- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഗതി ശ്രീകുമാർ മരിച്ചെന്നു സൈബർ ലോകത്തു വീണ്ടും വ്യാജ വാർത്ത; ഇക്കുറി ഉപയോഗിക്കുന്നതും രണ്ട് കൊല്ലം മുമ്പ് പ്രചരിപ്പിച്ച അതേ വ്യാജ മനോരമ ന്യൂസ് വാർത്ത; 'ദയവു ചെയ്തു സോഷ്യൽ മീഡിയ അദ്ദേഹത്തെ കൊല്ലരുതെ'ന്ന് അപേക്ഷിച്ചു മരുമകൻ ഷോൺ ജോർജ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ ഈ പോക്ക് എങ്ങോട്ടാണ്. എത്രവട്ടമാണു വ്യാജവാർത്തകൾ പടച്ചുവിടുന്നത്. മുമ്പു പ്രചരിപ്പിച്ച വ്യാജ വാർത്ത വീണ്ടും പ്രചരിപ്പിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് പതിയെപ്പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്ന ജഗതി ശ്രീകുമാറിനെയാണു സോഷ്യൽ മീഡിയ വീണ്ടും 'കൊലപ്പെടുത്തിയത്'. ജഗതി ശ്രീകുമാർ മരിച്ചുവെന്നു വ്യാപകമായ പ്രചാരണമാണു നടക്കുന്നത്. മനോരമ ന്യൂസ് ചാനലിന്റെ ലോഗോ വച്ചു നടത്തുന്ന പ്രചാരണം ആയതിനാൽ സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ അറിയാത്ത പലരും ഇതു വിശ്വസിക്കുകയും ചെയ്തു. വിശ്വസനീയമായ രീതിയിലാണു ഫോട്ടോഷോപ്പിൽ ചിത്രീകരിച്ചു പ്രചരിപ്പിക്കുന്നത്. ജഗതി ശ്രീകുമാർ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ളവയിലൂടെ പ്രചാരണം നടക്കുന്നത്. വ്യാജ പ്രചാരണത്തെ തുടർന്നു ജഗതിയുടെ മരുമകൻ ഷോൺ ജോർജ് പ്രതികരണവുമായി രംഗത്തെത്തി. 'ജഗതി ശ്രീകുമാർ സുഖമായിരിക്കുന്നു ......... സോഷ്യൽ മീഡിയ ദയവു ചെയ്ത് അദ്ദേഹത്തെ കൊല്ലരുത്- ഷോൺ ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചു. മ
തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ ഈ പോക്ക് എങ്ങോട്ടാണ്. എത്രവട്ടമാണു വ്യാജവാർത്തകൾ പടച്ചുവിടുന്നത്. മുമ്പു പ്രചരിപ്പിച്ച വ്യാജ വാർത്ത വീണ്ടും പ്രചരിപ്പിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് പതിയെപ്പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്ന ജഗതി ശ്രീകുമാറിനെയാണു സോഷ്യൽ മീഡിയ വീണ്ടും 'കൊലപ്പെടുത്തിയത്'. ജഗതി ശ്രീകുമാർ മരിച്ചുവെന്നു വ്യാപകമായ പ്രചാരണമാണു നടക്കുന്നത്.
മനോരമ ന്യൂസ് ചാനലിന്റെ ലോഗോ വച്ചു നടത്തുന്ന പ്രചാരണം ആയതിനാൽ സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ അറിയാത്ത പലരും ഇതു വിശ്വസിക്കുകയും ചെയ്തു. വിശ്വസനീയമായ രീതിയിലാണു ഫോട്ടോഷോപ്പിൽ ചിത്രീകരിച്ചു പ്രചരിപ്പിക്കുന്നത്.
ജഗതി ശ്രീകുമാർ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ളവയിലൂടെ പ്രചാരണം നടക്കുന്നത്. വ്യാജ പ്രചാരണത്തെ തുടർന്നു ജഗതിയുടെ മരുമകൻ ഷോൺ ജോർജ് പ്രതികരണവുമായി രംഗത്തെത്തി.
'ജഗതി ശ്രീകുമാർ സുഖമായിരിക്കുന്നു ......... സോഷ്യൽ മീഡിയ ദയവു ചെയ്ത് അദ്ദേഹത്തെ കൊല്ലരുത്- ഷോൺ ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചു. മൂന്നു വർഷം മുമ്പുണ്ടായ അപകടത്തിനു ശേഷം ജഗതി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുമ്പോഴാണ് വ്യാജ വാർത്തകൾ വീണ്ടും ശക്തമായി പ്രചരിക്കുന്നത്.
കുറച്ചു നാൾ മുമ്പ് ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന കാവടി മഹോത്സവത്തിൽ പങ്കെടുക്കാൻ ജഗതി ശ്രീകുമാർ കുടുംബാംഗങ്ങളോടൊപ്പം എത്തിയിരുന്നു. പൊതു പരിപാടികൾ വീണ്ടും അദ്ദേഹം പ്രത്യക്ഷപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിരിക്കെയാണു വ്യാജവാർത്തകൾ പരക്കുന്നത്.
പലകുറി, പല താരങ്ങളെക്കുറിച്ച് ഇത്തരത്തിൽ വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇത്തരക്കാർക്കെതിരായ ശിക്ഷാനടപടികൾ വൈകുന്നതാണ് കുറ്റകൃത്യങ്ങൾ പടരാൻ കാരണമാകുന്നത്.