- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല സിനിമകൾ ഉടനടി നെറ്റിൽ എത്തുന്നു; വീഡിയോ ഓഡിയോ ബിസിനസ് തകർച്ചയിലേക്ക്; പുലിമുരുകനും ഋത്വിക് റോഷൻ പോലും ആർക്കും വേണ്ട
തിരുവനന്തപുരം: സിനിമാ വ്യവസായത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന വ്യാജ കാസറ്റും സീഡിയും പോവുകയും വ്യാജ നെറ്റ് നിലവിൽ വരികയും ചെയ്ത വർഷമാണ് കടന്നു പോയത്. നല്ല സിനിമകൾ ഉടനടി നെറ്റിൽ എത്തുന്ന പ്രതിഭാസം പ്രേക്ഷകർക്ക് രസിക്കുന്നുണ്ടെങ്കിലും അങ്ങനെ നെറ്റിലെത്ുമ്പോൾ ഒരു വ്യവസായം മൊത്തമാണ് തകർക്കപ്പെടുന്നത്. വ്യാജ സീഡികൾ എത്തിയിരുന്നതിലും വേഗത്തിലാണ് വ്യാജ നെറ്റ് എത്തുന്നത്. അത് നിമിഷങ്ങൾക്കകം ലേകം മുഴുവൻ പരക്കുകയും ചെയ്യുന്നു. യുവാക്കളിൽ 90 ശതമാനം പേരും ഇന്ന് വ്യാജ നെറ്റിന്റെ പുറകേയാണ്. മറ്റൊന്നും ചെയ്തു ശീലമില്ലാത്ത വീഡിയോ കമ്പനികളും പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്. സിനിമ വിജയിച്ചാലും വീഡിയോ ചാനൽ ലാഭകരമല്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പക്ഷം. തിയറ്ററിൽ നന്നായി ഓടിയ ഒരു ചിത്രം 2005 ൽ 80000 സിഡി കൾ വിറ്റഴിഞ്ഞിട്ടുണ്ടെങ്കിൽ തൊട്ടടുത്ത വർഷം 30000, 40000 ഒക്കെ ആയി കുറയുന്നു. അതായത് നേർ പകുതിയാകുന്നു. തീയറ്ററിൽ കൂടുതൽ ആളുകൾ സിനിമ കാണുമ്പോൾ ആരും സീഡി വാങ്ങുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മലയാളത
തിരുവനന്തപുരം: സിനിമാ വ്യവസായത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന വ്യാജ കാസറ്റും സീഡിയും പോവുകയും വ്യാജ നെറ്റ് നിലവിൽ വരികയും ചെയ്ത വർഷമാണ് കടന്നു പോയത്. നല്ല സിനിമകൾ ഉടനടി നെറ്റിൽ എത്തുന്ന പ്രതിഭാസം പ്രേക്ഷകർക്ക് രസിക്കുന്നുണ്ടെങ്കിലും അങ്ങനെ നെറ്റിലെത്ുമ്പോൾ ഒരു വ്യവസായം മൊത്തമാണ് തകർക്കപ്പെടുന്നത്.
വ്യാജ സീഡികൾ എത്തിയിരുന്നതിലും വേഗത്തിലാണ് വ്യാജ നെറ്റ് എത്തുന്നത്. അത് നിമിഷങ്ങൾക്കകം ലേകം മുഴുവൻ പരക്കുകയും ചെയ്യുന്നു. യുവാക്കളിൽ 90 ശതമാനം പേരും ഇന്ന് വ്യാജ നെറ്റിന്റെ പുറകേയാണ്. മറ്റൊന്നും ചെയ്തു ശീലമില്ലാത്ത വീഡിയോ കമ്പനികളും പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്. സിനിമ വിജയിച്ചാലും വീഡിയോ ചാനൽ ലാഭകരമല്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പക്ഷം.
തിയറ്ററിൽ നന്നായി ഓടിയ ഒരു ചിത്രം 2005 ൽ 80000 സിഡി കൾ വിറ്റഴിഞ്ഞിട്ടുണ്ടെങ്കിൽ തൊട്ടടുത്ത വർഷം 30000, 40000 ഒക്കെ ആയി കുറയുന്നു. അതായത് നേർ പകുതിയാകുന്നു. തീയറ്ററിൽ കൂടുതൽ ആളുകൾ സിനിമ കാണുമ്പോൾ ആരും സീഡി വാങ്ങുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മലയാളത്തിലെ കഴിഞ്ഞ വർഷം മികച്ച വിജയം കൈവരിച്ച ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ആ ചിത്രത്തിനു പോലും സിഡി വിൽപനയിൽ കാര്യമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല.
അടുത്തിടെ റിലീസായ ഒപ്പവും പുലിമുരുകൻ വരെ യുവാക്കളുടെ കൈകളിലൂടെ കറങ്ങി നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരവം. എന്നിട്ടും അതിനെതിരെ ആരും നടപടി സ്വീകരിച്ചിട്ടില്ല. ഇങ്ങനെ പോയാൽ സിഡി അല്ലെങ്കിൽ വിഡിയോ ബിസിനസ് എങ്ങനെയാണ് പച്ച പിടിക്കാൻ പോകുന്നത്? ഇങ്ങനെയുള്ള സാഹചര്യത്തിൽ വൻ ചിത്രങ്ങൾക്ക് പോലും വൻ തിരിച്ചടിയായിരിക്കും. ഇക്കൊല്ലത്തെ മലയാളത്തിലെ ബ്ലോക് ബസ്റ്റർ ചിത്രം പുലിമുരുകന്റെ വീഡിയോ അവകാശം ഇതുവരെ ആർക്കും വിറ്റു പോയിട്ടില്ല. അതു പോലെതന്നെ കട്ടപ്പനയിലെ ഋത്വിക് റോഷനും മുന്തിരിവള്ളികൾ തളിർത്തപ്പോൾ, ഫുക്രി, എസ്ര ഇവയുടേതും വീഡിയോ റൈറ്റ് വിറ്റു പോയിട്ടില്ല.