- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രസ്താവനകൾ നിറഞ്ഞു സോഷ്യൽ മീഡിയ; ബീഫ് കഴിക്കുന്നവരുടെ വോട്ട് വേണ്ടെന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്താവന ഇക്കുറി ഏഷ്യാനെറ്റ് ലേബലിൽ; പൊലീസിൽ പരാതിപ്പെട്ട് ബിജെപി നേതാവ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണങ്ങൾ ശക്തമാകുന്നു. ബിജെപി ജനറൽ സെക്രട്ടറിയും പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ വ്യാപകമാണ്. ഇതോടെ ശോഭാ സുരേന്ദ്രൻ പൊലീസിന് പരാതിയും നൽകി. 'ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട ' എന്ന തലവാചകത്തിൽ ശോഭാസുരേന്ദ്രന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഈ വ്യാജ പ്രചാരണങ്ങൾ നടത്തിയാളെ കണ്ടു പിടിച്ച് അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. അണിയറയിൽ നിന്നു നട്ടെല്ലില്ലാത്തവർ വേട്ടയാടാൻ ശ്രമിച്ചാൽ തകരുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും തളരുന്ന വ്യക്തിത്വമല്ല താനെന്നും ഇത്തരക്കാർ മനസ്സിലാക്കിയാൽ നന്നെന്ന് ഫെയ്‌സ് ബുക്കിൽ ശോഭാ സുരേന്ദ്രൻ കുറിപ്പുമിട്ടിണ്ട്. ഏഷ്യാനെറ്റിൽ വന്ന വാർത്തയെന്ന തരത്തിലാണ് വ്യാജ പ്രചരണം. അതിനിടെ സിപിഐ(എം) സൈബർ വോയിസാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്ന ആരോപണം ബിജെപിയും ഉയർത്തുന്നു. ഏഷ്യനെറ്റിന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണങ്ങൾ ശക്തമാകുന്നു. ബിജെപി ജനറൽ സെക്രട്ടറിയും പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ വ്യാപകമാണ്. ഇതോടെ ശോഭാ സുരേന്ദ്രൻ പൊലീസിന് പരാതിയും നൽകി.
'ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട ' എന്ന തലവാചകത്തിൽ ശോഭാസുരേന്ദ്രന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഈ വ്യാജ പ്രചാരണങ്ങൾ നടത്തിയാളെ കണ്ടു പിടിച്ച് അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. അണിയറയിൽ നിന്നു നട്ടെല്ലില്ലാത്തവർ വേട്ടയാടാൻ ശ്രമിച്ചാൽ തകരുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും തളരുന്ന വ്യക്തിത്വമല്ല താനെന്നും ഇത്തരക്കാർ മനസ്സിലാക്കിയാൽ നന്നെന്ന് ഫെയ്‌സ് ബുക്കിൽ ശോഭാ സുരേന്ദ്രൻ കുറിപ്പുമിട്ടിണ്ട്. ഏഷ്യാനെറ്റിൽ വന്ന വാർത്തയെന്ന തരത്തിലാണ് വ്യാജ പ്രചരണം. അതിനിടെ സിപിഐ(എം) സൈബർ വോയിസാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്ന ആരോപണം ബിജെപിയും ഉയർത്തുന്നു.
ഏഷ്യനെറ്റിന്റെ ലോഗോ സഹിതമാണ് ശോഭയ്ക്ക് എതിരായ വ്യാജ പ്രചരണം. മുമ്പ് മറുനാടൻ മലയാളിയുടെ വ്യാജ പോസ്റ്റുകളുണ്ടാക്കിയും ശോഭയ്ക്ക് എതിരെ പ്രചരണങ്ങൾ സംഘടിപ്പിച്ചിരുന്നു. അന്നും ബീഫ് കഴിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് ശോഭ പറഞ്ഞതായി മറുനാടൻ വാർത്ത നൽകിയെന്നായിരുന്നു വ്യാജ പ്രചരണത്തിലൂടെ വരുത്താൻ ശ്രമിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു അത്. മറുനാടന്റെ സോഷ്യൽ മീഡിയ പോസ്റ്ററുകൾ എടുത്ത് എഡിറ്റ് ചെയ്തശേഷം അവരുടെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി ചിലർ നുണപ്രചാരണം നടത്തുകയായിരുന്നു അന്ന്. ഇന്ന് ഏഷ്യാനെറ്റിന്റെ ലോഗോ ഉപയോഗിച്ച് അതേ വാർത്ത വീണ്ടും പ്രചരിപ്പിക്കുന്നു.
മറുനാടന്റെ ലോേഗായും മറുനാടന്റെ അവതരണ രീതിയും ചെറുതായി മാറ്റം വരുത്തിയായിരുന്നു അന്നത്തെ പ്രചരണം. അതുകൊണ്ട് തന്നെ പലരും തെറ്റിധരിക്കുകയും ചെയ്തു. ഇത്തരത്തിൽ മറുനാടന്റെ പേര് വളച്ചൊടിച്ച് വ്യാജപോസ്റ്റുകൾ വ്യാപകമായി വാട്‌സ് ആപ്പിലും ഫേസ്‌ബുക്കും പ്രചരിക്കുന്ന വിവരം മറുനാടൻ വായനക്കാർ തന്നയാണ് ശ്രദ്ധയിൽപ്പെടുത്തിയത്. മറുനാടൻ മണ്ടാളി എന്ന പേര് വച്ചാണ് ഈ വ്യാജ പോസ്റ്റർ പ്രചരിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ മറുനാടൻ മലയാളിയുടെ പോസ്റ്ററെന്ന് തോന്നുന്ന വിധത്തിലാണ് ഫോട്ടോഷോപ്പിലെ മിനുക്കുപണികൾ. ഇതിന് മുമ്പും മറുനാടൻ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. ഇതേ മാതൃകയാണ് ഇപ്പോഴും ശോഭാ സുരേന്ദ്രനെതിരെ ആവർത്തിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പോസ്റ്റിന്റെ യാഥാർത്ഥ ഉറവിടം കണ്ടെത്തണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെടുന്നത്. പാലക്കാട് തന്റെ വിജയസാധ്യത തിരിച്ചറിഞ്ഞാണ് ഇത്തരത്തിലെ വ്യാജ വാർത്താ പ്രചരണമെന്നും ശോഭാ സുരേന്ദ്രനും ബിജെപിയും കരുത്തുന്നു. ഇത്തരം പോസ്റ്റുകളെ നിയമപരമായി നേരിടാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം.