ഇറക്കുമതി കുതിച്ചതോടെ നിലംപതിച്ച് റബർവില ! 135 രൂപ വരെ ഉയർന്ന ടയർവില ഞെടിയിടയിൽ താഴ്ന്നത് 116ലേക്ക് ; ആഭ്യന്തര വിപണിയിൽ നിന്നും റബർ വാങ്ങാതെ കമ്പനികൾ വിട്ടു നിന്നതും കനത്ത മഴ ഉൽപാദനത്തെ ബാധിച്ചതും തിരിച്ചടിയായി; വില വീണ്ടും താഴ്ത്താൻ കമ്പനികൾ നീക്കം നടത്തുന്നുവെന്നും സൂചന
കൊച്ചി : റബർ കർഷകർക്ക് ഏറെ വേദനിക്കുന്ന വാർത്തയാണ് ഇപ്പോൾ വിപണിയിൽ നിന്നും വരുന്നത്. ടയർ കമ്പനികൾ വലിയ അളവിൽ റബർ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചതോടെയാണ് ആഭ്യന്തര വിപണിയിൽ ടയർ വില നിലംപതിച്ചത്. ഈ വർഷം തന്നെ റബർവില കിലോയ്ക്ക് 135 രൂപ വരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് 116 രൂപയിലേക്ക് താഴ്ന്നത്. ആർഎസ്എസ് 4ന് 119 രൂപയാണ് റബർ ബോർഡ് നൽകുന്ന വില. എന്നാൽ 116 രൂപയ്ക്കാണ് വ്യാപാരികൾ വാങ്ങുന്നത്. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി 130 രൂപ വരെ വില റബറിന് ലഭിച്ചിരുന്നു. ഇതിൽ കാര്യമായ മാറ്റം അന്ന് സംഭവിച്ചിരുന്നുമില്ല. കമ്പനികൾ അധികമായി ഇറക്കുമതി നടത്തിയിരുന്നതിനാൽ ആഭ്യന്തര വിപണിയിൽ നിന്നും റബർ വാങ്ങിയിരുന്നില്ല. ഇതാണ് വിലയിടിവിന്റെ പ്രധാന കാരണം. മൺസൂൺ കാലത്ത് കനത്ത മഴയെത്തുടർന്ന് ഉൽപ്പാദനം മുൻകാലങ്ങളേക്കാളും കുറഞ്ഞിരുന്നു. അതിനാൽ, അവർ വൻതോതിൽ ഇറക്കുമതി ചെയ്തു. രൂപയുടെ മൂല്യം തുടർച്ചയായി കുറയുന്നതു ടയർ കമ്പനികളെ ആശങ്കയിലാഴ്ത്തി. മൂല്യം വീണ്ടും ഇടിഞ്ഞേക്കുമെന്ന ഭീതിയിൽ ഇറക്കുമതിയുടെ വേഗം കൂട്ടുകയായിരുന്നു. ഓഗ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി : റബർ കർഷകർക്ക് ഏറെ വേദനിക്കുന്ന വാർത്തയാണ് ഇപ്പോൾ വിപണിയിൽ നിന്നും വരുന്നത്. ടയർ കമ്പനികൾ വലിയ അളവിൽ റബർ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചതോടെയാണ് ആഭ്യന്തര വിപണിയിൽ ടയർ വില നിലംപതിച്ചത്. ഈ വർഷം തന്നെ റബർവില കിലോയ്ക്ക് 135 രൂപ വരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് 116 രൂപയിലേക്ക് താഴ്ന്നത്. ആർഎസ്എസ് 4ന് 119 രൂപയാണ് റബർ ബോർഡ് നൽകുന്ന വില. എന്നാൽ 116 രൂപയ്ക്കാണ് വ്യാപാരികൾ വാങ്ങുന്നത്.
കഴിഞ്ഞ കുറച്ചധികം മാസങ്ങളായി 130 രൂപ വരെ വില റബറിന് ലഭിച്ചിരുന്നു. ഇതിൽ കാര്യമായ മാറ്റം അന്ന് സംഭവിച്ചിരുന്നുമില്ല. കമ്പനികൾ അധികമായി ഇറക്കുമതി നടത്തിയിരുന്നതിനാൽ ആഭ്യന്തര വിപണിയിൽ നിന്നും റബർ വാങ്ങിയിരുന്നില്ല. ഇതാണ് വിലയിടിവിന്റെ പ്രധാന കാരണം. മൺസൂൺ കാലത്ത് കനത്ത മഴയെത്തുടർന്ന് ഉൽപ്പാദനം മുൻകാലങ്ങളേക്കാളും കുറഞ്ഞിരുന്നു. അതിനാൽ, അവർ വൻതോതിൽ ഇറക്കുമതി ചെയ്തു.
രൂപയുടെ മൂല്യം തുടർച്ചയായി കുറയുന്നതു ടയർ കമ്പനികളെ ആശങ്കയിലാഴ്ത്തി. മൂല്യം വീണ്ടും ഇടിഞ്ഞേക്കുമെന്ന ഭീതിയിൽ ഇറക്കുമതിയുടെ വേഗം കൂട്ടുകയായിരുന്നു. ഓഗസ്റ്റ് വരെയുണ്ടായ കനത്ത മഴയിൽ ആഭ്യന്തര റബർ ഉൽപ്പാദനം പേരിനു പോലുമില്ലായിരുന്നു. പ്രളയംമൂലം തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് ഇലപൊഴിച്ചിലുണ്ടായതും ഉൽപ്പാദനം കുറച്ചു. ഓഗസ്റ്റിനുശേഷം ടാപ്പിങ് ആരംഭിച്ച് ഉൽപ്പാദനം തുടങ്ങിയപ്പോഴേക്കും കമ്പനികൾ ഇറക്കുമതി പൂർത്തിയാക്കി. നിലവിൽ വില 110 ലേക്കു താഴ്ത്തുവാനുള്ള നീക്കമാണ് കമ്പനികൾ നടത്തുന്നതെന്നാണു സൂചന.