- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുൾപൊട്ടലിനേക്കുറിച്ച് വ്യാജ വർഗീയ പോസ്റ്റ്; നിയമ നടപടിക്ക് കെ ടി ജലീൽ; തടിതപ്പാനുള്ള ശ്രമമെന്ന വിമർശനം
മലപ്പുറം: കോട്ടയത്തും പാലായിലും കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളേക്കുറിച്ച് വർഗീയ പരാമർശത്തോടെയുള്ള ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്ക് കെ ടി ജലീൽ എംഎൽഎ.
കെ ടി ജലീലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിന്റെ പേരിൽ നടക്കുന്ന പ്രചാരണത്തേക്കുറിച്ച് ജലീൽ തന്നെയാണ് പ്രതികരിച്ചത്. ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തിയതിന് ലഭിച്ച ശിക്ഷയാണ് പാലായിൽ പെയ്തിറങ്ങിയ ദുരിതം എന്ന ഉള്ളടക്കത്തോടെ തന്റെ ഫേസ്‌ബുക്ക് പേജിന്റെ പേരിൽ നടക്കുന്ന പ്രചാരണത്തിന്റെ ചിത്രവും ജലീൽ ഫേസ്‌ബുക്കിൽ പങ്കുവച്ചു.
ഇത് പ്രളയ ജിഹാദ് എന്ന് മാത്രം ഇനി പറയരുത് എന്ന് ആവശ്യപ്പെട്ടാണ് എംഎൽഎയുടെ പേരിലെന്ന രീതിയിൽ പ്രചരിക്കുന്ന കുറിപ്പ് അവസാനിക്കുന്നത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാൾ വലിയ ഹൃദയശൂന്യൻ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കെ ടി ജലീൽ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്.
എന്നാൽ കടുത്ത വിമർശനമാണ് എംഎൽഎയുടെ പോസ്റ്റിന് ലഭിക്കുന്നത്. സൈബർ പേജ് ഹാക്ക് ചെയ്തുവെന്ന നാടകമാണ് ജലീലിന്റേതെന്നും എംഎൽഎ ഇട്ടില്ലെങ്കിലും അണികൾ സമാന പോസ്റ്റുകൾ ഇടുന്നുണ്ടെന്നുമാണ് വ്യാപകമായി ലഭിക്കുന്ന പ്രതികരണം. സ്വന്തമായി പോസ്റ്റ് ഇട്ട് അത് വിവാദം ആയാപ്പോൾ സ്‌ക്രീൻ ഷോട്ട് എടുത്ത് വേറെ ആരോ ഇട്ട പോസ്റ്റ് എന്നുപറഞ്ഞ് നിയമനടപടി സ്വീകരിക്കും എന്ന് ആരോപിച്ച് തടിതപ്പാനുള്ള ശ്രമമാണ് എംഎൽഎയുടേതെന്നും പോസ്റ്റിനെതിരെ വിമർശനം ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക്