- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അമ്പതു ഡോളറിന്റെ വ്യാജനോട്ടുകൾ കാൻബറയിൽ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി എസിടി പൊലീസ്
കാൻബറ: അടുത്തകാലത്തായി കാൻബറയിൽ 50 ഡോളറിന്റെ വ്യാജനോട്ടുകൾ വ്യാപകമായതായി പൊലീസ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 35 വ്യാജനോട്ടുകളാണ് പിടിച്ചെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. കടകളിൽ നിന്നും മറ്റും കിട്ടുന്ന നോട്ടുകൾ വ്യാജനാണോ എന്നു വ്യക്തമായി പരിശോധിച്ച മാത്രമേ കൈപ്പറ്റാവൂ എന്നും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 50 ഡോളർ നോട്ട് വ്യാജനാണോ എന്നു തിരിച്ചറിയുന്നതിന് പൊലീസ് മാർഗനിർദേങ്ങളും നൽകുന്നു. വെളിച്ചത്തു പിടിക്കുമ്പോൾ നോട്ടിൽ ഏഴ് പോയിന്റഡ് സ്റ്റാറുകൾ ഒരു വൃത്തത്തിനുള്ളിൽ തെളിഞ്ഞു കാണണം. അതിൽ നാലു പോയിന്റുകൾ ഒരു വശത്തും മൂന്നു പോയിന്റുകൾ മറുവശത്തുമായി തെളിഞ്ഞ് വൃത്തത്തിനുള്ളിൽ വ്യക്തമായി രൂപപ്പെടും. വ്യാജ നോട്ടുകൾ നിർമ്മിച്ചിരിക്കുന്നത് നിലവാരം കുറഞ്ഞ വസ്തുകൊണ്ടായതിനാൽ നോട്ടിന് പഴക്കം തോന്നിക്കുമെന്നും യഥാർഥ നോട്ടുമായി ഏറെ വ്യത്യാസം ഒറ്റനോട്ടത്തിൽ തന്നെ അനുഭവപ്പെടുമെന്നും എസിടി പൊലീസ് വ്യക്തമാക്കുന്നു. വ്യാജനോട്ടുകൾ വ്യാപകമായ സ്ഥിതിക്ക് പൊതുജനങ്ങൾ ഏറെ ശ്രദ്ധചെലുത്തണമെന്ന് പൊലീസ് ചൂണ്ടിക്ക
കാൻബറ: അടുത്തകാലത്തായി കാൻബറയിൽ 50 ഡോളറിന്റെ വ്യാജനോട്ടുകൾ വ്യാപകമായതായി പൊലീസ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 35 വ്യാജനോട്ടുകളാണ് പിടിച്ചെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. കടകളിൽ നിന്നും മറ്റും കിട്ടുന്ന നോട്ടുകൾ വ്യാജനാണോ എന്നു വ്യക്തമായി പരിശോധിച്ച മാത്രമേ കൈപ്പറ്റാവൂ എന്നും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
50 ഡോളർ നോട്ട് വ്യാജനാണോ എന്നു തിരിച്ചറിയുന്നതിന് പൊലീസ് മാർഗനിർദേങ്ങളും നൽകുന്നു. വെളിച്ചത്തു പിടിക്കുമ്പോൾ നോട്ടിൽ ഏഴ് പോയിന്റഡ് സ്റ്റാറുകൾ ഒരു വൃത്തത്തിനുള്ളിൽ തെളിഞ്ഞു കാണണം. അതിൽ നാലു പോയിന്റുകൾ ഒരു വശത്തും മൂന്നു പോയിന്റുകൾ മറുവശത്തുമായി തെളിഞ്ഞ് വൃത്തത്തിനുള്ളിൽ വ്യക്തമായി രൂപപ്പെടും.
വ്യാജ നോട്ടുകൾ നിർമ്മിച്ചിരിക്കുന്നത് നിലവാരം കുറഞ്ഞ വസ്തുകൊണ്ടായതിനാൽ നോട്ടിന് പഴക്കം തോന്നിക്കുമെന്നും യഥാർഥ നോട്ടുമായി ഏറെ വ്യത്യാസം ഒറ്റനോട്ടത്തിൽ തന്നെ അനുഭവപ്പെടുമെന്നും എസിടി പൊലീസ് വ്യക്തമാക്കുന്നു. വ്യാജനോട്ടുകൾ വ്യാപകമായ സ്ഥിതിക്ക് പൊതുജനങ്ങൾ ഏറെ ശ്രദ്ധചെലുത്തണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇത്തരത്തിൽ വ്യാജനോട്ടുകൾ നിർമ്മിക്കുന്നതായി അറിവു കിട്ടുകയോ ഏതെങ്കിലും തരത്തിൽ വ്യാജനോട്ട് കൈവശം വന്നു ചേരുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്രൈം സ്‌റ്റോപ്പേഴ്‌സിനെ അറിയിക്കണമെന്നും പൊലീസ് നിർദേശത്തിൽ പെടുന്നുണ്ട്.