റിവർഡെയ്ൽ (ജോർജിയ): ജോർജിയ റിവർഡെയ്ൽ പെലെസ് ഷൂ കടയിൽചുമരിൽ ഉറപ്പിച്ചിരുന്ന വലിയൊരു കണ്ണാടി മറിഞ്ഞു വീണു രണ്ടു വയസ്സുള്ളകുട്ടി മരിച്ചതായി റിവർഡെയ്ൽ പൊലീസ് പറഞ്ഞു.മാർച്ച് 3 വെള്ളിരാത്രി 8 മണിക്കായിരുന്നു സംഭവം.

അറ്റ്ലാന്റാ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഷു സ്റ്റോറിൽ സംഭവം നടന്നഉടനെ ഫയർഫോഴ്സും, പൊലീസും എത്തിച്ചേർന്ന പ്രാഥമിക ചികിത്സനടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇഫ്റ സിഡിക്കിയും ഭാര്യുംകുട്ടിയുമായാണ് ഷൂ സ്റ്റോറിൽ എത്തിയത്.

അമ്മയും കുഞ്ഞു ചെരിപ്പ് തിരിയുന്നതിനിടെയാണ് കണ്ണാടി മറിഞ്ഞുവീണത്.സംഭവത്തിൽ പെലെസ് ഷൂ കമ്പനി ഖദം പ്രകടിപ്പിച്ചു. അന്വേഷണത്തിൽപൊലീസുമായി സഹകരിക്കും എന്നും അധികൃതർ അറിയിച്ചു. സിദ്ദിഖിയുടെകൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.

കടയിലെ ഷെൽഫുകളും, കണ്ണടകളും കൃത്യമായി ഉറപ്പിച്ചിട്ടുണ്ടോ എന്ന്പരിശോധിക്ക ണമെന്നും, ഇത്തരത്തിലുള്ളൊരു അപകടം ഇനിയുംആവർത്തിക്കരുതെന്ന് സിദ്ദിഖി ആവശ്യപ്പെട്ടു.