- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ രണ്ട് വയസുകാരിയെ കാൽനടക്കാർ കൈകളിൽ പിടിച്ചെടുത്ത് രക്ഷിച്ചു; ഇത് ബാലികയുടെ രണ്ടാം ജന്മത്തിന്റെ കഥ
തുർക്കിയിലെ സൻലിയുർഫ പ്രവിശ്യയിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും താഴോട്ട് പതിച്ച രണ്ട് വയസുകാരിയെ കാൽനടക്കാർ കൈകളിൽ പിടിച്ചെടുത്ത് രക്ഷിച്ചു.എലിഫ് കാക്മാർക്ക് എന്ന ബാലികയുടെ രണ്ടാം ജന്മത്തിന്റെ കഥയാണിത്. ബാൽക്കണിയുടെ അറ്റത്ത് കുട്ടി ഏത് നിമിഷവും വീഴാമെന്ന അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ കാൽനടയാത്രക്കാർ കുട്ടിയെ പിടിക്കാൻ തയ്യാറായി നിന്നതിനെ തുടർന്നാണ് അവിശ്വസനീയമായ രീതിയിൽ ഈ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരിക്കുന്നത്. മുതിർന്നവരാരും ശ്രദ്ധിക്കാത്ത അവസരത്തിൽ കുട്ടി ബാൽക്കണിയിലിരുന്ന് കളിക്കുകയും വീഴുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ബാൽക്കണിയുടെ അറ്റത്തെത്തിയ കുട്ടിക്ക് ബാലൻസ് നഷ്ടപ്പെട്ട് നിലം പതിക്കുയായിരുന്നു. അതിന് മുമ്പ് കുട്ടി അവിടെ തൂങ്ങിക്കിടന്നിരുന്നുവെന്നും സൂചനയുണ്ട്. തൂങ്ങിക്കിടന്നിരുന്നു കുട്ടിയുടെ കരച്ചിൽ കേട്ട് അതിലൂടെ കടന്ന് പോയ പ്രാദേശിക കച്ചവടക്കാർഅത് ശ്രദ്ധിക്കുകയും എന്തിനും തയ്യാറായി താഴെ നിൽക്കുകയുമായിരുന്നു. ഷോപ്പ് കീപ്പർമാരായ ഫെഹ്മി ഡർമാസ്, മെഹ്മറ്റ് തപ്സിക
തുർക്കിയിലെ സൻലിയുർഫ പ്രവിശ്യയിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും താഴോട്ട് പതിച്ച രണ്ട് വയസുകാരിയെ കാൽനടക്കാർ കൈകളിൽ പിടിച്ചെടുത്ത് രക്ഷിച്ചു.എലിഫ് കാക്മാർക്ക് എന്ന ബാലികയുടെ രണ്ടാം ജന്മത്തിന്റെ കഥയാണിത്. ബാൽക്കണിയുടെ അറ്റത്ത് കുട്ടി ഏത് നിമിഷവും വീഴാമെന്ന അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ കാൽനടയാത്രക്കാർ കുട്ടിയെ പിടിക്കാൻ തയ്യാറായി നിന്നതിനെ തുടർന്നാണ് അവിശ്വസനീയമായ രീതിയിൽ ഈ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരിക്കുന്നത്. മുതിർന്നവരാരും ശ്രദ്ധിക്കാത്ത അവസരത്തിൽ കുട്ടി ബാൽക്കണിയിലിരുന്ന് കളിക്കുകയും വീഴുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബാൽക്കണിയുടെ അറ്റത്തെത്തിയ കുട്ടിക്ക് ബാലൻസ് നഷ്ടപ്പെട്ട് നിലം പതിക്കുയായിരുന്നു. അതിന് മുമ്പ് കുട്ടി അവിടെ തൂങ്ങിക്കിടന്നിരുന്നുവെന്നും സൂചനയുണ്ട്. തൂങ്ങിക്കിടന്നിരുന്നു കുട്ടിയുടെ കരച്ചിൽ കേട്ട് അതിലൂടെ കടന്ന് പോയ പ്രാദേശിക കച്ചവടക്കാർഅത് ശ്രദ്ധിക്കുകയും എന്തിനും തയ്യാറായി താഴെ നിൽക്കുകയുമായിരുന്നു. ഷോപ്പ് കീപ്പർമാരായ ഫെഹ്മി ഡർമാസ്, മെഹ്മറ്റ് തപ്സിക്ക് എന്നിവരാണ് തങ്ങളുടെ കൈകളിൽ പിടിച്ചെടുത്ത് കുട്ടിയെ രക്ഷിച്ചത്. സംഭവത്തിൽ കുട്ടിക്ക് പരുക്കൊന്നും പറ്റിയിട്ടില്ല. അത്ഭുതകരമായ ഈ സംഭവം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്.
ഫെഹ്മി ഡർമാസ് ഇവിടെ ഒരു കെബാബ് റസ്റ്റോറന്റ് നടത്തുന്ന ആളാണ്. കുട്ടിയെ രക്ഷിക്കാൻ സാധിച്ചത് ദൈവകൃപകൊണ്ടാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലത്തെത്തുന്നതിന് മുമ്പ് വായുവിൽ വച്ച് തന്നെ കുട്ടിയെ താങ്ങിയെടുക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും ഡർമാസ് പറയുന്നു. ഒരു കുട്ടി ബാൽക്കണിയിൽ തൂങ്ങിക്കിടക്കുന്നുവെന്ന് താൻ ഷോപ്പിൽ നിൽക്കുമ്പോൾ ഒരു അയൽക്കാരൻ അറിയിക്കുയായിരുന്നുവെന്നാണ് തപ്സിക്ക് വെളിപ്പെടുത്തുന്നത്.
തുടർന്ന് തപ്സിക്ക് കുതിച്ചെത്തുകയും കുട്ടി അപകടകരമായ അവസ്ഥയിൽ തൂങ്ങി നിൽക്കുന്നത് കാണുകയുമായിരുന്നു. തുടർന്ന് മറ്റുള്ള ചിലരും ഓടിയെത്തുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിക്ക് പരുക്കൊന്നുമേറ്റിട്ടില്ലെങ്കിലും ഭയചകിതയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുവോയെന്ന കാര്യം വ്യക്തമല്ല.