കേരള ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ രൂപീകൃതമായ കെ പി ഒ മോഡൽ ഫാർമസി എന്ന കമ്പനിയുടെ കീഴിൽ കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ച ഫാംസി ഫാർമസി ബഹുമാനപ്പെട്ട Dr. M. K. മുനീർ. MLA ഉത്ഘാടനം ചെയ്തു.

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി ആദ്യവില്പന നിർവ്വഹിച്ചു.. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഫാംസി ഫാർമസി അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതും യോഗ്യതയും പരിചയ സമ്പത്തുമുള്ള ഫാർമസിസ്റ്റുകൾ മാത്രം പ്രവർത്തിക്കുന്നതും ഔഷധ നിർമ്മാണ കമ്പനികൾ നിഷ്‌കർഷിക്കുന്ന രീതിയിലും താപനില ക്രമീകരണങ്ങളിലും സൂക്ഷിച്ച് മരുന്നുകളുടെ ഗുണനിലവാരം പരമാവധി സംരക്ഷിച്ച് വിപണനം നടത്തുന്നതുമായ കേരളത്തിലെ പ്രഥമ സംരംഭമാണ്.

കേരളം മുഴുവൻ പ്രവർത്തനമാരംഭിക്കുന്ന ഫാംസി ഫാർമസിയുടെ ആദ്യ സംരംഭമാണ് പന്തീരാങ്കാവിൽ പ്രവർത്തനമാരംഭിച്ചത്.. പ്രേംജി വയനാട് സ്വാഗതവും ശ്രി സൈഫുദ്ദീൻ താരി നന്ദിയും പറഞ്ഞു.