- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓച്ചിറയിൽ യുവതി കാറിടിച്ചു മരിച്ചതായി ഫെയ്‌സ് ബുക്ക് പോസ്റ്റ്; വ്യാജ വാർത്ത അറിഞ്ഞ് യുവതിയുടെ വീട്ടിലേക്ക് ബന്ധുജന പ്രവാഹം; താൻ മരിച്ചിട്ടില്ലെന്നും വ്യാജ വാർത്ത പോസ്റ്റ് ചെയ്തവർക്കെതിരെ പരാതി നൽകിയും യുവതി
കൊല്ലം: സോഷ്യൽ മീഡിയവഴി വ്യക്തിഹത്യ ചെയ്യുകയും ജീവിച്ചിരിക്കുന്നവരെ കൊല്ലുകയും ചെയ്യുന്ന രീതി വീണ്ടും ആവർത്തിക്കപ്പെടുകയാണ്. ഇവയെല്ലാം വ്യാജ അക്കൗണ്ടുകൾ വഴി ആയതിനാൽ പൊലീസും പ്രതികളെ കണ്ടെത്താൻ കഴിയാതെ വട്ടം കറങ്ങുകയാണ്. ഇത് പോലൊരു കേസാണ് ഓച്ചിറയിൽ നിന്നും കഴിഞ്ഞ ദിവസം വന്നത്. ഇരുപത്തി മൂന്നുകാരിയായ യുവതി ഓച്ചിറ ചങ്ങൻകുളങ്ങരക്ക് സമീപം കാറിടിച്ചു മരിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചത്. യുവതിയുടെയും ഇടിച്ച കാറിന്റെ ഫോട്ടോയും ചേർത്താണ് വ്യാജവാർത്ത ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചത്. ഓച്ചിറ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം രാത്രിയിൽ മെഡിക്കൽ ഷോപ്പിൽ പോയി വരുമ്പോൾ അമിത വേഗതയിലെത്തിയ കാർ യുവതി സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയുമായിരുന്നു എന്നും യുവതിയുടെ പേരും മേൽവിലാസവും ജമാഅത്തിന്റെ പേര് വിവരം സഹിതവുമായിരുന്നു പോസ്റ്റ്. വാർത്തയറിഞ്ഞെത്തിയ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് താൻ മരിച്ച വിവരം അറിഞ്ഞതെന്ന് യുവതി മറുനാടനോട് പറഞ്ഞു. ഏറെ ദൂരത്ത് നിന്നും ന
കൊല്ലം: സോഷ്യൽ മീഡിയവഴി വ്യക്തിഹത്യ ചെയ്യുകയും ജീവിച്ചിരിക്കുന്നവരെ കൊല്ലുകയും ചെയ്യുന്ന രീതി വീണ്ടും ആവർത്തിക്കപ്പെടുകയാണ്. ഇവയെല്ലാം വ്യാജ അക്കൗണ്ടുകൾ വഴി ആയതിനാൽ പൊലീസും പ്രതികളെ കണ്ടെത്താൻ കഴിയാതെ വട്ടം കറങ്ങുകയാണ്. ഇത് പോലൊരു കേസാണ് ഓച്ചിറയിൽ നിന്നും കഴിഞ്ഞ ദിവസം വന്നത്. ഇരുപത്തി മൂന്നുകാരിയായ യുവതി ഓച്ചിറ ചങ്ങൻകുളങ്ങരക്ക് സമീപം കാറിടിച്ചു മരിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചത്.
യുവതിയുടെയും ഇടിച്ച കാറിന്റെ ഫോട്ടോയും ചേർത്താണ് വ്യാജവാർത്ത ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചത്. ഓച്ചിറ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം രാത്രിയിൽ മെഡിക്കൽ ഷോപ്പിൽ പോയി വരുമ്പോൾ അമിത വേഗതയിലെത്തിയ കാർ യുവതി സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയുമായിരുന്നു എന്നും യുവതിയുടെ പേരും മേൽവിലാസവും ജമാഅത്തിന്റെ പേര് വിവരം സഹിതവുമായിരുന്നു പോസ്റ്റ്.
വാർത്തയറിഞ്ഞെത്തിയ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് താൻ മരിച്ച വിവരം അറിഞ്ഞതെന്ന് യുവതി മറുനാടനോട് പറഞ്ഞു. ഏറെ ദൂരത്ത് നിന്നും നിരവധി ബന്ധുക്കളാണ് യുവതിയുടെ വീട്ടിലേക്ക് വ്യാജവാർത്ത വിശ്വസിച്ചെത്തിയത്. സജിന എന്ന ഒരു വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് നിരവധി പേർ ഷെയർ ചെയ്യുകയായിരുന്നു. യുവതിയുടെ ഫോട്ടോ സംഘടിപ്പിച്ച് വ്യാജവാർത്ത ചെയ്തത് അടുത്തറിയാവുന്ന ആരോ
ആണെന്ന് യുവതി പറയുന്നു. നാലു വർഷത്തെ പഴക്കമുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരിക്കുന്നത്. തന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റ് രീതിയിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുമോ എന്ന ആശങ്കയിലാണ് യുവതി. ഈ സംഭവം യുവതിയുടെ വിവാഹ ബന്ധത്തിൽ ഏറെ വിള്ളലുണ്ടാക്കിയതായും യുവതി പറഞ്ഞു. ഓച്ചിറ പൊലീസിനും കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്കും പരാതി നൽകിയിരിക്കുകയാണ് യുവതി.