- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റ്; നേട്ടം കുടുംബങ്ങൾക്ക്; ചൈൽഡ് ബെനിഫിറ്റിൽ അഞ്ചു യൂറോയുടെ വർധന; സൗജന്യ ജിപി കെയർ 12 വയസുവരെയുള്ളവർക്ക് നീട്ടി
ഡബ്ലിൻ: ഈ സർക്കാരിന്റെ അവസാന ബജറ്റിൽ ഏറെ മെച്ചം ലഭിച്ചത് കുടുംബങ്ങൾക്ക്. സൗജന്യ ജിപി കെയർ 12 വയസിൽ താഴെയുള്ളവർക്കു വരെ നീട്ടുകയും ചൈൽഡ് ബെനിഫിറ്റ് വർധിപ്പിക്കുകയും അഡീഷണൽ ഫ്രീ പ്രീ സ്‌കൂൾ ചൈൽഡ് കെയർ നടപ്പാക്കുകയും ചെയ്തതാണ് കുടുംബങ്ങൾക്ക് ഏറെ മെച്ചമായിരിക്കുന്നത്. 13,000 യൂറോയിൽ താഴെ വരുമാനം ഉള്ളവരെ യുഎസ് സിയിൽ നിന്നു ഒഴിവാക്കുക കൂട
ഡബ്ലിൻ: ഈ സർക്കാരിന്റെ അവസാന ബജറ്റിൽ ഏറെ മെച്ചം ലഭിച്ചത് കുടുംബങ്ങൾക്ക്. സൗജന്യ ജിപി കെയർ 12 വയസിൽ താഴെയുള്ളവർക്കു വരെ നീട്ടുകയും ചൈൽഡ് ബെനിഫിറ്റ് വർധിപ്പിക്കുകയും അഡീഷണൽ ഫ്രീ പ്രീ സ്‌കൂൾ ചൈൽഡ് കെയർ നടപ്പാക്കുകയും ചെയ്തതാണ് കുടുംബങ്ങൾക്ക് ഏറെ മെച്ചമായിരിക്കുന്നത്. 13,000 യൂറോയിൽ താഴെ വരുമാനം ഉള്ളവരെ യുഎസ് സിയിൽ നിന്നു ഒഴിവാക്കുക കൂടി ചെയ്തതോടെ ധനമന്ത്രി മൈക്കിൾ നൂനൻ അവതരിപ്പിച്ച ബജറ്റ് അക്ഷരാർഥത്തിൽ കുടുംബബജറ്റായി മാറുകയായിരുന്നു.
ചൈൽഡ് കെയറിൽ അഞ്ചു യൂറോയുടെ വർധനയാണ് ബജറ്റിൽ നടപ്പിലാക്കിയിരിക്കുന്നത്. രണ്ടു കുട്ടികളുള്ള ഒരു കുടുംബത്തിന് ഇത് ഒരു വർഷം 120 യൂറോ ലഭിക്കാൻ ഇടയാക്കും. ഫ്രീ ചൈൽഡ് കെയർ മൂന്നു വയസ് മുതൽ അഞ്ചര വയസ് വരെ ലഭ്യമാക്കുകയും ചെയ്യും. അതേസമയം അടുത്ത വർഷം സെപ്റ്റംബർ മുതൽ പേരന്റ് ലീവ് രണ്ട് ആഴ്ച ലഭ്യമായിത്തുടങ്ങും.
മിനിമം വേജ് നിരക്ക് ഉയർത്തുമെന്നതാണ് മറ്റൊരു ആകർഷകമായ ബജറ്റ് പ്രഖ്യാപനം. ജനുവരി ഒന്നു മുതൽ രാജ്യത്തെ കുറഞ്ഞ വേതനം 9.15 യൂറോയായി വർധിപ്പിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 550 യൂറോയുടെ ടാക്‌സ് ക്രെഡിറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോം കെയർ ടാക്‌സ് ക്രെഡിറ്റ് 800 യൂറോയിൽ നിന്ന് ആയിരം യൂറോയായി ഉയർത്തി. കൊമേഴ്‌സ്യൽ മോട്ടോർ ടാക്‌സ് നിരക്ക് ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. 20 നിരക്കുകൾ അഞ്ചു നിരക്കുകളായി മാറ്റി. 90 യൂറോ മുതൽ 900 യൂറോ വരെയാണ് നികുതി വരുന്നത്. 2020ന് മമ്പ് 20,000 സോഷ്യൽ ഹൗസിങ് യൂണിറ്റുകൾക്ക് നാമാ സഹായം നൽകും. ഇതിൽ 90 ശതമാനവും ഗ്രേറ്റർ ഡബ്ലിനിൽ ആയിരിക്കും. 75 ശതമാനം വീടുകളായിരിക്കും നിർമ്മിക്കപ്പെടുക. നൂറ് സൈറ്റുകളിലായി ആഴ്‌ച്ചയിൽ 80 പുതിയ വീടുകളെന്ന നിലയിലാകും നിർമ്മാണം. 4.5 ബില്യൺ ആയിരിക്കും ചെലവ് വരിക.
അടുത്ത തവണ അധികാരത്തിലെത്തായാൽ യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് എടുത്ത് കളയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. പൊതുമേഖലാ ചെലവഴിക്കൽ വർധിപ്പിക്കും. 12.5 ശതമാനം കോർപറേറ്റ് ടാക്‌സിലും മാറ്റം വരുത്തും.