- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതി ഷാഹീൻ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ; രണ്ടുതവണയായി 40 ദിവസത്തോളം ചികിത്സക്ക് വിധേയയാക്കി; രണ്ട് വയസുകാരൻ മകന്റെ രോഗാവസ്ഥ ഷാഹീന്റെ അസ്വസ്ഥതകൾക്ക് ഇടയാക്കുന്നു; കള്ളനോട്ട് ഇടപാടിലേക്ക് യുവതിയെ നയിച്ചത് കുഞ്ഞുണ്ടായ ശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയതും സാമ്പത്തിക പ്രതിസന്ധികളും
കൊച്ചി: ബംഗാളി സീരിയൽ -സിനിമ നടി ഉൾപ്പെട്ട വിവാദമായ ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതി കൽക്കട്ട സ്വദേശിനി ഷാഹീൻ (24) മാനസീകാരോഗ്യ കേന്ദ്രത്തിലെ ചികത്സയിൽ. തൃശ്ശൂർ സർക്കാർ മാനസീകാരോഗ്യകേന്ദ്രത്തിൽ രണ്ടുതവണയായി 40 ദിവസത്തോളം ഷാഹീനെ ചികിത്സയ്ക്ക് വിധേയയാക്കിയതായിട്ടാണ് ലഭ്യമായ വിവരം. കഴിഞ്ഞ ജൂൺ 26-ന് ഇവിടെ പ്രവേശിപ്പിച്ച ഷാഹീനെ ജൂലൈ 14-നാണ് ഡിസ്ചാർജ്ജ് ചെയ്തിട്ടുള്ളത്. ഇതിന് ശേഷം സെപ്തംമ്പർ 24 മുതൽ ഒക്ടോബർ 13 വരെ ഒരു തവണ കൂടി ഇവരെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടാണ് അറിയുന്നത്. സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തെത്തുടർന്നാണ് ജയിലധികൃതർ ഷാഹീനെ മാനസീകാരോഗ്യകേന്ദ്രത്തിൽ ചികത്സയ്ക്കെത്തിച്ചതെന്നാണ് സൂചന. വിയ്യൂർ ജയിലിൽ റിമാന്റ് ചെയ്യപ്പെട്ട ഷാഹീനെ മാസങ്ങൾക്ക് മുമ്പ് കാക്കനാട്ടെ ജയിലിലേക്ക് മാറ്റിയിരുന്നു. ആദ്യം വിയ്യൂരിൽ ആയിരുന്നപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടര വയസ്സുകാരനായ മകന്റെ രോഗാവസ്ഥയാണ് ഷാഹീന്റെ അസ്വസ്ഥതകൾക്ക് കാരണമെന്നാണ് വീട്ടുകാർ അടുപ്പക്കാരുമായി പങ്കിട്ട വിവരം. ഒപ്പമി
കൊച്ചി: ബംഗാളി സീരിയൽ -സിനിമ നടി ഉൾപ്പെട്ട വിവാദമായ ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതി കൽക്കട്ട സ്വദേശിനി ഷാഹീൻ (24) മാനസീകാരോഗ്യ കേന്ദ്രത്തിലെ ചികത്സയിൽ. തൃശ്ശൂർ സർക്കാർ മാനസീകാരോഗ്യകേന്ദ്രത്തിൽ രണ്ടുതവണയായി 40 ദിവസത്തോളം ഷാഹീനെ ചികിത്സയ്ക്ക് വിധേയയാക്കിയതായിട്ടാണ് ലഭ്യമായ വിവരം. കഴിഞ്ഞ ജൂൺ 26-ന് ഇവിടെ പ്രവേശിപ്പിച്ച ഷാഹീനെ ജൂലൈ 14-നാണ് ഡിസ്ചാർജ്ജ് ചെയ്തിട്ടുള്ളത്. ഇതിന് ശേഷം സെപ്തംമ്പർ 24 മുതൽ ഒക്ടോബർ 13 വരെ ഒരു തവണ കൂടി ഇവരെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടാണ് അറിയുന്നത്.
സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തെത്തുടർന്നാണ് ജയിലധികൃതർ ഷാഹീനെ മാനസീകാരോഗ്യകേന്ദ്രത്തിൽ ചികത്സയ്ക്കെത്തിച്ചതെന്നാണ് സൂചന. വിയ്യൂർ ജയിലിൽ റിമാന്റ് ചെയ്യപ്പെട്ട ഷാഹീനെ മാസങ്ങൾക്ക് മുമ്പ് കാക്കനാട്ടെ ജയിലിലേക്ക് മാറ്റിയിരുന്നു. ആദ്യം വിയ്യൂരിൽ ആയിരുന്നപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടര വയസ്സുകാരനായ മകന്റെ രോഗാവസ്ഥയാണ് ഷാഹീന്റെ അസ്വസ്ഥതകൾക്ക് കാരണമെന്നാണ് വീട്ടുകാർ അടുപ്പക്കാരുമായി പങ്കിട്ട വിവരം. ഒപ്പമില്ലാത്ത അവസരത്തിൽ വീഡിയോ കോളിലൂടെയും മറ്റും ഷാഹീൻ കുട്ടിയെ കാണുകയും സംസാരിക്കുകയും മറ്റും ചെയ്തിരുന്നെന്നും കുട്ടി വാശിപിടിക്കുമ്പോൾ തങ്ങൾ തിരിച്ചും വീഡിയോ കോൾ ചെയ്യാറുണ്ടെന്നുമാണ് വീട്ടുകാർ വ്യക്തമാക്കിയിട്ടുള്ളത്.
നാട്ടിൽ മാതാപിതാക്കളുടെ പരിചരണത്തിലാണ് കുട്ടി കഴിയുന്നത്. സാമ്പത്തീക പ്രതി സന്ധിമൂലം ഒരു വർഷം മുമ്പ് ഷാഹീൻ ജോലിക്കായി ബഹ്റിനിലേക്ക് പുറപ്പെട്ടത്. പെട്ടെന്ന് ദേഷ്യപ്പെടുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന രീതി തുടരുന്നതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെന്നും കുട്ടിയുടെ ആരോഗ്യനിലയിലും മാനസീക നിലയിലും കാര്യമായ മാറ്റമുണ്ടായെന്നും മറ്റുമുള്ള ഡോക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ചികത്സ നടത്തിവരികയാണെന്നും ജയിലിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോൾ ബന്ധുക്കൾ ഷാഹീനോട് വെളിപ്പെടുത്തിയെന്നും ഇതിന് ശേഷമാണ് ഇവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയതെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.
പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലാണ് വീടെങ്കിലും ഷാഹീനും കുടുംമ്പവും ഏറെ വർഷങ്ങളായി മുംബൈയിലാണ് താമസിക്കുന്നത്. തിരുപ്പൂരിൽ നിന്നും മറ്റും വസ്ത്രങ്ങൾ വാങ്ങി, മുംബൈയിൽ വിൽപ്പന നടത്തുകയാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗം. ഇവിടെ ഷഹീന്റെ പിതാവിന് ചെറിയ വിൽപ്പന ശാലയുമുണ്ട്. 7 വർഷം മുമ്പാണ് ഇവർ വിവാഹിതയായതെന്നും കുട്ടി ജനിച്ച് മാസങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയി എന്നുമാണ് ഷാഹീൻ അടുപ്പക്കാരെ അറിയിച്ചിട്ടുള്ളത്.സഹോദരി സുഹാനയും ഈ കേസ്സിൽ റിമാന്റിലാണ്.സുഹാന ബംഗാളി സീരിയൽ- സിനിമ രംഗത്ത് പ്രവർത്തിച്ചുവന്നിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.