- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൽ പേയ്‌മെന്റുകൾക്ക് ഓൺലൈനിലേക്ക് തിരിയൂ; വർഷം ലാഭിക്കാൻ സാധിക്കുന്നത് 400 യൂറോ
ഡബ്ലിൻ: കമ്പ്യൂട്ടർ യുഗമാണിത്. എന്തിനും ഏതിനും കമ്പ്യൂട്ടറിനെ ആശ്രയിക്കുന്ന രീതിയാണ് എവിടേയും. അതുകൊണ്ടു തന്നെ ഇതിന്റെ ഗുണങ്ങൾ സാധിക്കുന്നത്ര ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ബിൽ പേയ്‌മെന്റുകൾക്ക് ഓൺലൈനെ ആശ്രയിക്കുന്നവരെ കാത്ത് ഒട്ടേറെ ഓഫറുകളാണ് നിലവിലുള്ളത്. ബിൽ പേയ്‌മെന്റുകളും മറ്റും പരമ്പരാഗത രീതിയിൽ ചെയ്യുന്നവർക്ക
ഡബ്ലിൻ: കമ്പ്യൂട്ടർ യുഗമാണിത്. എന്തിനും ഏതിനും കമ്പ്യൂട്ടറിനെ ആശ്രയിക്കുന്ന രീതിയാണ് എവിടേയും. അതുകൊണ്ടു തന്നെ ഇതിന്റെ ഗുണങ്ങൾ സാധിക്കുന്നത്ര ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ബിൽ പേയ്‌മെന്റുകൾക്ക് ഓൺലൈനെ ആശ്രയിക്കുന്നവരെ കാത്ത് ഒട്ടേറെ ഓഫറുകളാണ് നിലവിലുള്ളത്. ബിൽ പേയ്‌മെന്റുകളും മറ്റും പരമ്പരാഗത രീതിയിൽ ചെയ്യുന്നവർക്ക് വർഷം 400 യൂറോയോളമാണ് പാഴാകുന്നതെന്നാണ് റിപ്പോർട്ട്.
ബാങ്കിങ് ഇടപാടുകൾ, യൂട്ടിലിറ്റി ബില്ലുകൾ, ടിവി, ബ്രോഡ്ബാൻഡ് പാക്കേജുകൾ എന്നിവയ്ക്കായി ഓൺലൈനിലെ ആശ്രയിക്കുന്നവർക്ക് വർഷം 400 യൂറോയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് പുതിയ കണക്ക്. എല്ലാ മാസവും വീടുകളിലേക്ക് പേപ്പർ ബിൽ പോസ്റ്റു ചെയ്യാൻ ചില കമ്പനികൾ 40 യൂറോ ചാർജു ചെയ്യുന്നുണ്ടെന്ന് അറിയാവുന്നവർ എത്ര പേരുണ്ട്. ഓൺലൈൻ ഉപയോഗിക്കാൻ അറിയാത്തവർ അല്ലെങ്കിൽ ഇതേക്കുറിച്ച് അജ്ഞരായിട്ടുള്ളവർ ഇവരെ പിഴിഞ്ഞ് പണമുണ്ടാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
ഓൺലൈൻ ട്രാൻസാക്ഷൻ ഉപയോഗപ്പെടുത്തുന്നവർക്ക് ചില കമ്പനികൾ ബില്ലിൽ 12 ശതമാനം കിഴിവ് വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്താതെ വെബ് സൈറ്റുകൾ ഉപയോഗപ്പെടുത്തുന്നവർക്കാണ് ഇത്തരം കിഴിവുകൾ ലഭ്യമാകുക. ഇത്തരത്തിൽ കാർ ഇൻഷ്വറൻസ്, എനർജി ബില്ലുകൾ തുടങ്ങിയ ബില്ലുകൾ അടയ്ക്കാൻ ഓൺലൈൻ തെരഞ്ഞെടുക്കുന്നവർക്ക് വർഷം 60 യൂറോ ലാഭിക്കാൻ സാധിക്കുന്നുണ്ടത്രേ. ഓൺലൈനിൽ കൂടി പർച്ചേസിങ് നടത്തിയാലും ഇത്തരത്തിൽ ഏറെ ലാഭിക്കാൻ സാധിക്കും.
അതേസമയം രാജ്യത്തെ പല ഉൾപ്രദേശങ്ങളിലും ബ്രോഡ്ബാൻഡ് ലഭ്യമല്ലാത്ത ഒരു മില്യൺ ആൾക്കാർക്ക് ഇത്തരത്തിൽ ഡിജിറ്റൽ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓൺലൈനിൽ പ്രഖ്യാപിക്കുന്ന മെച്ചപ്പെട്ട ഡീലുകൾ കൈവശപ്പെടുത്താനും നിർവാഹമില്ല. ഓൺലൈൻ സേവനം അത്ര പരിചിതമല്ലാത്ത പ്രായമായവർക്കും ഇത്തരത്തിൽ അധിക പണം നഷ്ടമാകുന്നുണ്ട്.
ഡിജിറ്റൽ സേവനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്തോറും ഓരോ വർഷവും ഇത്തരത്തിൽ നഷ്ടമാകുന്ന പണത്തിന്റെ തോത് വർധിക്കുമെന്ന് ബാങ്കേഴ്‌സ് ഡോട്ട് ഐഇ എന്ന വെബ് സൈറ്റ് ഉടമ സൈമൺ മെയ്‌നിഹാൻ വ്യക്തമാക്കുന്നു. നിലവിൽ ഇത് കാർ ഇൻഷ്വറൻസുകൾ പുതുക്കുന്ന സമയമാണ്. ഓൺലൈനിൽ ഇൻഷ്വറൻസ് ഡീലുകൾ ഒട്ടേറെ ലഭ്യമാണു താനും. നിങ്ങളുടെ പ്രീമിയത്തിൽ പത്തു ശതമാനം വരെ ഇളവു ലഭിക്കുന്ന ഡീലുകൾ മിക്ക ഇൻഷ്വറൻസ് കമ്പനികളും നൽകുന്നുണ്ട്.
ഓൺലൈനിലൂടെ പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്ന വരിക്കാർക്ക് ചില മൊബൈൽ കമ്പനികളും ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വർഷം 120 യൂറോയോളം ലാഭിക്കാൻ സാധിക്കുമെന്നും സൈമൺ മെയ്‌നിഹാൻ വിശദമാക്കുന്നു. ബാങ്കിങ് ഇടപാടുകൾക്ക് ചെക്കുകളെ ആശ്രയിക്കാതെ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതു വഴിയും ടിവി ബില്ലുകൾ പോസ്റ്റിലൂടെ വരുത്താതിരിക്കുന്നതു വഴിയും നിങ്ങൾക്ക് ഒട്ടേറെ പണമാണ് ലാഭിക്കാൻ സാധിക്കുന്നത്. ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ വൻ സാമ്പത്തിക ലാഭങ്ങൾക്ക് ഇടയാക്കുമെന്നും മെയ്‌നിഹാൻ ഓർമിപ്പിക്കുന്നു.