മ്പനികളിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നവരെ പിടിക്കാൻ മന്ത്രാലയം ഒരുങ്ങുന്നു. വർദ്ധിച്ച് വരുന്ന വ്യാജ സർട്ടിഫിക്കറ്റ് പരാതികളെ തുടർന്നാണ് നടപടിവ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴിലെടുക്കുന്നവരെ പിടിക്കാൻ ഒമാൻജി.സി.സി രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആധികാരികമാണെന്ന് ഉറപ്പിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ 2012 ഡിസംബർ മുതൽ പ്രാബല്ല്യത്തിലുണ്ട്. വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് ജി.സി.സി രാജ്യങ്ങൾ പൊതുവായാണ് രൂപം നൽകിയിട്ടുള്ളത്.

ഒമാന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും തുല്ല്യതാ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെയ്യുന്നതിനായി മന്ത്രാലയം പ്രത്യേക നിയമവും പാസാക്കിയിട്ടുണ്ട്.ഇത് പ്രകാരം വിദേശ സർവകലാശാലകൾ നൽകുന്ന എല്ലാത്തരം സർട്ടിഫിക്കറ്റുകളും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണം. അല്ലാത്ത പക്ഷം അവയെ യഥാർഥ സർട്ടിഫിക്കറ്റുകളായി കണക്കാക്കുകയില്ല.