- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് തനിക്കു മേൽ പ്രയോഗിച്ചത് സിനിമയിൽ മാത്രം കണ്ടുശീലിച്ച മൂന്നാംമുറ; ലാത്തികൊണ്ട് കാൽവെള്ളയിൽ അടിച്ചു; കുനിച്ചു നിർത്തി മുതുകിന് ഇടിച്ചു; നിശാന്തിനി ഐപിഎസ് മുഖത്തടിച്ചു: ലോൺ പുതുക്കാത്തതിന്റെ വൈരാഗ്യം തീർക്കാൻ വ്യാജ മാനഭംഗ കേസ് ചുമത്തി പൊലീസ് പീഡിപ്പിച്ച ബാങ്ക് മാനേജർ മറുനാടനോട് മനസു തുറക്കുന്നു..
തിരുവനന്തപുരം: വ്യാജ മാനഭംഗശ്രമക്കേസിൽ കുറ്റവിമുക്തനായതിലെ സന്തോഷം പറഞ്ഞരിയിക്കാനാകാത്തത്ര വലുതെന്ന് പേഴ്‌സി ജോസഫ്. വിഷമഘട്ടത്തിൽ തനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയത് തന്റെ കുടുംബമാണ്. കുടുംബത്തിന്റേയും സഹപ്രവർത്തകരുടേയും പിന്തുണയായിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്നും പേഴ്‌സി ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. 2011ൽ പേഴ്‌സി ജോസഫ് യൂണിയൻ ബാങ്കിന്റെ തൊടുപൂഴ ശാഖയിൽ മാനേജറായി ജോലി ചെയ്യുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തൊടുപുഴ മുൻസിപാലിറ്റി ചെയർപേർസൺ ഷീജാ ജയനും ഭർത്താവ് ജയനും തന്നോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ഇത്തരമൊരു കള്ളക്കേസിൽ തന്നെ കുടുക്കുന്നതിൽ കലാശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊടുപുഴയിൽ സ്ത്രീകളുടെ കൂട്ടായ്മയിൽ പ്രവർത്തനമാരംഭിക്കാനിരുന്ന ശക്തി റബ്ബർ യൂണിറ്റ് എന്ന സ്ഥാപനത്തിനായി മുൻസിപാലിറ്റി നേരിട്ട് ശുപാർശ ചെയ്താണ് വായ്പ വാങ്ങികൊടുത്തിരുന്നത്. എന്നാൽ പിന്നീട് മാനേജരായി താൻ എത്തിയ ശേഷം വായ്പ തിരിച്ചടയ്ക്കാത്തതിനാൽ യൂണിറ്റിലെ ഉപകരണങ്ങൾ തിരിച്ച് പിടിക്കിക്കാൻ തീരുമാ
തിരുവനന്തപുരം: വ്യാജ മാനഭംഗശ്രമക്കേസിൽ കുറ്റവിമുക്തനായതിലെ സന്തോഷം പറഞ്ഞരിയിക്കാനാകാത്തത്ര വലുതെന്ന് പേഴ്‌സി ജോസഫ്. വിഷമഘട്ടത്തിൽ തനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയത് തന്റെ കുടുംബമാണ്. കുടുംബത്തിന്റേയും സഹപ്രവർത്തകരുടേയും പിന്തുണയായിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്നും പേഴ്‌സി ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. 2011ൽ പേഴ്‌സി ജോസഫ് യൂണിയൻ ബാങ്കിന്റെ തൊടുപൂഴ ശാഖയിൽ മാനേജറായി ജോലി ചെയ്യുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
തൊടുപുഴ മുൻസിപാലിറ്റി ചെയർപേർസൺ ഷീജാ ജയനും ഭർത്താവ് ജയനും തന്നോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ഇത്തരമൊരു കള്ളക്കേസിൽ തന്നെ കുടുക്കുന്നതിൽ കലാശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊടുപുഴയിൽ സ്ത്രീകളുടെ കൂട്ടായ്മയിൽ പ്രവർത്തനമാരംഭിക്കാനിരുന്ന ശക്തി റബ്ബർ യൂണിറ്റ് എന്ന സ്ഥാപനത്തിനായി മുൻസിപാലിറ്റി നേരിട്ട് ശുപാർശ ചെയ്താണ് വായ്പ വാങ്ങികൊടുത്തിരുന്നത്. എന്നാൽ പിന്നീട് മാനേജരായി താൻ എത്തിയ ശേഷം വായ്പ തിരിച്ചടയ്ക്കാത്തതിനാൽ യൂണിറ്റിലെ ഉപകരണങ്ങൾ തിരിച്ച് പിടിക്കിക്കാൻ തീരുമാനിച്ചിരുന്നു.
ഷീജയുടെ ഭർത്താവ് ജയൻ എന്ന വ്യക്തിക്ക് ബാങ്കിൽ ഒരു ഭവന വായ്പ നിലവിലുണ്ടായിരുന്നു. അതിന്റെ കുടിശിക നിലനിൽക്കുമ്പോൾതന്നെ മറ്റൊരു ലോണിനായി ഇയാൾ ബാങ്കിനെ സമീപിച്ചിരുന്നു. സ്ഥലത്തിന്റെ രേഖകൾ കാണിച്ചാൽ അമ്പതിനായിരം രൂപ കാർഷിക വായ്പ നൽകാമെന്ന് പേഴ്‌സി ജോസഫ് അറിയിച്ചു. എന്നാൽ അമ്പതിനായിരം രൂപയല്ല മറിച്ച് ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് വായ്പയായി ലഭിക്കണമെന്ന് ജയൻ നിർബന്ധപ്പെടുകയായിരുന്നുവെന്നും പേഴ്‌സി പറയുന്നു. അത്തരം ക്രമക്കേടുകളിലൂടെ ഒരു വായ്പയും നൽകാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ എങ്കിൽ തൊടുപുഴയിൽ തങ്ങൾ ആരാണെന്നും എന്താണ് തങ്ങളുടെ ശക്തിയെന്നും കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയ ശേഷമാണ് ക്ഷുഭിതനായ ജയൻ ബാങ്കിൽ നിന്നും ഇറങ്ങിപ്പോയതെന്നും പേഴ്‌സി പറയുന്നു. തുടർന്നാണ് പൊലീസ് ആസൂത്രണം ചെയ്ത നാടകം നടക്കുന്നത്.
പ്രമീള ബിജു എന്ന പൊലീസുകാരി ബാങ്കിൽ എത്തുകയും തനിക്ക് ഒരു ടൂ വീലർ ലോൺ അനുവദിക്കണമെന്നും ഭർത്താവൂ വിദേശത്താണെന്നും താൻ വീട്ടമ്മയാണെന്നും പരിചയപ്പെടുത്തി. ബാങ്കിൽ ചെന്നസമയം, കന്യാസ്ത്രീകൾ ഉൾപ്പെടെ, പലരും ബാങ്കിൽ ഉണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പ്രമീള മാനേജരുടെ ക്യാബിനിൽ പ്രവേശിച്ചതും പ്രമീളക്ക് മുൻപരിചയമുള്ള ബാങ്ക് സ്റ്റാഫായ റഹീമിനോട്, താൻ പൊലീസുകാരിയാണെന്ന് മാനേജരോട് പറയണ്ടാ എന്ന് പ്രമീള പറഞ്ഞ ശേഷമാണ് ഇവർ തന്റെ പക്കലേക്ക് വന്നത്. കാബിനിൽ വന്ന് ലോണിനെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ച് മടങ്ങുകയാണ് ചെയ്തത്. പിന്നീടാണ് ഇവർ തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത്.
എന്നാൽ, പരാതി തീർത്തും അവാസ്തവമാണെന്ന് ബാങ്കിൽ ജോലി ചെയ്തവർക്ക് അടക്കം അറിയാമായിരുന്നു. ബാങ്ക് മാനേജരുടെ ക്യാബിൻ ചില്ലിട്ടതും, എല്ലാ ആളുകൾക്കും വ്യക്തമായി കാണാവുന്നതുമായിരുന്നു. മാത്രമല്ല, കാബിനിൽ സിസി ടിവിയും വച്ചിരുന്നു. ഇതൊന്നും പരിശോധിക്കാതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതും കള്ളക്കേസിൽ കുടുക്കിയതും. സി സി ടി പരിശോധിച്ചപ്പോൾ പ്രമീളയെ പീഡിപ്പിക്കാൻ ശ്രമം നടന്നുവെന്ന വാദം പൊളിഞ്ഞിരുന്നു. മാത്രമല്ല, പ്രമീളയുടെ ഭർത്താവും പൊലീസുകാരനുമായ ബിജു തന്നെയാണ് പ്രമീളയെ ബാങ്കിനു മുന്നിൽ കൊണ്ടാക്കിയതെന്നും പിന്നീട് തെളിഞ്ഞിരുന്നു.
ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് ഷീജയും ജയനും തന്നെ കേസിൽ കുടുക്കിയത്. ഇതിനു പൊലീസിന്റെ ഒത്താശയും വേണ്ടുവോളം ഉണ്ടായിരുന്നുവെന്ന കാര്യം താൻ അന്നുതന്നെ മനസ്സിലാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനഭംഗ ശ്രമത്തിനു കേസ് കൊടുത്ത ദിവസം തന്നെ മറ്റൊരു കേസിൻ കാര്യം സംസാരിക്കാനെന്ന വ്യാജേന സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മാരകമായി മർദ്ദിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള പല പൊലീസ് മുറകളും തനിക്ക്‌മേൽ അവർ പ്രയോഗിച്ചു. ലാത്തികൊണ്ട് കാലിന്റെ വെള്ളയിൽ അടിക്കുകയും കുനിച്ച് നിർത്തിയ ശേഷം മുതുകത്ത് ശക്തമായി ഇടിക്കുകയും നിലത്തിരുത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
സ്റ്റേഷനിൽ എത്തിയ തന്നെ രണ്ട് പൊലീസുകാർ ചേർന്ന് ആർ നിശാന്തിനി ഐപിഎസിന്റെ മുന്നിലേക്ക് പിടിച്ചു തള്ളുകയായിരുന്നു. സ്ത്രീകളോട് മര്യാദകേടുകാണിക്കുന്നോടാ എന്നു ചോദിച്ച ശേഷം അവർ തന്റെ മുഖത്തടിക്കുകയായിരുന്നുവെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. എന്നാൽ തെറ്റു ചെയ്തിട്ടില്ലെന്ന പൂർണ വിശ്വാസമാണ് തനിക്ക് എപ്പോഴും ആത്മവിശ്വാസം നൽകിയത്. തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ നാണക്കേട് പൂർണമായും മാറിയതിന്റെ ആശ്വാസവും അദ്ദേഹം തുറന്നു പറഞ്ഞു.. ഇപ്പോൾ യൂണിയൻ ബാങ്കിൻന്റെ ചീഫ് മാനേജരായി ഹൈദരാബാദിൽ ജോലി ചെയ്യുകയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികൂടിയായ പേഴ്‌സി ജോസഫ്.