- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദിവാസികളുടെ കടം തീർക്കാൻ 2.7 കോടി സർക്കാർ അനുവദിച്ചപ്പോൾ ഒന്നരക്കോടിയോളം ലഭിച്ചതു ജയലക്ഷ്മിയുടെ ബന്ധുക്കൾക്കും ജീവനക്കാർക്കും! ആരോപണം വിവാദമായതോടെ അത്മഹത്യാ ഭീഷണി ഉയർത്തി മുൻ മന്ത്രി
കൽപറ്റ: പട്ടികവർഗക്കാരിയെന്ന പരിഗണനപോലും നൽകാതെ ചിലർ തന്നെ വേട്ടയാടുകയാണെന്നു മുന്മന്ത്രി പി.കെ. ജയലക്ഷ്മി. മാനന്തവാടി കേന്ദ്രീകരിച്ചുള്ള ചില സൈബർ ക്വട്ടേഷൻ സംഘങ്ങളാണ് ഇതിനു പിന്നിൽ. ഇതേത്തുടർന്നു താൻ മാനസികസംഘർഷത്തിലും ആത്മഹത്യയുടെ വക്കിലുമാണെന്നു ജയലക്ഷ്മി പറഞ്ഞു. യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച ആദിവാസി കടാശ്വാസ പദ്ധതിയുടെ മറവിൽ പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയുടെ ബന്ധുക്കളുടേതായി ഒന്നരക്കോടിയോളം രൂപയുടെ വായ്പകൾ അനധികൃതമായി എഴുതിത്ത്തള്ളിയതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ജയലക്ഷ്മിയുടെ നിലപാട് പ്രഖ്യാപനം. ആദിവാസികളുടെ വായ്പ എഴുതിത്ത്തള്ളിയതുമായി ബന്ധപ്പെട്ട് ഏതന്വേഷണവുംസ്വാഗതം ചെയ്ുയന്നു. കുറ്റക്കാരിയെന്നു കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. തന്റെ കുടുംബക്കാരുടെയും പഴ്‌സണൽ സ്റ്റാഫിന്റെയും വായ്പ വഴിവിട്ട രീതിയിൽ എഴുതിത്ത്തള്ളിയിട്ടില്ല. കുടുംബക്കാരിൽ അർഹരായവർക്ക് ആനുകൂല്യം കിട്ടിയിട്ടുണ്ടെങ്കിൽ താൻ മന്ത്രിയായതിന്റെ പേരിൽ അതു നിഷേധിക്കാനാവില്ല.
കൽപറ്റ: പട്ടികവർഗക്കാരിയെന്ന പരിഗണനപോലും നൽകാതെ ചിലർ തന്നെ വേട്ടയാടുകയാണെന്നു മുന്മന്ത്രി പി.കെ. ജയലക്ഷ്മി. മാനന്തവാടി കേന്ദ്രീകരിച്ചുള്ള ചില സൈബർ ക്വട്ടേഷൻ സംഘങ്ങളാണ് ഇതിനു പിന്നിൽ. ഇതേത്തുടർന്നു താൻ മാനസികസംഘർഷത്തിലും ആത്മഹത്യയുടെ വക്കിലുമാണെന്നു ജയലക്ഷ്മി പറഞ്ഞു. യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച ആദിവാസി കടാശ്വാസ പദ്ധതിയുടെ മറവിൽ പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയുടെ ബന്ധുക്കളുടേതായി ഒന്നരക്കോടിയോളം രൂപയുടെ വായ്പകൾ അനധികൃതമായി എഴുതിത്ത്തള്ളിയതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ജയലക്ഷ്മിയുടെ നിലപാട് പ്രഖ്യാപനം.
ആദിവാസികളുടെ വായ്പ എഴുതിത്ത്തള്ളിയതുമായി ബന്ധപ്പെട്ട് ഏതന്വേഷണവുംസ്വാഗതം ചെയ്ുയന്നു. കുറ്റക്കാരിയെന്നു കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. തന്റെ കുടുംബക്കാരുടെയും പഴ്‌സണൽ സ്റ്റാഫിന്റെയും വായ്പ വഴിവിട്ട രീതിയിൽ എഴുതിത്ത്തള്ളിയിട്ടില്ല. കുടുംബക്കാരിൽ അർഹരായവർക്ക് ആനുകൂല്യം കിട്ടിയിട്ടുണ്ടെങ്കിൽ താൻ മന്ത്രിയായതിന്റെ പേരിൽ അതു നിഷേധിക്കാനാവില്ല.
സംസ്ഥാനത്തെ 418 ധനകാര്യസ്ഥാപനങ്ങളിലൂടെ ആദിവാസി വിഭാഗങ്ങളുടെ വായ്പ എഴുതിത്ത്തള്ളാൻ 40 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിനിർവഹണ ഏജൻസിയായ പട്ടികജാതിവർഗ വികസന കോർപറേഷനു മുൻസർക്കാരിന്റെ കാലത്തുതന്നെ തുക കൈമാറി. ടി.ഡി.ഒമാർ നൽകിയ കണക്കുപ്രകാരം ഈ സർക്കാരിന്റെ കാലത്തും വായ്പ എഴുതിത്ത്തള്ളിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും പഴയ കണക്കുകൾ വച്ച്, മാനന്തവാടി നിയോജകമണ്ഡലത്തിൽ തന്റെ കുടുംബക്കാർക്കാണു കൂടുതൽ ആനുകൂല്യം നൽകിയതെന്നു പറയുന്നതു ശരിയല്ല ജയലക്ഷ്മി പറഞ്ഞു.
ജയലക്ഷ്മിയുടെ മണ്ഡലമായിരുന്ന മാനന്തവാടിയിൽ മാത്രം രണ്ടു ഘട്ടങ്ങളായി നൽകിയത് 2.70 കോടി രൂപയാണ്. ഇതിൽ ഒന്നരക്കോടിയിലധികം രൂപയുടെ പ്രയോജനം സ്വന്തമാക്കിയത് ജയലക്ഷ്മിയുടെ ബന്ധുക്കൾ. പാലോട്ട്, ചുള്ളിയിൽ, എടമന, കാപ്പുമ്മൽ, ആലക്കൽ, പെരിഞ്ചോല, ഇറോക്കൽ തുടങ്ങി ജയലക്ഷ്മിയുടെ ബന്ധുവീടുകളിലുള്ളവരുടെ കടവും എഴുതിത്ത്തള്ളിയവയുടെ പട്ടികയിലുണ്ട്. ഇതാണ് വിവാദമുണ്ടാക്കിയത്.
മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിയുണ്ടായിരുന്ന സി. ബാബുവിന്റെ വീട്ടിലെ അംഗങ്ങളുടെ ഏഴു വായ്പകളാണ് എഴുതിത്ത്തള്ളിയത്, എല്ലാം ഒരു ലക്ഷത്തിലധികമുള്ളവ. ബാബുവിനു മൂന്നു വായ്പകളിലായി 2,93,814 രൂപയുടെ കടാശ്വാസമാണ് ലഭിച്ചത്. ഭാര്യ ബിന്ദുവിന്റെ രണ്ടു വായ്പകളിലായി 32,000 രൂപ, അമ്മ ദേവകിയുടെ രണ്ടു വായ്പകളിലായി 40,000. രൂപ, സഹോദരൻ സി. രാജന്റെ രണ്ടു വായ്പകളിൽ 70,000 രൂപ എന്നിങ്ങനെയും എഴുതിത്ത്തള്ളി.
ജയലക്ഷ്മിയുടെ അടുത്ത ബന്ധുക്കളായ വെള്ളൻ (2,12761 രൂപ), പാലോട്ട് അച്ചപ്പൻ (2,02,959), മറ്റൊരു പാലോട്ട് അച്ചപ്പൻ (1,29,016), കീരൻ (1,02,917) ആലക്കണ്ടി അണ്ണൻ (1,02,917) എന്നിവരുടെ വായ്പകളും തള്ളി. ജയലക്ഷ്മിയുടെ പിതാവിന്റെ ജ്യേഷ്ഠനും അമ്മാവന്മാരുമാണ് ഇവരെന്നാണ് ആക്ഷേപം.



