- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്'; തനിക്കെതിരായ വ്യാജപ്രചരണത്തിനെതിരെ എംബി രാജേഷിന്റെ മറുപടി ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് സണ്ണി ലിയോൺ കൊച്ചിയിൽ എത്തിയപ്പോഴുള്ള ജനത്തിരക്കിന്റെ ദൃശ്യങ്ങൾ പകർത്തി പിണറായി ഭോപ്പാലിൽ നടത്തിയ പ്രതിഷേധ റാലിയുടെ ദൃശ്യം എം പി ഷെയർ ചെയ്തു എന്ന നിലയിൽ
പാലക്കാട് എംപി എംബി രാജേഷിനെതിരെ വ്യാജ ഫേസ്‌ബുക്ക് പോസ്റ്റ്. സണ്ണി ലിയോൺ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംപി എംബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എന്ന പേരിലാണ് വ്യാപകമായി പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത്. പോസ്റ്റ് പിന്നീട് ട്രോളുകളായും നവമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് രാജേഷ് എംപി മറുപടി പോസ്റ്റ് ചെയ്തത്. സണ്ണി ലിയോൺ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംപി എംബി രാജേഷിന്റെ പേരിൽ വ്യാജപ്രചരണം. സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോഴുള്ള ജനതിരക്കിന്റെ ദൃശ്യങ്ങൾ പകർത്തി പിണറായി വിജയൻ ആർഎസ്എസ് ഫാസിസത്തിനെതിരെ ഭോപ്പാലിൽ നടത്തിയ പ്രതിഷേധ റാലിയുടെ ദൃശ്യം എന്ന പേരിൽ എംബി രാജേഷ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു എന്ന മട്ടിൽ വ്യാജ പോസ്റ്റ് ഉണ്ടാക്കിയാണ് പ്രചാരണം. പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ട്രോളുകളും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ എംബി രാജേഷ് മറുപടിയുമായി രംഗത്തെത്
പാലക്കാട് എംപി എംബി രാജേഷിനെതിരെ വ്യാജ ഫേസ്‌ബുക്ക് പോസ്റ്റ്. സണ്ണി ലിയോൺ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംപി എംബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എന്ന പേരിലാണ് വ്യാപകമായി പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത്. പോസ്റ്റ് പിന്നീട് ട്രോളുകളായും നവമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് രാജേഷ് എംപി മറുപടി പോസ്റ്റ് ചെയ്തത്.
സണ്ണി ലിയോൺ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംപി എംബി രാജേഷിന്റെ പേരിൽ വ്യാജപ്രചരണം. സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോഴുള്ള ജനതിരക്കിന്റെ ദൃശ്യങ്ങൾ പകർത്തി പിണറായി വിജയൻ ആർഎസ്എസ് ഫാസിസത്തിനെതിരെ ഭോപ്പാലിൽ നടത്തിയ പ്രതിഷേധ റാലിയുടെ ദൃശ്യം എന്ന പേരിൽ എംബി രാജേഷ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു എന്ന മട്ടിൽ വ്യാജ പോസ്റ്റ് ഉണ്ടാക്കിയാണ് പ്രചാരണം. പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെടുത്തി ട്രോളുകളും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ എംബി രാജേഷ് മറുപടിയുമായി രംഗത്തെത്തി. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളിൽ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാൻ എന്ന് അദ്ദേഹം ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
എംബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
''സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്. എന്റെ പേരിൽ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളിൽ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാൻ...'