പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന്.