- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുന്നയാൾ മൂവാറ്റുപുഴയിൽ അറസ്റ്റിൽ; പിടിയിലായത് ബംഗാൾ സ്വദേശി
മൂവാറ്റുപുഴ: വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുന്നയാൾ മൂവാറ്റുപുഴയിൽ അറസ്റ്റിൽ. മൂവാറ്റുപുഴ കീച്ചേരി പടിയിലെ വൺ സ്റ്റോപ്പ് ഷോപ്പ് ട്രാവൽ ഏജൻസി ഉടമയായ പശ്ചിമബംഗാൾ സ്വദേശി സഞ്ജിത്ത് മണ്ടാലിനെയാണ് മൂവാറ്റുപുഴ പൊലിസ് പിടികൂടിയത്.
സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെ പേരിലായിരുന്നു കോവിഡ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിൽ നടന്ന റെയ്ഡിലാണ് അന്യ സംസ്ഥാന തൊഴിലാളിയായ സ്ഥാപന ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തത്.
കോവിഡ് പരിശോധന സൗകര്യമുള്ള നഗരത്തിലെയും കോട്ടയത്തെയും ചില സ്വകാര്യ ആശുപത്രികളുടയും ടെസ്റ്റിങ് ലാബുകളുടെയും പേരിൽ ആർ റ്റി പി സി ആർ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഇവിടുന്ന് നിർമ്മിച്ച് നൽകിയിരുന്നു.
സ്വകാര്യ ആശുപത്രികളുടെ പരാതിയിലാണ് പൊലിസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ നിന്നും നിരവധി രേഖകളും ഹാഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടുത്തെ സ്ഥിരം ഇടപാടുകാർ. ഇവർക്കായി യാത്രാ രേഖകൾക്കൊപ്പം വ്യാജ രേഖകളും ഇവിടെ തയ്യാറാക്കി നൽകിയിരുന്നതായി പൊലിസ് പറഞ്ഞു
ന്യൂസ് ഡെസ്ക്