- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണിയുടെ മരണം: തരികിട സാബുവിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത വ്യാജം; മീഡിയ വണ്ണിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം
തിരുവനന്തപുരം: വിവിധ മേഖലകളിൽ പ്രശസ്തരായവരെ അവർ അറിയുംമുമ്പുതന്നെ പലപ്പോഴും സോഷ്യൽ മീഡിയ 'കൊന്നിട്ടുണ്ട്'. ഇപ്പോഴിതാ കേരളത്തെ കണ്ണീരിലാഴ്‌ത്തിയ കലാഭവൻ മണിയുടെ മരണത്തിന്റെ പേരിൽ ഒരു വ്യാജവാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കലാഭവൻ മണിയുടെ മരണത്തിന് നടനും തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ചാനൽ അവതാരകനുമായ സാബുവിനു പങ്കുണ്ടെന്ന വാർത്തയാണു വാട്‌സ്ആപ്പിൽ അതിവേഗം പ്രചരിക്കുന്നത്. മീഡിയ വൺ ചാനലിന്റെ പേരിലാണ് ഈ വാർത്ത പ്രചരിക്കുന്നത്. ''കലാഭവൻ മണിയുടെ മരണത്തിൽ ചാനൽ അവതാരകനും സിനിമ നടനുമായ തരികിട സാബുവിന് ( Take It Easy മഴവിൽ മനോരമ) പങ്കുള്ളതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം രാത്രി നടൻ ജാഫർ ഇടുക്കിയുടെ ഒപ്പം മണിയെ സന്ദർശിക്കാനെത്തിയവരുടെ കൂട്ടത്തിൽ സാബുവും ഉണ്ടായിരുന്നു, സാബുവിന്റെ കൈവശമുണ്ടായിരുന്ന മദ്യമാണ് കലാഭവൻ മണി കഴിച്ചത്.... ഈ മദ്യത്തിലാണ് വിഷം കലർത്തിയിരുന്നത്'' എന്ന തരത്തിലാണു വ്യാജ പ്രചാരണം. തുടർന്ന് ''കലാഭവൻ മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വിവിധ മേഖലകളിൽ പ്രശസ്തരായവരെ അവർ അറിയുംമുമ്പുതന്നെ പലപ്പോഴും സോഷ്യൽ മീഡിയ 'കൊന്നിട്ടുണ്ട്'. ഇപ്പോഴിതാ കേരളത്തെ കണ്ണീരിലാഴ്‌ത്തിയ കലാഭവൻ മണിയുടെ മരണത്തിന്റെ പേരിൽ ഒരു വ്യാജവാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
കലാഭവൻ മണിയുടെ മരണത്തിന് നടനും തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ചാനൽ അവതാരകനുമായ സാബുവിനു പങ്കുണ്ടെന്ന വാർത്തയാണു വാട്‌സ്ആപ്പിൽ അതിവേഗം പ്രചരിക്കുന്നത്. മീഡിയ വൺ ചാനലിന്റെ പേരിലാണ് ഈ വാർത്ത പ്രചരിക്കുന്നത്.
''കലാഭവൻ മണിയുടെ മരണത്തിൽ ചാനൽ അവതാരകനും സിനിമ നടനുമായ തരികിട സാബുവിന് ( Take It Easy മഴവിൽ മനോരമ) പങ്കുള്ളതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം രാത്രി നടൻ ജാഫർ ഇടുക്കിയുടെ ഒപ്പം മണിയെ സന്ദർശിക്കാനെത്തിയവരുടെ കൂട്ടത്തിൽ സാബുവും ഉണ്ടായിരുന്നു, സാബുവിന്റെ കൈവശമുണ്ടായിരുന്ന മദ്യമാണ് കലാഭവൻ മണി കഴിച്ചത്.... ഈ മദ്യത്തിലാണ് വിഷം കലർത്തിയിരുന്നത്'' എന്ന തരത്തിലാണു വ്യാജ പ്രചാരണം.
തുടർന്ന് ''കലാഭവൻ മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരുന്ന സമയത്തോ, മണി മരിച്ചതറിഞ്ഞിട്ടോ ഒന്നു അന്വേഷിക്കുവാനോ, കാണുവാനോ സാബു എത്താതിരുന്നത് ഇയാളുടെ മേൽ കൂടുതൽ സംശയം ജനിപ്പിക്കുന്നു.... സാബു നിർമ്മാണം നടത്താനിരുന്ന ഒരു സിനിമയുടെ സംവിധായകൻ പിന്മാറിയത് കലാഭവൻ മണി ഇടപെട്ടതിനാലാണെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നു.... അതിന്റെ വൈരാഗ്യത്തിൽ സാബു മണിയെ വക വരുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നു.... മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ... സംഭവത്തിനു ശേഷം ബാംഗ്ലൂരിലേക്ക് കടന്ന തരികിട സാബു ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു...'' ഈ രീതിയിലാണ് മെസേജ് പ്രചരിക്കുന്നത്. ഇതിനൊടുവിൽ Courtsy: Media One News എന്നു കൂടി വച്ചിട്ടുണ്ട്. ഇതോടെ വാർത്ത വിശ്വസനീയമെന്നു കരുതിയവർ നിരവധിയാണ്.
ഇത്തരമൊരു വാർത്ത പ്രവ്യാജവാർത്ത പ്രചരിച്ചതിനെത്തുടർന്നു മീഡിയ വണ്ണുമായി ബന്ധപ്പെട്ടപ്പോൾ വ്യാജവാർത്തയാണിതെന്ന് അറിയാൻ കഴിഞ്ഞു. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചാനൽ. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും എന്നതിനാൽ വ്യാജവാർത്ത അവഗണിക്കാനും ഇതു ഷെയർ ചെയ്യാതിരിക്കാനും വായനക്കാർ ശ്രദ്ധിക്കണം.