തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികളെ വിട്ടയക്കാത്തതിനെ തുടർന്ന് എസ്ഐക്കെതിരെ മർദ്ദിച്ചുവെന്ന കള്ള പരാതി. ബൈക്കപകടത്തിൽ പരിക്കേറ്റുവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി പറയുമ്പോഴാണ് പൊലീസ് മർദ്ദിച്ചവശരാക്കിയെന്ന പരാതിയുമായി ഒരു സംഘം യുവാക്കൾ രംഗതെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ഏണിക്കരയിലെ ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടാക്കളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയും പിന്നീട് നിരപരാധിയാണെന്ന് മനസ്സിലായപ്പോൾ രണ്ട് യുവാക്കളെ വിട്ടയക്കുകയുമായിരുന്നു.

വിട്ടയച്ച സൂരജിനും സുഹൃത്തായ മറ്റൊരു യുവാവിനും നേരത്തെ ബൈക്കപകടം സംഭവിച്ച പരിക്കാണ് ഇപ്പോൾ പൊലീസ് മർദ്ദനമെന്ന പേരിൽ പ്രചരിപ്പിക്കുന്നത്. അഞ്ച് പേരെ പിടികൂടിയതിൽ മൂന്ന് പേർ പ്രതികളായിരുന്നുവെന്നും ബാക്കിയുള്ളവരെ വിട്ടയച്ചതാണെന്നും പേരൂർക്കട ഇൻസ്പെക്ടർ എസ്എച്ച്ഒ സ്റ്റുവർട്ട് കീലർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പേരൂർക്കട പൊലീസ് പറയുന്നത് ഇങ്ങനെ:

കരമന സ്വദേശിയായ യുവാവിൽ നിന്ന് വട്ടപ്പാറ സ്വദേശിയായ മിഥുൻ ബൈക്ക് വാങ്ങിയ ശേഷം അത് അപകടം പറ്റിയതിനെ തുടർന്ന് തിരിച്ച് കൊടുത്തിരുന്നില്ല. പല തവണ വിളിച്ച് ബൈക്ക് തിരികെ ചോദിച്ചെങ്കിലും തിരികെ നൽകിയില്ലെന്ന് മാത്രമല്ല ക്രിമിനൽ പശ്ചാത്തലമുള്ള അച്ഛന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും സൗകര്യമുള്ളപ്പോൾ ബൈക്ക് തിരികെ നൽകും എന്നിങ്ങെനെയായിരുന്നു ഭീഷണി. തുടർന്ന് പേരൂർക്കട പൊലീസിനെ സമീപിച്ച് ബൈക്കുടമയായ യുവാവ് പരാതി നൽകുകയായിരുന്നു. തന്റെ വീട്ടുകാർ ബൈക്ക് കിട്ടാത്തതിൽ തന്നോട്ട് ചോദിക്കുന്നുവെന്നും വാഹനം തിരികെ വാങ്ങി തരാനുള്ള നടപടിയുണ്ടാകണമെന്നുമായിരുന്നു പരാതി. വന്നീട് പരാതിക്കാരനായ യുവാവ് തന്നെ മിഥുൻ ഉള്ള വീട് കാണിച്ച് കോടുക്കയും ചെയ്തു.

പൊലീസിന്റെ ഒപ്പം പോയ യുവാവ് തന്നെ മിഥുന്റെ കരകുളം ഏണിക്കരയിലെ വീട് കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പേരൂർക്കട എസ്ഐ സമ്പത്ത് ഉൾപ്പടെയുള്ള 7 പൊലീസുകാരണ് വീട്ടിലെത്തി ബൈക്ക് വാങ്ങി യുവാവിന തിരികെ കൊടുത്തത്. ഇതിന് മുൻപ് വീട്ടിനുള്ളിൽ കയറി മിഥുൻ ആരാണെന്ന് അന്വേഷിച്ച് അപ്പോൾ അവിടെ ഉണ്ടായിരുന്ന അഞ്ച് പേരെയും പൊലീസ് ജീപ്പിൽ കയറ്റി സറ്റേഷനിലേക്ക് കൊണ്ട് വരികയായിരുന്നു. പിന്നീട് വൈകുന്നേരത്തോടെ പിടികൂടിയ എല്ലാ പ്രതികളുടേയും മെഡിക്കൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ഇൻസ്പെക്ടർ ഇവരെ ചോദ്യം ചെയ്യുകയും പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട രണ്ട് പ്രതികളെ വിട്ടയക്കുകയും ചെയ്തു.

ബൈക്ക് തിരികെ ലഭിച്ചില്ലെ ഇനി കേസെടുക്കാതെ മറ്റ് യുവാക്കളെ കൂടി വിട്ടയക്കണമെന്ന ആവശ്യവുമായി ഒരു സംഘം എത്തിയെങ്കിലും പൊലീസ് അതിന് തയ്യാറായില്ല. ഇതോടെ പരാതിക്കാരനെ ഭീഷണിപ്പെടുത്തി കേസ് പിൻവലിക്കാൻ നീക്കം നടത്തിയെങ്കിലും അപ്പോഴേക്കും പ്രതികൾക്കെതിരെ കേസെടുത്തിരുന്നു. സൂരജിനെയും മറ്റൊരു സുഹൃത്തിനെയും അറിയില്ലെന്ന് പരാതിക്കാരൻ തറപ്പിച്ച് പറഞ്ഞപ്പോഴാണ് ഇവരെ വിട്ടത്. മറ്റുള്ളവർക്കെതിരെ ഐ.പി.സി 406, 420 പ്രകാരം വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു. പ്രതികളിലൊരാളുടെ അച്ഛൻ ക്രിമിനലാണ്. ഇയാളുടെ മകനെ വിട്ടയയ്ക്കാൻ ശുപാർശ വന്നെങ്കിലും പരിഗണിച്ചില്ല. ഇതിന്റെ പ്രതികാരനടപടിയാണോ സൂരജിന്റെ പരാതി എന്ന് സംശയമുണ്ട്. അടുത്ത ദിവസം സൂരജിന്റെ മൊഴിയെടുക്കുമെന്നും പൊലീസ് പറയുന്നു.

വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന സൂരജിന്റെ മുത്തശ്ശൻ റിട്ടയേഡ് എസ്ഐ ആണ്. സൂരജിന് ഒരു വയസുള്ളപ്പോൾ അച്ഛൻ രാജീവ് കാറപകടത്തിൽ മരിച്ചു. അമ്മ മറ്റൊരു വിവാഹം കഴിച്ചു. സൂരജിനെ അമ്മൂമ്മയാണ് വളർത്തിയത്. വിദേശത്ത് പോകാനുള്ള പാസ്പോർട്ടിന് അപേക്ഷിച്ച് നിൽക്കുന്ന സമയത്താണ് ഇപ്പോൾ ഇങ്ങനെയൊരു കേസ്. സുഹൃത്തുക്കളെ രക്ഷിക്കാനാണ് ഇപ്പോൾ ഇങ്ങനെ ഒരു വ്യാജ പരാതി നൽകിയത് എന്ന നിഗമനത്തിലാണ് പേരൂർക്കട പൊലീസ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ അന്ന് എടുത്ത മെഡിക്കൽ റിപ്പോർട്ടിൽ തന്നെ ബൈക്കപകടത്തിൽ ഉണ്ടായ മുറിവുകാളാണ് ദേഹത്ത് എന്ന് ഡോക്ടർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.