വ്യാജ പാസ്‌പോർട്ടുകാരെ പിടികൂടാൻ താമസ- കുടിയേറ്റ വകുപ്പ് പുതിയ സംവിധാനം ആവിഷ്‌കരിച്ചു. പാസ്‌പോർട്ടുകളിലേയും യാത്രയുമായി ബന്ധപ്പെട്ട മറ്റു രേഖകളിലേയും വ്യാജനെ കണ്ടെത്താൻ കഴിയുന്ന അതി നൂതന സംവിധാനമാണ് വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്. ബയോമെട്രിക് സാങ്കേതികവിദ്യയുള്ള യന്ത്രങ്ങളാണിത്. ഇതുപയോഗിച്ച് പാസ്പോർട്ടുകൾ റീഡ് ചെയ്താണ് പരിശോധനകൾ നടക്കുക.

പുതിയ സംവിധാനം ഉപയോഗിച്ച് എയർപോർട്ടിലെത്തിയ 503 വ്യാജ പാസ്പോർട്ടുകൾ കണ്ടെത്താൻ കഴിഞ്ഞതായി വകുപ്പ് ഡയറക്ടർ വ്യക്തമാക്കി. വ്യാജമെന്ന് കണ്ടെത്തിയ 530 പാസ്‌പോർട്ടുകൡ 332 എണ്ണം വ്യാജവും 169 എണ്ണം മോഷ്ടിക്കപ്പെട്ടവയും ആയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഇ സി ഐ എഫ് ഡി എന്ന എക്സ്പേർട്ടൈസ് സെന്റർ ഐഡന്റിറ്റി ആൻഡ് ഫ്രോഡ് ഡോക്യുമെന്റ്സ് ആണ് രേഖകൾ പരിശോധിക്കുന്നത്.

2010ലാണ് ഇ സി ഐ എഫ് ഡി സെന്റർ പ്രവർത്തിച്ചു തുടങ്ങിയത്. ഇതുവരെ കോടിക്കണക്കിന് പാസ്പോർട്ടുകളാണ് പരിശോധിച്ചത്. പാസ്പോർട്ട് ഉൾപെടെയുള്ള രേഖകൾ പരിശോധിക്കാൻ ലോകത്തിൽ ലഭ്യമായ ഏറ്റവും മികച്ച പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്. വർഷങ്ങളുടെ പരിചയമുള്ള ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ചെയ്യുന്നത്. പുതിയ സംവിധാനം നടപ്പിലാക്കിയതോടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ എത്തുന്നവരെ അതിവേഗം പിടികൂടാൻ കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ.