- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗീകാരമില്ലാത്ത സർ്ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മുവായിരിത്തോളം പേർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ; നടപടി നേരിടുന്നത് വിദ്യാഭ്യാസ മന്ത്രാലയത്തിലും ചില സ്വകാര്യ യൂനിവേഴ്‌സിറ്റികളിലും ജോലി ചെയ്യുന്നവർ
അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുവൈത്തിൽ ഉദ്യോഗം നേടിയ മൂവായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലും ചില സ്വകാര്യ യൂനിവേഴ്‌സിറ്റികളിലും ജോലി ചെയ്യുന്നവർക്കെതിരെയാണ് നടപടി. അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റികളിൽ നിന്നുള്ള മാസ്റ്റർ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചു എന്ന് ചൂണ്ടിക്കാട്ടി നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആണ് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തത്. എന്നാൽ നടപടി നേരിടുന്നവർ ഏതു രാജ്യക്കാരാണ് എന്ന കാര്യം അധികൃതർ പുറത്തു വിട്ടിട്ടില്ല. അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റിവഴി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ജോലി നേടുന്നവരുടെ എണ്ണം കൂടുന്നതോടെ എംബസി വഴി അപേക്ഷ സ്വീകരിച്ച ശേഷം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് ഇന്റർവ്യൂ നടത്തിയാകും അദ്ധ്യാപകരെ ഇനി നിയമിക്കുക. സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായും
അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുവൈത്തിൽ ഉദ്യോഗം നേടിയ മൂവായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലും ചില സ്വകാര്യ യൂനിവേഴ്‌സിറ്റികളിലും ജോലി ചെയ്യുന്നവർക്കെതിരെയാണ് നടപടി.
അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റികളിൽ നിന്നുള്ള മാസ്റ്റർ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചു എന്ന് ചൂണ്ടിക്കാട്ടി നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആണ് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തത്. എന്നാൽ നടപടി നേരിടുന്നവർ ഏതു രാജ്യക്കാരാണ് എന്ന കാര്യം അധികൃതർ പുറത്തു വിട്ടിട്ടില്ല.
അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റിവഴി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ജോലി നേടുന്നവരുടെ എണ്ണം കൂടുന്നതോടെ എംബസി വഴി അപേക്ഷ സ്വീകരിച്ച ശേഷം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് ഇന്റർവ്യൂ നടത്തിയാകും അദ്ധ്യാപകരെ ഇനി നിയമിക്കുക. സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു