- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ചിത്രങ്ങളെ കൂവിത്തോൽപ്പിക്കുന്ന ക്ഷുദ്രസംഘങ്ങൾ നവമാദ്ധ്യമങ്ങളിലും സജീവം; മോഹൻലാൽ ചിത്രത്തെ താറടിക്കാൻ സൈബർ ലോകത്ത് ശ്രമം ശക്തം; മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങളുടെ ലോഗോ ഉപയോഗിച്ച് 'മുന്തിരിവള്ളി'കൾക്കെതിരെ വ്യാജപ്രചരണം
തിരുവനന്തപുരം: സിനിമാ സമരം തീർത്ത പ്രതിസന്ധിയിൽ നിന്നും മലയാള സിനിമ കരകയറി വരുന്നതേയുള്ളൂ. എന്നാൽ താരചിത്രങ്ങൾ ഒരുമിച്ചെത്തുമ്പോൾ ഫാൻസുകാർ തമ്മിലുള്ള തമ്മിലടി ചിലപ്പോൾ മോശം രൂപത്തിലേക്ക് മാറുന്നുണ്ട്. ഫാൻസ് യുദ്ധത്തിന്റെ അനുരണനമാണ് നല്ല ചിത്രങ്ങളെ കൂവിത്തോൽപ്പിക്കുന്ന വിധത്തിലേക്ക് പലപ്പോഴും വഴിമാറുന്നത്. 125 കോടി കടന്ന പുലിമുരുകന് പിന്നാലെ മോഹൻലാൽ അടുത്തു കുതിപ്പ് ലക്ഷ്യമിടുന്ന ചിത്രമായ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' ഇന്നാണ് റിലീസ് ചെയ്തത്. എന്നാൽ, ഇതിനിടെ ലാൽ ചിത്രത്തിനെതിരെ സൈബർ ലോകത്ത് കൂവിത്തോൽപ്പിക്കാൻ ചിലർ രംഗത്തിറങ്ങിയിരിക്കയാണ്. മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോഴിനെതിരെ സൈബർ ലോകത്ത് വ്യാജപ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങളുടെ ലോഗോ ഉപയോഗിച്ചാണ് ലാൽ ചിത്രത്തിനെതിരെയുള്ള പ്രചരണം ശക്തമായി നടക്കുന്നത്. മറുനാടന്റെ സെപ്ഷ്യൽ റിപ്പോർടട് ലോഗോ ഉപയോഗിച്ചാണ് സൈബർ ലോകത്തെ വ്യാജപ്രചരണം. മറുനാടൻ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യാൻ ഉപയോഗിക്കുന്ന കാർഡിൽ ഫോട്
തിരുവനന്തപുരം: സിനിമാ സമരം തീർത്ത പ്രതിസന്ധിയിൽ നിന്നും മലയാള സിനിമ കരകയറി വരുന്നതേയുള്ളൂ. എന്നാൽ താരചിത്രങ്ങൾ ഒരുമിച്ചെത്തുമ്പോൾ ഫാൻസുകാർ തമ്മിലുള്ള തമ്മിലടി ചിലപ്പോൾ മോശം രൂപത്തിലേക്ക് മാറുന്നുണ്ട്. ഫാൻസ് യുദ്ധത്തിന്റെ അനുരണനമാണ് നല്ല ചിത്രങ്ങളെ കൂവിത്തോൽപ്പിക്കുന്ന വിധത്തിലേക്ക് പലപ്പോഴും വഴിമാറുന്നത്. 125 കോടി കടന്ന പുലിമുരുകന് പിന്നാലെ മോഹൻലാൽ അടുത്തു കുതിപ്പ് ലക്ഷ്യമിടുന്ന ചിത്രമായ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' ഇന്നാണ് റിലീസ് ചെയ്തത്. എന്നാൽ, ഇതിനിടെ ലാൽ ചിത്രത്തിനെതിരെ സൈബർ ലോകത്ത് കൂവിത്തോൽപ്പിക്കാൻ ചിലർ രംഗത്തിറങ്ങിയിരിക്കയാണ്.
മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോഴിനെതിരെ സൈബർ ലോകത്ത് വ്യാജപ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങളുടെ ലോഗോ ഉപയോഗിച്ചാണ് ലാൽ ചിത്രത്തിനെതിരെയുള്ള പ്രചരണം ശക്തമായി നടക്കുന്നത്. മറുനാടന്റെ സെപ്ഷ്യൽ റിപ്പോർടട് ലോഗോ ഉപയോഗിച്ചാണ് സൈബർ ലോകത്തെ വ്യാജപ്രചരണം. മറുനാടൻ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യാൻ ഉപയോഗിക്കുന്ന കാർഡിൽ ഫോട്ടോഷോപ്പ് പ്രയോഗം നടത്തിയാണ് ചിത്രത്തിനെതിരായ കുപ്രചരണം.
മോഹൻലാലിന്റെ ചിത്രം ഉപയോഗിച്ച് 'ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് വാടിപ്പോയ മുന്തിരിവിള്ളി' എന്നു തലക്കെട്ടിച്ച് മറുനാടൻ ഫേസ്‌ബുക്ക് പോസ്റ്റു കാർഡിനമെ അനുകരിച്ചു കൊണ്ടാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ശരാശരിക്കും താഴെ നിൽക്കുന്ന ചിത്രം പരാജമാത്തിലേക്കെന്നും പലതീയറ്ററിലും ആളില്ലാതെ ഷോ മാറ്റിവച്ചെന്നും പറഞ്ഞാണ് വ്യാജപ്രചരണം. പടം നിരാശപ്പെടുത്തിയതിനെ തുടർന്ന് പൂജപ്പുരയിൽ മോഹൻലാൽ ഫാൻസിന്റെ വൻ പ്രതിഷേധം, മോഹൻലാലിന്റെ കാലം കഴിഞ്ഞെന്ന് പ്രേക്ഷകർ എന്നു ഫോട്ടോഷോപ്പ്് പ്രചരണത്തിൽ പറയുന്നു.
വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയുമായി വ്യാജചിത്രം പ്രചരിക്കുന്നത്. ഫാൻ ഫൈറ്റ് ക്ലബ്ബിന്റെ ലോഗോയും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാൽ ചിത്രത്തിലെ താറടിക്കാനുള്ള മറ്റു ഫാൻസുകാരുടെ ശ്രമമാണ് ഇതെന്നു വ്യക്തമാകുന്നതാണ്.
ചിത്രം കണ്ടശേഷമുള്ള റിവ്യൂ മറുനാടൻ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നതേയുള്ളു. അതിന് മുമ്പാണ് മോഹൻലാൽ ചിത്രത്തിനെതിരെ ഇത്തരമൊരു വ്യാജപ്രചരണം നടത്തുന്നത്. അടുത്തിടെ സമാനമായ വിധത്തിൽ മറുനാടൻ ലോഗോ ഉപയോഗിച്ചുള്ള വ്യാജ പ്രചരണങ്ങൾ ചിലർ ആസൂത്രിതമായി നടത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്ക് മറുനാടൻ ഉത്തരാവാദികൾ ആയിരിക്കില്ലെന്ന് മറുനാടൻ എഡിറ്റർ അറിയിച്ചു. വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയും മറുനാടൻ മലയാളി സ്വീകരിക്കും.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജചിത്രം