കുവൈറ്റ് സിറ്റി: അടുത്തകാലത്തായി വ്യാജ വിസകളുടേയും വർക്ക് പെർമിറ്റുകളുടേയും എണ്ണം വർധിക്കുന്നതായി മാൻപവർ മന്ത്രാലയം. ഇത്തരത്തിൽ വ്യാപകമാകുന്ന വ്യാജവിസകൾക്കെതിരേ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇവയ്‌ക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രാലയം നടപടികൾ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

വ്യാജവിസകൾ, വർക്ക് പെർമിറ്റുകൾ എന്നിവ വ്യാപകമാകുന്നതിന് ആവശ്യമായ നടപടികൾസിറ്റിസൺഷിപ്പ്, പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അഫേഴ്‌സ് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് സ്വീകരിച്ചിട്ടുണ്ടെന്നും ഓരോ വിസാ ട്രാൻസാക്ഷൻ നടക്കുമ്പോഴും അവ വ്യാജമാണോ ഒറിജിനലാണോ എന്നു പരിശോധിക്കുന്നതിന് പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.